Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മദ്യനയത്തിന്റെ കാണാപ്പുറങ്ങള്‍

മദ്യവര്‍ജന നയം ശുദ്ധതട്ടിപ്പ് മദ്യത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചു കഴിയുമ്പോള്‍ ജനം മദ്യം വര്‍ജിക്കും. അതോടെ മദ്യം ഉപയോഗിക്കുന്നവര്‍ ഇല്ലാതാകും. അങ്ങനെ മദ്യം വാങ്ങാന്‍ ആളില്ലാതെ മദ്യശാലകള്‍ പൂട്ടിപ്പോകും. മദ്യഷോപ്പുകള്‍ പൂട്ടിപ്പോകുന്നതോടെ മദ്യനിരോധനം നടപ്പില്‍വരും. ഇതാണ് മദ്യവര്‍ജനമെന്ന നയം. മദ്യമുതലാളിമാരും മദ്യവര്‍ജനവാദികളാണ്

അഡ്വ. ചാര്‍ളി പോള്‍ by അഡ്വ. ചാര്‍ളി പോള്‍
Apr 12, 2022, 05:49 am IST
in Article

മദ്യലഭ്യത ക്രമേണ കുറച്ചുകൊണ്ടുവരുമെന്നും വ്യാപകമായ ബോധവത്കരണത്തിലൂടെ, സമഗ്ര പദ്ധതികളിലൂടെ മദ്യവര്‍ജനം എന്നതാണ് തങ്ങളുടെ മദ്യനയമെന്നും പ്രഖ്യാപിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന പ്രതീക്ഷാനിര്‍ഭരമായ മുദ്രാവാക്യവും സര്‍ക്കാര്‍ വക പരസ്യങ്ങളും കണ്ട് മദ്യത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിച്ചിരുന്ന ഒട്ടേറെപ്പേര്‍ അത് വിശ്വസിച്ച് പ്രതീക്ഷയോടെ ഇടതുമുന്നണിക്ക് വോട്ട് ചെയ്തു. മദ്യത്തെ മാന്യവത്കരിക്കുകയും വാണിജ്യവത്കരിക്കുകയും ചെയ്ത് തലമുറകളെ മദ്യാസക്തരോഗികളാക്കി, അവന്റെ ആരോഗ്യവും ബുദ്ധിയും ധാര്‍മികബോധവും കവര്‍ന്നെടുത്ത് ധനസമ്പാദനം മുഖ്യ അജണ്ടയാക്കുകയാണ് ഇടതുസര്‍ക്കാര്‍.    

മദ്യവര്‍ജന നയം ശുദ്ധതട്ടിപ്പ് മദ്യത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചു കഴിയുമ്പോള്‍ ജനം മദ്യം വര്‍ജിക്കും. അതോടെ മദ്യം ഉപയോഗിക്കുന്നവര്‍ ഇല്ലാതാകും. അങ്ങനെ മദ്യം വാങ്ങാന്‍ ആളില്ലാതെ മദ്യശാലകള്‍ പൂട്ടിപ്പോകും. മദ്യഷോപ്പുകള്‍ പൂട്ടിപ്പോകുന്നതോടെ മദ്യനിരോധനം നടപ്പില്‍വരും. ഇതാണ് മദ്യവര്‍ജനമെന്ന നയം. മദ്യമുതലാളിമാരും മദ്യവര്‍ജനവാദികളാണ്. അത് ഏറ്റുപാടുന്ന നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മദ്യവര്‍ജനവും മദ്യനിരോധനവും രണ്ട് പ്രക്രിയകളാണ്. മദ്യവര്‍ജനമെന്നത് ഒരു വ്യക്തി സ്വമേധയാ വ്യക്തിതലത്തില്‍ എടുക്കേണ്ട നിലപാട് മാത്രമാണ്. അതിന് മദ്യനയവും മാനിഫെസ്റ്റോയും ആവശ്യമില്ല. മദ്യത്തിന്റെ ഉത്പാദനം, സൂക്ഷിപ്പ്, വിതരണം എന്നിവ സംബന്ധിച്ച് നിയമ നിര്‍മാണം നടത്താനും നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്താനുള്ള അധികാരവും കടമയും ഉത്തരവാദിത്വവും ഉള്ളത് സര്‍ക്കാരിനാണ്. ഇക്കാര്യത്തില്‍ നിലപാട് എന്താണ് എന്നതാകണം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മദ്യനയം. ആ നയം മദ്യനിരോധനത്തിലേക്ക്  രാജ്യത്തെ ഘട്ടം ഘട്ടമായി കൊണ്ടുപോകാന്‍ പര്യാപ്തമാകണം. മദ്യലഭ്യത കുറച്ചുകൊണ്ടു മാത്രമേ മദ്യഉപയോഗം കുറയ്‌ക്കാനാകൂ.  

നുണപറയുന്നതാര് ?  

യുഡിഎഫിന്റെ കാലത്ത് അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കുമോ എന്ന ചോദ്യത്തിന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു, ‘ഒരിക്കലും തുറക്കില്ല’. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു; ‘മദ്യത്തിന്റെ ലഭ്യത ഇന്നുള്ളതിനേക്കാള്‍ കുറച്ചുകൊണ്ടുവരുന്ന, മദ്യവര്‍ജനത്തില്‍ അധിഷ്ഠിതമായ ഒരു നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കാന്‍ പോകുന്നത്. ഇന്ന് ലഭ്യമാകുന്ന മദ്യത്തില്‍ ഒരു തുള്ളിപോലും അധികം ലഭ്യമാകാത്തവിധത്തില്‍, അതിനേക്കാള്‍ കുറയ്‌ക്കുന്ന വിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുക’. പറച്ചിലിനും നയത്തിനും എതിരായ അട്ടിമറി സമീപനമാണ് പിന്നീട് കണ്ടത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളുകള്‍ക്കുള്ളില്‍ ത്രീ സ്റ്റാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മദ്യശാലകളും തുറന്നുകൊടുത്തു. ടു സ്റ്റാറുകള്‍ക്കെല്ലാം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചു. ദൂരപരിധി നിയമം 200 ല്‍ നിന്ന് 50 ആക്കി. ഒരു പ്രദേശത്ത് മദ്യശാലകള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അധികാരം നല്കുന്ന പഞ്ചായത്ത് രാജ്-നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ റദ്ദാക്കി. 10 ശതമാനം ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടിക്കൊണ്ടിരുന്നത് നിര്‍ത്തലാക്കി. ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു. പുതുതായി ബാറുകള്‍ അനുവദിച്ചു. വിമാനത്താവളങ്ങളിലെ അന്താരാഷ്‌ട്രലോഞ്ചുകള്‍ക്കൊപ്പം അഭ്യന്തരലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കി. കൂടാതെ പോലീസ് കാന്റീനുകള്‍ക്കും മദ്യവില്പനക്ക് അനുമതി നല്കി. ഇങ്ങനെ മദ്യനയം നിരന്തരം അട്ടിമറിച്ച് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു.

ഇന്നത്തെ സ്ഥിതി: കേരളത്തില്‍  മദ്യലോബി പിടിമുറുക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് 29 പഞ്ചനക്ഷത്ര ഹോട്ടലുകളും 258 ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവില്പനകേന്ദ്രങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് 689 ബാറുകളും 295 ബിയര്‍ പാര്‍ലറുകളും 270 ബെവ്‌കോ ഔട്ട്‌ലെറ്റുകളും 39 കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും ഉണ്ട്. കൂടാതെ 43 ക്ലബ്ബുകള്‍ക്ക് ബാര്‍ലൈസന്‍സുണ്ട്. 11 ഡിസ്റ്റലറികള്‍ക്ക് (പ്രവര്‍ത്തനം ബ്ലെന്‍ഡിങ് യൂണിറ്റുകളായി) ലൈസന്‍സുണ്ട്. 8 ബ്ലെന്‍ഡിങ് യൂണിറ്റുകളുണ്ട്. ഒരു ബ്രൂവറിയും പ്രവര്‍ത്തിക്കുന്നു. 25 ബാര്‍ ലൈസന്‍സുകള്‍ പുതുതായി അനുവദിച്ചിട്ടുണ്ട്. ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കുമെന്ന് മദ്യനയത്തില്‍ ആവര്‍ത്തിച്ചതിനാല്‍ കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ ബാറുകളാക്കാന്‍ സാധ്യതയുണ്ട്. ഇതിനെല്ലാംപുറമേ നാലായിരത്തോളം കള്ളുഷാപ്പുകളും സംസ്ഥാനത്തുണ്ട്.    

സര്‍ക്കാര്‍ പ്രധാന അബ്കാരി മദ്യവര്‍ജനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും എന്നാല്‍ മദ്യം പരമാവധി ലഭ്യമാക്കി നിത്യദാന ചെലവിനുള്ളത് സംഭരിക്കുകയും ചെയ്യുകയെന്ന രീതി ഉറപ്പിക്കുന്നതാണ് പുതിയ മദ്യനയം. ഈ നയത്തോടെ മദ്യത്തിന്റെ വില്‍പ്പനക്കാര്‍ മാത്രമല്ല പ്രധാന ഉത്പാദകരും സര്‍ക്കാര്‍ തന്നെയാകും. വില്‍പ്പനയിലെ കമ്മീഷനും നികുതിയുമായി മാസത്തില്‍ ആയിരം കോടിയിലധികം രൂപയാണ് ഖജനാവില്‍ എത്തുന്നത്. മദ്യലഭ്യത കൂട്ടി വില്‍പ്പന കൂട്ടുക; മദ്യപരുടെ എണ്ണം വര്‍ധപ്പിക്കുക അതുവഴി പരമാവധി വരുമാനമുണ്ടാക്കുക എന്നതിനാണ് മദ്യനയത്തില്‍ പ്രാധാന്യം. ഐടി പാര്‍ക്കുകളില്‍ മദ്യം അനുവദിക്കുക, കൂടുതല്‍ വിദേശമദ്യശാലകള്‍ ആരംഭിക്കുക, മദ്യത്തിന്റെയും ബിയറിന്റെയും ഉത്പാദനം കൂട്ടുക, വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്കുക എന്നിവയാണ് പുതിയ മദ്യനയത്തിന്റെ കാതല്‍.  

വീര്യംകുറഞ്ഞ മദ്യമെന്ന കെണി  കര്‍ഷകരെ രക്ഷിക്കാനെന്ന പേരില്‍ കപ്പ, കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം എന്നിവയില്‍ നിന്നും വീര്യംകുറഞ്ഞ മദ്യം നിര്‍മിച്ച് വിപണിയില്‍ ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത്തരം ഉത്പന്നങ്ങളില്‍ നിന്ന് മദ്യത്തേക്കാള്‍ വിലയുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ പലതും നിര്‍മിക്കാമെന്നിരിക്കെ അതൊന്നും പ്രോത്സാഹിപ്പിക്കാതെ മദ്യലോബിക്ക് കര്‍ഷകരെക്കൂടി അടിയറ വയ്‌ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇനിയും മദ്യം കുടിക്കാത്തവരെ ആകര്‍ഷിച്ച് മുഴുക്കുടിയനാക്കുക എന്നതാണ് വീര്യംകുറഞ്ഞ മദ്യത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. വീര്യം കുറഞ്ഞ മദ്യം കുടിച്ച് ശീലിച്ചാല്‍ വീര്യംകൂടിയത് മനുഷ്യന്‍ ഉപേക്ഷിക്കുമെന്ന വാദം ബാലിശവും അടിസ്ഥാനരഹിതവുമാണ.്  

ഐ.ടി പാര്‍ക്കുകളിലെ മദ്യവത്കരണം ഐ.ടി മേഖലയെ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ ക്ലബ്ബ് മാതൃകയില്‍ മദ്യശാലകള്‍ അനുവദിക്കുന്നത് യുവപ്രൊഫഷണലുകളെ തകര്‍ക്കാനെ ഉപകരിക്കൂ. കമ്പ്യൂട്ടറുകളെ നിയന്ത്രിക്കുന്ന വിദഗ്ധര്‍ ഉണര്‍വോടെ, ജാഗ്രതയോടെ ജോലിചെയ്യേണ്ടവരാണ്. തൊഴിലിടങ്ങള്‍ മദ്യവത്കരിക്കുന്നത് സാമൂഹ്യഅരാജകത്വത്തിന് വഴിതെളിക്കും. തൊഴിലെടുക്കുന്നവരില്‍ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍, ഇടയ്‌ക്കിടെ ജോലിയില്‍നിന്ന് വിട്ടുനില്ക്കുന്ന ശീലം, ഉത്പാദനക്ഷമതയിലെ മാന്ദ്യം, സഹകരണമില്ലായ്‌മ, തീരുമാനമെടുക്കാന്‍ സാധിക്കാത്ത മാനസികാവസ്ഥ, ഉറങ്ങുന്ന ശീലം, അപകടങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ ഈ നയം മൂലം സംഭവിക്കും. മദ്യനിരോധനം അപ്രായോഗികമോ: ലോകത്തൊരിടത്തും മദ്യനിരോധനം വിജയിച്ചിട്ടില്ല. അതുകൊണ്ടത് അപ്രായോഗികമെന്ന വാദം നിരന്തരം ഉന്നയിക്കപ്പെടുന്നുണ്ട്. ബീഹാര്‍, ഗുജറാത്ത്, നാഗാലാന്‍ഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍തന്നെ മദ്യനിരോധനം നിലനില്ക്കുന്നു. മദ്യനിരോധനം അവിടെ പ്രായോഗികമാണ്. രാഷ്‌ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ ഏത് തീരുമാനവും ഫലപ്രദമായി നടപ്പാക്കാനാകും.  

സര്‍ക്കാര്‍ ചെയ്യേണ്ടത്  മദ്യലഭ്യത വര്‍ധിപ്പിച്ചശേഷം മദ്യാസക്തരെ ഉപദേശിച്ച് മാറ്റാമെന്ന വിചിത്ര ന്യായം ഇനിയെങ്കിലും തിരുത്തണം. മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്ത് സാമ്പത്തിക വരുമാനം വര്‍ദ്ധിപ്പിക്കാമെന്ന അശാസ്ത്രീയവും അപകടകരവും അധാര്‍മികവുമായ നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. മദ്യശാലകളിലെ തിരിക്ക് ഒഴിവാക്കാനല്ല, മദ്യം മൂലം തകര്‍ന്ന മനുഷ്യരെ, കുടുംബങ്ങളെ മദ്യത്തില്‍നിന്ന് വിമോചിപ്പിക്കുവാനുള്ള നടപടികളാണ് സര്‍ക്കാര്‍ ആദ്യം ആവിഷ്‌കരിക്കേണ്ടത്. 17 ലക്ഷത്തോളം വരുന്ന മദ്യാസക്തരോഗികളെ ചികിത്സിച്ച് ആ കുടുംബങ്ങളെ രക്ഷപ്പെടുത്തുക. പുതിയ തലമുറക്ക് ലഹരിവിപത്തിനെതിരെ മുന്നറിയിപ്പ് നല്കുന്നതിനായി വ്യാപക ബോധവത്കരണം നടത്തുക. മയക്കുമരുന്നിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക, പടിപടിയായി മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരിക.

Tags: കേരള സര്‍ക്കാര്‍സര്‍ക്കാര്‍liquorpolicykerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.