Saturday, December 9, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആക്രമണം ഇനി മിത്രകീടം വഴി

കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലേക്കുള്ള എളുപ്പവഴിയുടെ ചെല്ലപ്പേരായി പാര്‍ട്ടി കോണ്‍ഗ്രസ് മാറുന്നില്ലേ എന്നൊരു സംശയം കുമാരേട്ടന് ഇല്ലാതില്ല. രാജ്യം മൊത്തം കോണ്‍ഗ്രസ്സ് വിരുദ്ധ വികാരത്താല്‍ കത്തി നില്‍ക്കെ കോണ്‍ഗ്രസ്സിലേക്കുള്ള പാലമായി മേപ്പടി പാര്‍ട്ടികോണ്‍ഗ്രസ്സിനെ എങ്ങനെ കാണും എന്നു ചോദിച്ചാല്‍ അതിനും അദ്ദേഹത്തിന്റെ കൈയില്‍ മറുപടി കൃത്യം.

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Apr 18, 2022, 06:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

പാര്‍ട്ടി കോണ്‍ഗ്രസ്സായാലും കോണ്‍ഗ്രസ്സ് പാര്‍ട്ടി ആയാലും നമ്മുടെ കുമാരേട്ടന് അത് കോണ്‍ഗ്രസ്സാണ്. കാരണഭൂതന്റെ കളികളും കള പറിക്കലും കൃത്യമായി മൂപ്പര്‍ക്കറിയാം. എന്തിനും സംശയരഹിതവും രസാത്മകവുമായ മറുപടിയും ഉണ്ടാവും. രണ്ടും ആളു കൂടുന്ന ഏര്‍പ്പാടല്ലേ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം! എന്തായാലും ഇക്കാര്യത്തില്‍ മൂപ്പരോട് തര്‍ക്കിച്ചിട്ടുകാര്യമില്ല താനും. ഗാന്ധിജിയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ആ ദീപം പകര്‍ന്നു നല്‍കിയ ഒരുപാടു വെളിച്ചങ്ങളില്‍ ആവേശഭരിതനായി പല പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങിയിട്ടുണ്ട്. അതിന്റെ ഗരിമ കൊണ്ടാവാം നോട്ടിനെ ഗാന്ധിയെന്ന് വിളിക്കുന്നത് കുമാരേട്ടനെ അരിശം കൊള്ളിക്കാറുണ്ട്. തൊണ്ണൂറു വര്‍ഷം വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതെയാണ് ജീവിതം പോകുന്നത്. ഇതിനിടെ പല കോണ്‍ഗ്രസ്സും കണ്ടതിന്റെ ഓര്‍മ സജീവമാണുതാനും.

കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലേക്കുള്ള എളുപ്പവഴിയുടെ ചെല്ലപ്പേരായി പാര്‍ട്ടി കോണ്‍ഗ്രസ് മാറുന്നില്ലേ എന്നൊരു സംശയം കുമാരേട്ടന് ഇല്ലാതില്ല. രാജ്യം മൊത്തം കോണ്‍ഗ്രസ്സ് വിരുദ്ധ വികാരത്താല്‍ കത്തി നില്‍ക്കെ കോണ്‍ഗ്രസ്സിലേക്കുള്ള പാലമായി മേപ്പടി പാര്‍ട്ടികോണ്‍ഗ്രസ്സിനെ എങ്ങനെ കാണും എന്നു ചോദിച്ചാല്‍ അതിനും അദ്ദേഹത്തിന്റെ കൈയില്‍ മറുപടി കൃത്യം.

വൈരുധ്യാത്മക ഭൗതികവാദമെന്നോ മറ്റെന്തെങ്കിലും വാദമെന്നോ പറഞ്ഞാലും തരക്കേടില്ല, ലൈന്‍ കോണ്‍ഗ്രസ്സിലേക്കെന്നാണ് വിവരണം. ഭാരതമൊട്ടാകെ കോണ്‍ഗ്രസ്സ് തകരുമ്പോള്‍ ആത്യന്തിക നഷ്ടം കമ്യൂണിസ്റ്റുകള്‍ക്കാണ്. കാരണം അന്യരാജ്യത്തിന്റെ വേദാന്തം വിറ്റഴിക്കാനുള്ള ഏറ്റവും നല്ല ചന്ത കോണ്‍ഗ്രസ്സിന്റെ ചൊല്‍പ്പടിയിലുള്ള ഇന്ത്യയാണ്. ഇവിടെ കുമാരേട്ടന്‍ ഇന്ത്യയെന്നേ പ്രയോഗിക്കൂ. കാരണം കോണ്‍ഗ്രസ്സിനും കമ്യൂണിസ്റ്റിനും ഇന്ത്യയെ ഭാരതമായി കാണാന്‍ ഇക്കാലമത്രയും കഴിഞ്ഞിട്ടില്ലത്രേ! അങ്ങനെ കോണ്‍ഗ്രസ്സിനെ ബലപ്പെടുത്തി ചന്തമിടുക്കിലേക്ക് പോകാനുളള എളുപ്പവഴിയാണ് പാര്‍ട്ടികോണ്‍ഗ്രസ് എന്നാണ് വ്യാഖ്യാനം. കോണ്‍ഗ്രസ്സിന്റെ നയങ്ങളിലേക്ക് തൊഴിലാളി സര്‍വാധിപത്യ രീതി ഒഴിച്ച് പരുവപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

അതിന് തറയൊരുക്കാന്‍ കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കുമാരേട്ടന്‍. ഗാന്ധിയന്‍ ആശയങ്ങള്‍ തന്നെക്കാള്‍ ഭംഗിയായി ഉള്‍ക്കൊള്ളാനും വ്യാഖ്യാനിക്കാനും കഴിയുന്ന ഒരു പ്രൊഫസറെ തന്നെ വേദിയിലെത്തിച്ചില്ലേ എന്നദ്ദേഹം ചോദിക്കുന്നു. എന്നു മാത്രമോ, കാരണഭൂതന്റെ സകല ചെയ്തികളെയും മനസ്സുകൊണ്ട് സ്വീകരിക്കുകയും മാലോകരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ താത്വിക വിശകലനം നടത്തുകയും ചെയ്തിരിക്കുന്നു. അതിനൊപ്പം ശ്രദ്ധിക്കേണ്ട ഒരു കാര്യവും കുമാരേട്ടന്‍ ചൂണ്ടിക്കാണിക്കുന്നു.

സാധാരണഗതിയില്‍ ഭാരതത്തിലെ ഏതു പാര്‍ട്ടിയും സമ്മേളനം നടത്തുമ്പോള്‍ ഇവിടുത്തെ ജനങ്ങളുടെ ഉയര്‍ച്ചയ്‌ക്കാവശ്യമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. നാടിന്റെ പുരോഗതിയും അതുവഴി പാര്‍ട്ടിയുടെ മുന്നേറ്റവും ലക്ഷ്യമിടും. എന്നാല്‍ ഇവിടെ ഇന്ത്യയിലെ(കുമാരേട്ടന്‍ വീക്ഷണം) കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയ്‌ക്ക് ഇപ്പറഞ്ഞതൊന്നുമല്ല പഥ്യം. തങ്ങളുടെ തനതു സ്വഭാവമായ ഛിദ്രീകരണം തന്നെ. അതിന് വേണ്ടത് ഭാരതത്തിന്റെ വൈഭവശാലിത്വത്തിനായി അഹര്‍നിശം പ്രവര്‍ത്തിക്കുന്ന കക്ഷിയെ തകര്‍ക്കല്‍. നരേന്ദ്രമോദിക്കെതിരെ സകല നിഷേധസ്വഭാവക്കാരെയും കൂട്ടുപിടിക്കല്‍. അതിന് ആദ്യം വേണ്ടത് നടേ സൂചിപ്പിച്ച കക്ഷിയെ മുഖ്യ ശത്രുവാക്കുകയാണ്. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രധാന അജണ്ടയായി അത് രൂപപ്പെട്ടു. പലയിടങ്ങളില്‍ നിന്നും കളികാണാനെത്തിയവര്‍ക്കു മുമ്പില്‍ കേരളത്തിലെ ഈ അഖിലേന്ത്യാ പാര്‍ട്ടി മപ്പടിച്ച് നരേന്ദ്രമോദിക്കെതിരെ ആളെക്കൂട്ടി. കാര്‍ഷിക വിളകളെ ബാധിക്കുന്ന കീടങ്ങള്‍ക്കെതിരെ മിത്രകീടങ്ങളെ ഇറക്കി പൊരുതുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. അങ്ങനെയത്രേ കോണ്‍ഗ്രസ് വേദിയിലെ ഊര്‍ജദായക ക്ലാസ് പ്രൗഢമായി നയിച്ച പ്രൊഫസറെ ചെമ്പട്ട് ഷാളണിയിച്ച് ആദരിച്ചിരുത്തിയത്. ഇനി ഈ മിത്രകീടം വഴിയാവും മുന്നോട്ടുള്ള സമരാത്മക പ്രയാണം. ചെന്നൈയില്‍ നിന്നെത്തിയ തലൈവരും മിത്രകീടവും കൂടി മുഖ്യശത്രുവിനെ തകര്‍ക്കാന്‍ കേരളത്തിന്റെ നിലപാടുതറയില്‍ പൊറാട്ടുനാടകം തകര്‍ക്കുമ്പോള്‍ രാജ്യത്തെ സാമ്പത്തിക രംഗവും പ്രതിരോധ രംഗവും സമഗ്രമായി ശക്തിപ്പെടുത്തി ജനങ്ങളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കാനുള്ള പ്രവര്‍ത്തന പദ്ധതിയിലാണ് കേന്ദ്ര ഭരണകൂടം. മുഖ്യശത്രുതാ മനോഭാവത്തോടെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തു വരുന്ന നേതാക്കള്‍ ‘ശത്രുവാര് മിത്രമാര് ചൊല്ലൂ കിളിമകളേ’എന്ന പരുവത്തിലാണെന്ന് കുമാരേട്ടന്‍ കട്ടായം പറയുന്നു. പരിക്കേറ്റ ഭാരത ഭടന്മാര്‍ക്ക് ചോരകൊടുത്തതിന് നടപടിക്കു വിധേയനായ നേതാവിന് പാര്‍ട്ടികോണ്‍ഗസ്സില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിന് കാരണം വേറെയുണ്ടെങ്കിലും കാരണഭൂതസംഘം ഉള്ളാലേ സന്തോഷിക്കുക തന്നെയല്ലേ?

ഏതായാലും ഇതിലൊരു കാവ്യനീതിയുള്ളത് നിങ്ങളാരും ശ്രദ്ധിച്ചില്ലേ എന്നൊരു ചോദ്യവും കുമാരേട്ടന്‍ വകയുണ്ട്. കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന ശ്ലോകന്‍ മോദിജിയുടെ പാര്‍ട്ടി വകയാണ്. ഒരര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ആഗ്രഹിക്കുന്നത് അതുതന്നെ. ബിജെപിയുടെ ആശയാദര്‍ശങ്ങളില്‍ ആകൃഷ്ടരായി കോണ്‍ഗ്രസ്സുകാര്‍ ഒന്നൊന്നായി കോണ്‍ഗ്രസ് വിമുക്ത ഭാരതത്തിനായി അണിചേരുമ്പോള്‍ കാരണഭൂതന്റെ പാര്‍ട്ടി മിത്രകീടം വഴിയാണ് അതു ചെയ്യുന്നത്. ഫലത്തില്‍ ഒന്ന് ഗുണാത്മകവും മറ്റത് ഋണാത്മകവും എന്ന വ്യത്യാസം മാത്രം. കണക്ക് ചെയ്യാന്‍ വഴി എത്രയെത്ര,അല്ലേ? അടുത്തത് പാര്‍ട്ടി കോണ്‍ഗ്രസ്സോ പാര്‍ട്ടി രഹിത കോണ്‍ഗ്രസ്സോ എന്നേ അറിയാനുള്ളൂ.

Tags: cpmcongress
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിണറായിക്കെതിരെ മത്സരിച്ച രഘുനാഥ് കോണ്‍ഗ്രസ് വിട്ടു
Kerala

പിണറായിക്കെതിരെ മത്സരിച്ച രഘുനാഥ് കോണ്‍ഗ്രസ് വിട്ടു

കേരളത്തില്‍ ഹമാസ് നേതാവ് പ്രസംഗിച്ചതിനെ വിമര്‍ശിച്ച കേന്ദ്രമന്ത്രിയെ ചോദ്യങ്ങളില്‍ തളയ്‌ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍; ഉത്തരം കേട്ട് കേരളം ഞെട്ടി
India

കോണ്‍ഗ്രസും ഇന്‍ഡി സഖ്യവും വിഭജനരാഷ്‌ട്രീയത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിട്ടിരിക്കുന്നു; ഇതിനെ ചെറുത്തു തോല്‍പ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

കോട്ടക്കല്‍ നഗരസഭയില്‍ അട്ടിമറി; സിപിഎം പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥി നഗരസഭാദ്ധ്യക്ഷ; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ബിജെപി
Kerala

കോട്ടക്കല്‍ നഗരസഭയില്‍ അട്ടിമറി; സിപിഎം പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥി നഗരസഭാദ്ധ്യക്ഷ; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ബിജെപി

രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിലെ ഒന്നാമനാകാന്‍ യോഗ്യതയില്ലെന്ന് പ്രണബ് കുമാര്‍ മുഖര്‍ജി; ‘രാഹുല്‍ഗാന്ധിയെക്കുറിച്ച് അച്ഛന് മതിപ്പില്ലായിരുന്നു’
India

രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിലെ ഒന്നാമനാകാന്‍ യോഗ്യതയില്ലെന്ന് പ്രണബ് കുമാര്‍ മുഖര്‍ജി; ‘രാഹുല്‍ഗാന്ധിയെക്കുറിച്ച് അച്ഛന് മതിപ്പില്ലായിരുന്നു’

ജമ്മു -കാശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി, ഒരു സീറ്റ് പാക് അധീന കാശ്മീരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്ക്
India

ജമ്മു -കാശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി, ഒരു സീറ്റ് പാക് അധീന കാശ്മീരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്ക്

പുതിയ വാര്‍ത്തകള്‍

അച്ഛൻ ഗേ ആണോ എന്നാണ് മകൻ എന്നോട് ചോദിച്ചത്;അത് കേട്ട് ഞാൻ ഞെട്ടിപ്പോയി

അച്ഛൻ ഗേ ആണോ എന്നാണ് മകൻ എന്നോട് ചോദിച്ചത്;അത് കേട്ട് ഞാൻ ഞെട്ടിപ്പോയി

ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു; ഭാഗ്യലക്ഷ്മിക്ക് ശബരീശ ദര്‍ശനം

പതിനെട്ടു മലകളുടെ പ്രതീകം

19-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നടന്ന മതപരിവര്‍ത്തനത്തിന്റെയും ജൂത-ക്രിസ്ത്യന്‍ വംശജര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും  പറഞ്ഞ് ‘കിഡ്‌നാപ്പ്ഡ്’

19-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നടന്ന മതപരിവര്‍ത്തനത്തിന്റെയും ജൂത-ക്രിസ്ത്യന്‍ വംശജര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും പറഞ്ഞ് ‘കിഡ്‌നാപ്പ്ഡ്’

ബര്‍ ദുബായിലെ ശിവക്ഷേത്രത്തില്‍ ആരാധന കുറച്ച് ദിവസം കൂടി മാത്രം,ശേഷം ഭക്തര്‍ക്ക് ജബല്‍ അലിയിലെത്താം

ബര്‍ ദുബായിലെ ശിവക്ഷേത്രത്തില്‍ ആരാധന കുറച്ച് ദിവസം കൂടി മാത്രം,ശേഷം ഭക്തര്‍ക്ക് ജബല്‍ അലിയിലെത്താം

തീര്‍ത്ഥാടനത്തിന് പോകാം….. ഛോട്ടാ ചാര്‍ധാമുകളിലെ യമുനോത്രിയിലേക്ക്

തീര്‍ത്ഥാടനത്തിന് പോകാം….. ഛോട്ടാ ചാര്‍ധാമുകളിലെ യമുനോത്രിയിലേക്ക്

പുട്ടപര്‍ത്തി മാഹാത്മ്യം

പുട്ടപര്‍ത്തി മാഹാത്മ്യം

ഒരു ട്രാന്‍സ് ജെന്‍ഡറുമായി നേരിട്ട് അവരുടെ പ്രശ്നങ്ങള്‍ സംസാരിച്ച ആദ്യത്തെ പ്രധാനമന്ത്രിയെന്ന് മോദിയെക്കുറിച്ച് ട്രാന്‍സ് ജെന്‍ഡര്‍ തനുശ്രീ

ഒരു ട്രാന്‍സ് ജെന്‍ഡറുമായി നേരിട്ട് അവരുടെ പ്രശ്നങ്ങള്‍ സംസാരിച്ച ആദ്യത്തെ പ്രധാനമന്ത്രിയെന്ന് മോദിയെക്കുറിച്ച് ട്രാന്‍സ് ജെന്‍ഡര്‍ തനുശ്രീ

ഞാൻ 2 ദിവസമായി ആമസോണിലും ഫ്ലിപ്പ് കാർട്ടിലും  തപ്പുന്നു ;’വാലിബൻ’ കടുക്കൻ എവിടെ കിട്ടുമെന്ന്  ആരാധകൻ

ഞാൻ 2 ദിവസമായി ആമസോണിലും ഫ്ലിപ്പ് കാർട്ടിലും തപ്പുന്നു ;’വാലിബൻ’ കടുക്കൻ എവിടെ കിട്ടുമെന്ന് ആരാധകൻ

ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശന സമയം കൂട്ടാനാവുമോയെന്ന് ഹൈക്കോടതി

ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശന സമയം കൂട്ടാനാവുമോയെന്ന് ഹൈക്കോടതി

വിജയ് ഹസാരെ ട്രോഫി ; മഹാരാഷ്‌ട്രയെ 153 റണ്‍സിന് തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍

വിജയ് ഹസാരെ ട്രോഫി ; മഹാരാഷ്‌ട്രയെ 153 റണ്‍സിന് തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist