ലഖ്‌നോ: നിയമപരമായി അംഗീകാരമില്ലാത്ത ഭൂമിയില്‍ രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് പെട്രോള്‍ പമ്പ് പണിത സമാജ് വാദി പാര്‍ട്ടി എംഎല്‍എയ്‌ക്ക് മറുപടി ബുള്‍ഡോസര്‍ കൊണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയുടെ നിര്‍ദേശപ്രകാരം ബരേലി ജില്ലാ ഭരണകൂടമാണ് ജെസിബി ഉപയോഗിച്ച് ഈ പെട്രോള്‍ പമ്പ് പൊളിച്ച് നീക്കിയത്.
ജെസിബി ഉപയോഗിച്ച് പെട്രോള്‍ പമ്പ് പൊളിച്ച് നീക്കുന്ന വീഡിയോ കാണാം:
സമാജ് വാദി പാര്‍ട്ടി എംഎല്‍യായ ഷാസില്‍ ഇസ്ലാമിന്‍റേതാണ് ഈ പെട്രോള്‍ പമ്പ്. ഭൂപട അംഗീകാരമില്ലാത്ത സ്ഥലത്താണ് പെട്രോള്‍ പമ്പ് പണിതുയര്‍ത്തിയത്. ദല്‍ഹി-രാംപൂര്‍ ഹൈവേയിലാണ് ഈ പെട്രോള്‍ പമ്പ്. എന്നാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആരോപണമുയര്‍ത്തി വിവാദമുണ്ടാക്കാനായിരുന്നു ഷാസില്‍ ഇസ്ലാമിന്റെ ശ്രമം.
ഷാസില്‍ ഇസ്ലാം കഴിഞ്ഞ ദിവസം ബരേലിയില്‍ യോഗിക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. യോഗി സമാജ് വാദി പാര്‍ട്ടിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ തങ്ങളുടെ തോക്കുകള്‍ നിന്നും പുകയല്ല, വെടിയുണ്ടളാണ് തുപ്പുക എന്നായിരുന്നു ഷാസില്‍ ഇസ്ലാമിന്റെ പ്രകോപന പ്രസംഗം.
ഇസ്ലാമിന്റെ ഈ പ്രകോപന പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ ഇദ്ദേഹത്തിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസെടുത്തിരുന്നു. എന്നാല്‍ ഇത് താന്‍ നടത്തിയ പ്രസംഗമല്ല, മറ്റാരോ എഡിറ്റ് ചെയ്ത് കൃത്രിമമായി സൃഷ്ടിച്ച വീഡിയോ ആണെന്ന പ്രസ്താവനയുമായി മുഖം രക്ഷിക്കാന്‍ ഷാസില്‍ ഇസ്ലാം രംഗത്തെത്തിയിരുന്നു. ഒരു വാര്‍ത്താചാനലാണ് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഇത് ചെയ്തതെന്നായിരുന്നു ഷാസില്‍ ഇസ്ലാമിന്റെ വിശദീകരണം.
ഇതിനെതിരെയായിരുന്നു ജെസിബി ഉപയോഗിച്ച് പെട്രോള്‍ പമ്പ് പൊളിച്ച് നീക്കി ഷാസില്‍ ഇസ്ലാമിന് അര്‍ഹിക്കുന്ന മറുപടി യോഗി സര്‍ക്കാര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: