Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

രാജകീയ തുടക്കം; സന്തോഷ് ട്രോഫിയില്‍ രാജസ്ഥാനെ മലര്‍ത്തിയടിച്ച് കേരളം; അഞ്ച് ഗോളുകള്‍

മലയാള മണ്ണിലെ ആരവത്തെ മറികടക്കാന്‍ രാജസ്ഥാനായില്ല. മഞ്ചേരിയില്‍ പാറിയ കാറ്റിന് പോലും കേരളത്തിന്റെ വിജയഗന്ധമുണ്ടായിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരളത്തിന് സന്തോഷമുള്ള തുടക്കം. ജയം എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Apr 16, 2022, 10:24 pm IST
in Football

മഞ്ചേരി: മലയാള മണ്ണിലെ ആരവത്തെ മറികടക്കാന്‍ രാജസ്ഥാനായില്ല. മഞ്ചേരിയില്‍ പാറിയ കാറ്റിന് പോലും കേരളത്തിന്റെ വിജയഗന്ധമുണ്ടായിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരളത്തിന് സന്തോഷമുള്ള തുടക്കം. ജയം എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്.  

കളം നിറഞ്ഞ് കളിച്ച നായകന്‍ ജിജോ ജോസഫിന് നന്ദി, കേരളത്തിന് വിജയത്തുടക്കം നല്‍കിയതിന്. ഇന്നലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കി കേരളം പറന്നു കളിക്കുകയായിരുന്നു. ആറ്, 58, 63 മിനിറ്റുകളില്‍ ഗോള്‍ നേടി ജിജോ ഹാട്രിക് നേടി. കേരളത്തിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. 4-4-2 ശൈലിയില്‍ തുടങ്ങിയ കേരളം ആദ്യ മിനിറ്റുമുതല്‍ രാജസ്ഥാന്‍ പ്രതിരോധത്തെ പരീക്ഷിച്ചു. അഞ്ചാം മിനിറ്റില്‍ ബോക്സിന് പുറത്ത് കേരളത്തിന് ഫ്രീകിക്ക്. വിഘ്നേഷിനെ ഇമ്രാന്‍ഖാന്‍ വീഴ്‌ത്തിയതിനായിരുന്നു ഫ്രീകിക്ക്. കിക്കെടുത്തത് നായകന്‍ ജിജോ ജോസഫ്. ജിജോയുടെ അളന്നു മുറിച്ച കിക്കിന് മുന്നില്‍ രാജസ്ഥാന്‍ ഗോളി മനീന്ദര്‍ സിങ്ങിന് മറുപടിയുണ്ടായില്ല. ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയില്‍.

ഇടയ്‌ക്ക്  പ്രത്യാക്രമണങ്ങളിലൂടെ രാജസ്ഥാന്‍ കേരള പകുതിയിലേക്ക് മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം പാതിവഴിയില്‍ വിഫലമാക്കപ്പെട്ടു. 11-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് കേരള സ്ട്രൈക്കര്‍ വിഘ്നേഷ് പായിച്ച ബുള്ളറ്റ് ഷോട്ട് നേരിയ വ്യത്യാസത്തിനാണ് ക്രോസ് ബാറിന് മുകളിലൂടെ പറന്നത്. 21-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും വിഘ്നേഷും ജിജോയും തമ്മിലുള്ള ധാരണപിശകുമൂലം പാഴായി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 39-ാം മിനിറ്റില്‍ കേരളം ലീഡ് ഉയര്‍ത്തി. വിഘ്നേഷ് നല്ലൊരു മുന്നേറ്റം നടത്തി ബോക്സില്‍ പ്രവേശിച്ചെങ്കിലും രാജസ്ഥാന്‍ പ്രതിരോധനിര ക്ലിയര്‍ ചെയ്തു. എന്നാല്‍ പന്ത് കിട്ടിയത് ബോക്സിന് പുറത്ത് നിന്ന നിജോ ഗില്‍ബര്‍ട്ടിന്റെ കാലുകളില്‍. നിജോ പായിച്ച ബുള്ളറ്റ് ഷോട്ട് രാജസ്ഥാന്‍ ഗോളിക്ക് അവസരവും നല്‍കാതെ വലയില്‍ തറച്ചുകയറി (20). ആദ്യ പകുതിയില്‍ 2-0ന്റെ ലീഡുമായി കേരളം ഇടവേളയ്‌ക്കിറങ്ങി.

രണ്ടാം പകുതിയിലും കേരളത്തിനായിരുന്നു ആധിപത്യം. 55-ാം മിനിറ്റില്‍ കേരളം രണ്ട് മാറ്റങ്ങള്‍ വരുത്തി. വിഘ്നേഷിന് പകരം മുഹമ്മദ് ബാസിതും നിജോ ഗില്‍ബര്‍ട്ടിന് പകരം ജെസിനും കളത്തിലെത്തി. 58-ാം മിനിറ്റില്‍ കേരളം ലീഡ് ഉയര്‍ത്തി. ഇടതുവിംഗില്‍ക്കൂടി വന്ന പന്ത് പിടിച്ചെടുത്ത് രണ്ട് പ്രതിരോധനിരക്കാരെ മറികടന്നശേഷം ജിജോ ജോസഫ് പായിച്ച കിടിലന്‍ ഷോട്ടാണ് രാജസ്ഥാന്‍ ഗോളിയെ മറികടന്ന് വലയില്‍ തറച്ചുകയറിയത്.

63-ാം മിനിറ്റില്‍ നായകന്‍ ജിജോ ജോസഫ് ഹാട്രിക് തികച്ചു. വലതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ സോയല്‍ ജോഷി ബോക്സിലേക്ക് നല്‍കിയ പന്ത് ജിജോ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 73-ാം മിനിറ്റില്‍ ജിജോയ്‌ക്ക് നാലാം ഗോള്‍ നേടാന്‍ നല്ലൊരു അവസരം ലഭിച്ചെങ്കിലും ഷോട്ടിന് ശക്തി കുറഞ്ഞതിനാല്‍ രാജസ്ഥാന്‍ ഗോളി കൈയിലൊതുക്കി. 82-ാം മിനിറ്റില്‍ അഞ്ചാം ഗോള്‍. ഫ്രീകിക്കിനൊടുവില്‍ രാജസ്ഥാന്‍ ബോക്സിലുണ്ടായ കൂട്ടപ്പൊരിച്ചലിനൊടുവില്‍ അജയ് അലക്സാണ് പന്ത് വലയിലെത്തിച്ചത്. ഇതോടെ തികച്ചും ആധികാരികമായ ജയത്തോടെ കേരളം ഗ്രൂപ്പ് എയില്‍ വിജയം സ്വന്തമാക്കി. നാളെ രാത്രി എട്ടിന് ബംഗാളുമായാണ് കേരളത്തിന്റെ രണ്ടാം കളി.

Tags: keralafootballസന്തോഷ് ട്രോഫി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.