Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പാഴായിപ്പോയ പാര്‍ട്ടി കോണ്‍ഗ്രസ്

പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടന്ന മഹാകാര്യമായി പറയുന്നത് പശ്ചിമബംഗാളില്‍നിന്നുള്ള രാമചന്ദ്ര ഡോമിനെ പൊളിറ്റ് ബ്യൂറോയിലേക്കെടുത്ത് ദളിത് പ്രാതിനിധ്യം ഉറപ്പുവരുത്തിയെന്നാണ്. വാസ്തവത്തില്‍ സിപിഎം പുലര്‍ത്തുന്ന ദളിത് വിരോധത്തിന്റെ ആഴമാണ് ഇതിലൂടെ വ്യക്തമായത്. പാര്‍ട്ടി നിലവില്‍ വന്ന് ആറ് പതിറ്റാണ്ടോളമായിട്ടും പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയില്‍ ഇതുവരെ ഒരു ദളിതന് പ്രവേശനം നല്‍കാതിരുന്നതിനു പിന്നിലെ സവര്‍ണ മനോഭാവമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 12, 2022, 05:00 am IST
inEditorial

പണക്കൊഴുപ്പുകൊണ്ട് സംഘടിപ്പിച്ച ഒരു രാഷ്‌ട്രീയ മാമാങ്കം പതിവു കലാപരിപാടികളോടെ അവസാനിച്ചു എന്നതിനപ്പുറം കണ്ണൂരില്‍ ചേര്‍ന്ന സിപിഎമ്മിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് ദേശീയ രാഷ്‌ട്രീയത്തില്‍ യാതൊന്നും അടയാളപ്പെടുത്തുന്നില്ല. സീതാറാം യെച്ചൂരി മൂന്നാമതും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതും പിണറായിയുടെ വിശ്വസ്തരും വിഎസ് പക്ഷത്തുനിന്ന് കൂറുമാറിയ ചിലരും പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും കയറിപ്പറ്റിയതുമൊക്കെ രാഷ്‌ട്രീയമായി ഒരു പ്രാധാന്യവും അര്‍ഹിക്കുന്നില്ല. കേരളത്തില്‍ മാത്രമാണ് സിപിഎം എന്ന പാര്‍ട്ടി അവശേഷിക്കുന്നതെന്ന് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. കേരള പാര്‍ട്ടിയുടെ മുതലാളി പിണറായി വിജയനാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് നേതാക്കളുണ്ടെങ്കിലും അഖിലേന്ത്യാ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതും പിണറായി തന്നെ. പാര്‍ട്ടിയില്‍ യെച്ചൂരി ആഗ്രഹിക്കുന്ന ഒരു കാര്യം നടക്കണമെങ്കില്‍പ്പോലും കേരളത്തിലെ കാരണഭൂതന്‍ കനിയണം. സമ്മേളനത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പിണറായിയുടെ സര്‍വാധിപത്യം തെളിഞ്ഞു കണ്ടു. പാര്‍ട്ടി കോണ്‍ഗ്രസ്സ് അടുത്തുവന്നതോടെ പതിവിന് വ്യത്യസ്തമായി യെച്ചൂരി ചില പ്രസ്താവനകള്‍ നടത്തുകയുണ്ടായി. ബിജെപിയിതര മുഖ്യമന്ത്രിമാരില്‍ ഏറ്റവും മികച്ചത് തമിഴ്‌നാട്ടിലെ എം.കെ. സ്റ്റാലിനാണ്, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പാര്‍ട്ടി ഇടപെടില്ല, പദ്ധതി പിണറായിയുടെ ആഗ്രഹമാണ് എന്നൊക്കെയുള്ള യെച്ചൂരിയുടെ പ്രഖ്യാപനങ്ങള്‍ ഒരു സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായിരുന്നു. പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയിരിക്കുന്ന പിണറായി സ്വന്തം തട്ടകത്തില്‍ വച്ച് മൂന്നാമൂഴം അനുവദിക്കാതെ തന്നെ വെട്ടിനിരത്തുമോ എന്ന ആശങ്ക യെച്ചൂരിക്കുണ്ടായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ നേരത്തെ പറഞ്ഞതൊക്കെ യെച്ചൂരി മാറ്റിപ്പറയുകയും ചെയ്തു.

ആശയസമരങ്ങളെന്ന പേരിലും അടവുനയങ്ങളെന്ന പേരിലും അര്‍ത്ഥശൂന്യമായ കോലാഹലങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അരങ്ങേറിയത്. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുമായി കൂട്ടുകൂടേണ്ടതുണ്ടോ എന്നതായിരുന്നു വലിയ ചര്‍ച്ചാ വിഷയം. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു ചോദ്യം തന്നെ അസംബന്ധമാണ്. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സും സിപിഎമ്മും ഒറ്റക്കെട്ടാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ പ്രത്യക്ഷമായും മറ്റിടങ്ങളില്‍ പരോക്ഷമായും ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസ്സും ‘കൈ’കോര്‍ത്തു. കനത്ത തോല്‍വിയായിരുന്നു ഫലം. പല നിയമസഭാതെരഞ്ഞെടുപ്പുകളിലും ഇരുപാര്‍ട്ടികളും ഒറ്റക്കെട്ടായി മത്സരിക്കുകയും തോല്‍ക്കുകയും ചെയ്തു. സത്യം ഇതായിരിക്കെ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് ഒപ്പം നില്‍ക്കുമോ എന്ന യെച്ചൂരിയുടെ ചോദ്യം ഒരു വിരോധാഭാസമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണിത്. കര്‍ഷക സമരത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒറ്റക്കെട്ടായിരുന്നില്ലേ? സമരത്തെ നയിക്കുന്നത് തങ്ങളാണെന്നും അത് മോദി ഭരണത്തെ പിഴുതെറിയുമെന്നും കേരളത്തില്‍ നിന്നുപോയി ദല്‍ഹിയില്‍ തമ്പടിച്ച ചില സിപിഎം നേതാക്കള്‍ അവകാശവാദം ഉന്നയിക്കുകയുണ്ടായി. എന്നിട്ടെന്താണ് സംഭവിച്ചത്? അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയ കര്‍ഷകര്‍ കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും പുറംകാലുകൊണ്ട് തൊഴിച്ചു. കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഒന്നിച്ചാലും ശബ്ദകോലാഹലം സൃഷ്ടിക്കാമെന്നല്ലാതെ ദേശീയ രാഷ്‌ട്രീയത്തില്‍ ബിജെപിക്കെതിരെ ചെറുചലനം പോലും ഉണ്ടാക്കാനാവില്ല. ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ട വസ്തുതയാണിത്.

പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടന്ന മഹാകാര്യമായി പറയുന്നത് പശ്ചിമബംഗാളില്‍നിന്നുള്ള രാമചന്ദ്ര ഡോമിനെ പൊളിറ്റ് ബ്യൂറോയിലേക്കെടുത്ത് ദളിത് പ്രാതിനിധ്യം ഉറപ്പുവരുത്തിയെന്നാണ്. വാസ്തവത്തില്‍ സിപിഎം പുലര്‍ത്തുന്ന ദളിത് വിരോധത്തിന്റെ ആഴമാണ് ഇതിലൂടെ വ്യക്തമായത്. പാര്‍ട്ടി നിലവില്‍ വന്ന് ആറ് പതിറ്റാണ്ടോളമായിട്ടും പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയില്‍ ഇതുവരെ ഒരു ദളിതന് പ്രവേശനം നല്‍കാതിരുന്നതിനു പിന്നിലെ സവര്‍ണ മനോഭാവമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പൊളിറ്റ് ബ്യൂറോയില്‍ ദളിതരില്ലാതെ പോയത് ചരിത്രപരമായ കാരണങ്ങളാലാണെന്ന് യെച്ചൂരി പറയുന്നത് ശുദ്ധ കാപട്യമാണ്. മറ്റ് പാര്‍ട്ടികള്‍ സ്വന്തം അധ്യക്ഷനായും മുഖ്യമന്ത്രിയായും രാഷ്‌ട്രപതിയായുമൊക്കെ ദളിതരെ നിയോഗിച്ചപ്പോള്‍ സിപിഎമ്മിനു മാത്രം ഇക്കാര്യത്തില്‍ എന്തായിരുന്നു തടസ്സം?  പിണറായിയുടെ കാപട്യവും പാര്‍ട്ടി കോണ്‍ഗ്രസ്സിനിടെ പുറത്തായി. സമ്മേളന കാലത്ത് ചര്‍ച്ചയാവാതാരിക്കാന്‍ കെ റെയിലിന്റെ കല്ലിടല്‍ നിര്‍ത്തിയിരുന്നു. സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പിണറായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ സാമൂഹ്യാഘാത പഠനം നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും, റെയില്‍വെയുടെ ഭൂമിയില്‍ കല്ലിടാന്‍ അനുവദിക്കില്ലെന്നും, സാമ്പത്തികാനുമതിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതോടെ പിണറായി ജനങ്ങളോട് നുണ പറയുകയാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്നതിന്റെ പേരില്‍  കേന്ദ്രമന്ത്രി വി. മുരളീധരനു നേരെ കുതിര കയറിയ മുഖ്യമന്ത്രിക്ക് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ച കാര്യങ്ങളില്‍ മിണ്ടാട്ടം മുട്ടി. കോണ്‍ഗ്രസ്സുകാരനായ കെ.വി.തോമസിനെ പിടിച്ചുവലിച്ച് കണ്ണൂരില്‍ എത്തിക്കാന്‍ കഴിഞ്ഞതിലൂടെ ഒന്നുരണ്ടു ദിവസം മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞതിനപ്പുറം പാര്‍ട്ടി കോണ്‍ഗ്രസ്സ് ഒരു രാഷ്‌ട്രീയ പ്രഹസനമായി അവസാനിക്കുകയായിരുന്നു.

Tags: cpmcongress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.