Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്ഷണത്തിന്റെ തീവില ചോദ്യം ചെയ്തു; പ്രിന്‍സിപ്പാള്‍ തകര്‍ത്തത് അരുണിന്റെ ജീവിതം

2017ല്‍ ബിരുദപഠനത്തിനിടയില്‍ കോളജ് ക്യാന്റീനില്‍ അമിതമായി ഈടാക്കുന്ന ഭക്ഷണ വില സംബന്ധിച്ച് അരുണ്‍കുമാര്‍ ചോദ്യം ചെയ്തതാണ് പ്രിന്‍സിപ്പാള്‍ ഡോ. പി. ജയശ്രീയുടെയും ജൂനിയര്‍ സൂപ്രണ്ട് സി.എല്‍. ശോഭയുടെയും അനിഷ്ടത്തിന് ഇടയാക്കിയത്. പ്രിന്‍സിപ്പാളിന് കടുത്ത അമര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് അരുണ്‍കുമാറിന് നിര്‍ബന്ധിത ടിസി നല്കി വിട്ടയയ്ച്ചു.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Apr 8, 2022, 07:28 pm IST
inKerala

തിരുവനന്തപുരം: ചേര്‍ത്തല എന്‍എസ്എസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന അരുണ്‍കുമാര്‍ എ. എസിന് കലാലയ ജീവിതം സമ്മാനിച്ചത് ഇരുളടഞ്ഞ ഭാവി. പ്രിന്‍സിപ്പാളും ജൂനിയര്‍ സൂപ്രണ്ടും ചേര്‍ന്ന് നശിപ്പിച്ചത് അരുണിന്റെ ഭാവി ജീവിതത്തെ. ഉന്നത പഠനത്തിനോ ജോലിക്കോ പോകാനാകാതെ വന്നതിനാല്‍ നിത്യവൃത്തിക്കായി കോടതിയെ സമീപിച്ചിരിക്കുകയാണ് അരുണ്‍കുമാര്‍.

2017ല്‍ ബിരുദപഠനത്തിനിടയില്‍ കോളജ് ക്യാന്റീനില്‍ അമിതമായി ഈടാക്കുന്ന ഭക്ഷണ വില സംബന്ധിച്ച് അരുണ്‍കുമാര്‍ ചോദ്യം ചെയ്തതാണ് പ്രിന്‍സിപ്പാള്‍ ഡോ. പി. ജയശ്രീയുടെയും ജൂനിയര്‍ സൂപ്രണ്ട് സി.എല്‍. ശോഭയുടെയും അനിഷ്ടത്തിന് ഇടയാക്കിയത്. പ്രിന്‍സിപ്പാളിന് കടുത്ത അമര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് അരുണ്‍കുമാറിന് നിര്‍ബന്ധിത ടിസി നല്കി വിട്ടയയ്ച്ചു.  എന്നാല്‍ കോളജ് അഡ്മിഷന്‍ സമയത്ത് നല്കിയ എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാന്‍ നിരവധി തവണ കോളജില്‍ കയറി ഇറങ്ങി നടന്നിട്ടും നിരാശയായിരുന്നു ഫലം. ഇതിനിടയില്‍ പ്രിന്‍സിപ്പാളും ജൂനിയര്‍ സൂപ്രണ്ടും സര്‍വ്വീസില്‍ നിന്നും വിരമിക്കുകയും ചെയ്തു. ഒടുവില്‍ സര്‍ട്ടിഫിക്കറ്റിനായി അരുണിന് ഗവര്‍ണര്‍ക്ക് പരാതി നല്‌കേണ്ടി വന്നു.

ഗവര്‍ണറുടെ ഓഫീസില്‍ നിന്നും സര്‍ക്കാരിലെത്തിയ പരാതി വകുപ്പുതലത്തിലും വിജിലന്‍സ് തലത്തിലും അന്വേഷണം നടത്തി. കോളജ് വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ അരുണ്‍കുമാറിനൊപ്പം അഡ്മിഷന് ചേര്‍ന്ന മറ്റ് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും യഥാവിധി സൂക്ഷിച്ചിരുന്നതായും അരുണിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കോളജില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍  കാണാതായിട്ടുണ്ടെന്നും കണ്ടെത്തി. രാഷ്‌ട്രീയ വൈരാഗ്യം ഇതിന് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സാധൂകരിക്കുന്നതാണ് വിജിലന്‍സ് റിപ്പോര്‍ട്ടും.  

രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളിലും ഡോ. പി. ജയശ്രീയും സി.എല്‍. ശോഭയും കുറ്റക്കാരാണെന്ന് കണ്ടെത്തി. അരുണ്‍കുമാറിന് നഷ്ടപരിഹാരം നല്കാന്‍ ഇവര്‍ ബാധ്യസ്ഥരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ നടപടിക്കായി നിയമ വകുപ്പിന്റെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. അഭിപ്രായം  കിട്ടിക്കഴിഞ്ഞാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കും. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ ഡോ. പി. ജയശ്രീയെയും സി.എല്‍. ശോഭയേയും അറസ്റ്റ് ചെയ്യേണ്ടി വരും. നഷ്ടപരിഹാരത്തിനായി ഡോ. പി. ജയശ്രീക്കെതിരെ ചേര്‍ത്തല കോടതിയെ അരുണ്‍കുമാര്‍ സമീപിച്ചിട്ടുണ്ട്.

Tags: കോളേജ്cherthalapricenss
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.