Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതരമതസ്ഥയായ യുവതിയുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കടന്നു; ലൗ ജിഹാദ് ആരോപിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി ക്രൈസ്തവ സംഘടനകള്‍

മൂന്ന് ദിവസമായും പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇതോടെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ നടപടിയെടുക്കുന്നില്ലെന്നും നടന്നത് ലൗ ജിഹാദാണെന്നും ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 02:30 pm IST
inKerala

കോഴിക്കോട്: സിപിഎം പ്രാദേശിക നേതാവ് ഇതരമതസ്ഥയായ യുവതിയുമായി ഒളിച്ചോടിയതിന് പിന്നാലെ വിവാദം ശക്തമാകുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറിയുമായ ഷെജിന്‍ എംഎസാണ് വിദേശത്ത് ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്. കോഴിക്കോട് കോടഞ്ചേരിയിലെ സിപിഎം പ്രാദേശിക നേതാവാണ് ഷെജിന്‍. ഇവര്‍ എവിടെയാണെന്ന് അറിയാതെ ഒളിവില്‍ കഴിയുന്നതാണ് വിവാദത്തിന് വഴിവെക്കുന്നത്.

സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജോസ്‌ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായും പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇതോടെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ നടപടിയെടുക്കുന്നില്ലെന്നും നടന്നത് ലൗ ജിഹാദാണെന്നും ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

എന്നാല്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും വ്യക്തമാക്കിക്കൊണ്ടുളള പെണ്‍കുട്ടിയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പെണ്‍കുട്ടി ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷെജിന്‍ ജോസ്‌നയുമായി ഒളിവില്‍ കഴിയുന്നതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പാര്‍ട്ടി പിന്തുണയുള്ളതുകൊണ്ടാണ് പോലീസ് അന്വേഷിക്കാത്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍, ഷെജിന്റെ നടപടിയെ സിപിഎം തളളിപ്പറയുകയാണ്. ഇരുവരെയും ഉടന്‍ കണ്ടെത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുമായി സംസാരിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ജോര്‍ജ്ജ് എം തോമസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി കോടഞ്ചേരി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചിട്ടുമുണ്ട്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കാസ അടക്കം ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Tags: കേരള പോലീസ്ലൗ ജിഹാദ്christian
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.