Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ദര്‍ശനപുണ്യമേകി ദശാവതാരം ചന്ദനച്ചാര്‍ത്തുമായി പെരികമന മണി നമ്പൂതിരി

ഭഗവാന്റെ അവതാരഭാവങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യം നേടാനെത്തുന്ന ഭക്തര്‍ക്ക് ചന്ദനം ചാര്‍ത്ത് ദര്‍ശനം നല്‍കുന്ന അനുഭൂതി വേറെയാണ്. രാവിലെ ചാര്‍ത്തിയ ചന്ദനം വൈകീട്ട് അത്താഴ പൂജക്ക് ശേഷം വിഗ്രഹത്തില്‍ നിന്ന് എടുത്തു മാറ്റും. ഇത് അടുത്ത ദിവസം വഴിപാടുകാര്‍ക്കും ക്ഷേത്രത്തിലെത്തുന്നവര്‍ക്കും പ്രസാദമായി നല്‍കും.

മണികണ്ഠന്‍ കുറുപ്പത്ത്byമണികണ്ഠന്‍ കുറുപ്പത്ത്
Apr 4, 2022, 04:33 pm IST
inThrissur

തൃശ്ശൂര്‍: മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ ചന്ദനച്ചാര്‍ത്തിലൂടെ അണിയിച്ചെടുക്കുന്നവരില്‍ പ്രമുഖനായ പെരികമന ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ എന്ന മണി നമ്പൂതിരി (39) മറ്റൊരു ദശാവതാരം ചന്ദനച്ചാര്‍ത്തിനുള്ള ഒരുക്കത്തിലാണ്. എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലാണ് മണി നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ദശാവതാരം ചന്ദനച്ചാര്‍ത്ത് നടത്തുന്നത്.

21 വര്‍ഷം മുന്‍പ് തൃശ്ശൂര്‍ വടക്കുന്നാഥന്‍ ക്ഷേത്രത്തിലെ ഇപ്പോഴത്തെ മേല്‍ശാന്തിയായ പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരിയുടെ ഇല്ലത്ത് താമസിച്ചായിരുന്നു മണി നമ്പൂതിരി പൂജാവിധികള്‍ ഹൃദ്യസ്ഥമാക്കിയത്. തുടക്കം നെട്ടിശ്ശേരി ശിവ ശാസ്താ ക്ഷേത്രത്തിലായിരുന്നു. തുടര്‍ന്ന് നാല് ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായി. ചന്ദനം ചാര്‍ത്ത് പല ക്ഷേത്രങ്ങളിലും ചെയ്തു വരുന്നുണ്ടെങ്കിലും ദശാവതാരം ചന്ദനച്ചാര്‍ത്ത് നടത്തുന്ന ക്ഷേത്രങ്ങള്‍ കേരളത്തില്‍ തന്നെ കുറവാണ്. തൃശ്ശൂര്‍ ജില്ലയില്‍ വര്‍ഷങ്ങളായി ദശാവതാരം ചന്ദനച്ചാര്‍ത്ത് നടത്തുന്ന ക്ഷേത്രമാണ് എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രം. വിവിധ ജില്ലകളിലായി മറ്റു നിരവധി ക്ഷേത്രങ്ങളില്‍ മണി നമ്പൂതിരി ഒറ്റ രൂപങ്ങള്‍ ചന്ദനച്ചാര്‍ത്തില്‍ ചെയ്തിട്ടുണ്ടെങ്കിലും മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളും ചെയ്യാന്‍ കഴിഞ്ഞത് എറവില്‍ മേല്‍ശാന്തിയായി ജോലി നോക്കിയ സമയത്താണ്.

ദശാവതാരം ചന്ദനച്ചാര്‍ത്തിന് 10 ദിവസവും മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്ന് മണി നമ്പൂതിരി പറയുന്നു. ഭഗവാന് ചാര്‍ത്താനുള്ള ചന്ദനം അരയ്‌ക്കുമ്പോള്‍ കുങ്കുമപ്പൂവും, പച്ചക്കര്‍പ്പൂരവും ചേര്‍ക്കും. ഇത് ഔഷധഗുണവും സുഗന്ധവും പ്രദാനം ചെയ്യുന്നു. ചന്ദനം തലേ ദിവസം അരച്ചുവെക്കണം. കളഭപ്പൊടി ഉപയോഗിച്ചുള്ള കളഭച്ചാര്‍ത്തില്‍ നിന്നും വ്യതസ്തമാണ് ചന്ദനമുട്ടിയില്‍ അരച്ചെടുത്ത ചന്ദനം കൊണ്ടുള്ള ചാര്‍ത്ത്. ഓരോ ദിവസത്തേയും അവതാരങ്ങളുടെ രൂപഭംഗി ചന്ദനത്തിലൂടെ അണിയിക്കുന്നതിനു മുന്‍പ് വിഗ്രഹത്തില്‍ ആകാരഭംഗിക്ക് വേണ്ടിവരുന്ന ഭാഗങ്ങള്‍ സൃഷ്ടിക്കാനായി വയനാട്ടില്‍ നിന്നും കൊണ്ടുവരുന്ന ഓട മുറിച്ചും കവുങ്ങിന്‍ പാളകളുമാണ് ഉപയോഗിക്കുന്നത്.

മണി നമ്പൂതിരി പുലര്‍ച്ചെ 2 മണിക്ക് ക്ഷേത്രത്തിലെത്തി ഭഗവാന് അഭിഷേകം നടത്തിയ ശേഷമാണ് ചന്ദനം ചാര്‍ത്തി അലങ്കാരങ്ങള്‍ അണിയിക്കുന്നത്. പൂജാദികാര്യങ്ങള്‍ക്കൊപ്പം ഇദ്ദേഹത്തിന്റെ കലാവിരുതും കൂടി ഓരോ ചന്ദനച്ചാര്‍ത്തിലും കാണാനാകും. മൂന്നര മണിക്കൂറോളം എടുത്താണ് ചന്ദനം ചാര്‍ത്തല്‍ പൂര്‍ത്തിയാക്കുക. ഭഗവാന്റെ അവതാരഭാവങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യം നേടാനെത്തുന്ന ഭക്തര്‍ക്ക് ചന്ദനം ചാര്‍ത്ത് ദര്‍ശനം നല്‍കുന്ന അനുഭൂതി വേറെയാണ്. രാവിലെ ചാര്‍ത്തിയ ചന്ദനം വൈകീട്ട് അത്താഴ പൂജക്ക് ശേഷം വിഗ്രഹത്തില്‍ നിന്ന് എടുത്തു മാറ്റും. ഇത് അടുത്ത ദിവസം വഴിപാടുകാര്‍ക്കും ക്ഷേത്രത്തിലെത്തുന്നവര്‍ക്കും പ്രസാദമായി നല്‍കും.

മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി എന്നീ അവതാരങ്ങളാണ് ഒരോ ദിവസങ്ങളിലായി മണി നമ്പൂതിരി ചന്ദനച്ചാര്‍ത്തിലൂടെ ചെയ്തുവരുന്നത്. ഏപ്രില്‍ 21 മുതല്‍ മെയ് 3 വരെയാണ് എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇത്തവണ ദശാവതാരം ചന്ദനച്ചാര്‍ത്ത് നടക്കുന്നത്. മരുതൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് മണി നമ്പൂതിരി ഇപ്പോള്‍. ഗ്രീഷ്മയാണ് മണി നമ്പൂതിരിയുടെ ഭാര്യ. മകള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഭദ്ര.

Tags: ഹിന്ദുക്ഷേത്രംThrissur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.