കൊച്ചി: മക്കളെ പുറത്താക്കി വീട് ജപ്തി ചെയ്ത് സമൂഹത്തിന് മുന്നില്‍ തങ്ങളെ നാണം കൊടുത്തിയവരുടെ സഹായം വേണ്ടെന്ന് മൂവാറ്റുപുഴയിലെ വീട്ടുടമ അജീഷ്. സി.ഐ.ടി.യു കോഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്റെയും ബാങ്ക് മേധാവി ഗോപി കോട്ടമുറിക്കലിന്റെ സഹായ വാഗ്ദാനം നിഷേധിച്ചുകൊണ്ടാണ് അജീഷ് രംഗത്തുവന്നത്.
മാത്യു കുഴല്നാടന് എംഎല്‍എ ബാധ്യത ഏറ്റെടുത്തശേഷമാണ് ജീവനക്കാര്‍ രംഗത്ത് വന്നത്. സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നെയും തന്റെ കുടുംബത്തെയും സോഷ്യല്‍മീഡിയ വഴി അപമാനിച്ചു. തന്നെ അപമാനിച്ചവരുടെ സഹായം തനിക്ക് വേണ്ട എന്നും അജേഷ് പറഞ്ഞു.
താന്‍ മദ്യപാനിയാണെന്ന് സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും പറഞ്ഞ് പരത്തി. പല തവണ ബാങ്കില്‍ കയറി ഇറങ്ങിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന ജീവനക്കാര്‍ ഇപ്പോള്‍ രംഗത്ത് വരുന്നത് രാഷ്ട്രീയമാണ്. ഹൃദ്രോഗിയായ അജേഷ് ആശുപത്രയില്‍ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്ഡ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. തുടര്‍ന്നാണ് മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് രണ്ട് പെണ്‍കുട്ടികളെ പുറത്താക്കി വീട് ബാങ്ക് ജപ്തി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: