Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാനിലെ കരോലി വര്‍ഗ്ഗീയകലാപത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന് ബിജെപി; വര്‍ഗ്ഗീയത ആളിക്കത്തിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഒളിവില്‍

രാജസ്ഥാനിലെ കരോലിയില്‍ ഹിന്ദു പുതുവത്സരദിനം ആഘോഷിക്കാന്‍ നടത്തിയ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കരങ്ങളാണെന്ന് ബിജെപി. ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല രാജസ്ഥാന്‍ സര്‍ക്കാരിനയച്ച കത്തിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 03:48 pm IST
inIndia

ജയ്‌പൂര്‍: രാജസ്ഥാനിലെ കരോലിയില്‍ ഹിന്ദു പുതുവത്സരദിനം ആഘോഷിക്കാന്‍ നടത്തിയ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കരങ്ങളാണെന്ന് ബിജെപി. ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല രാജസ്ഥാന്‍ സര്‍ക്കാരിനയച്ച കത്തിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.  

രാജസ്ഥാന്‍ തലസ്ഥാനമായ ജയ്‌പൂരില്‍ നിന്നും 170 കിലോമീറ്റര്‍ അകലെയാണ് കരോലി സ്ഥിതിചെയ്യുന്നത്.  

ഹിന്ദു പുതുവത്സരം ആഘോഷിച്ചുകൊണ്ടുള്ള ഹിന്ദു റാലിയ്‌ക്ക് നേരെ തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നും കല്ലെറിയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഹിന്ദു പുതുവത്സര റാലിയായ ശോഭായാത്രയ്‌ക്ക് നേരെ കല്ലെറിഞ്ഞതിന് ശേഷം തീവെപ്പും ആക്രമണങ്ങളും പലയിടത്തും നടന്നു. ഇത് ആസൂത്രിത നീക്കമായിരുന്നു. ഇതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഉണ്ടെന്ന് ഷെഹ്സാദ് പൂനവാല പറയുന്നു.  

ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏതാനും പൊലീസുകാര്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് പരിക്കേറ്റു.ഈ വീഡിയോ പ്രചരിച്ചതോടെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരും മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതിസന്ധിയിലാണ്.  

കോണ്‍ഗ്രസ് കൗണ്‍സിലര്‍ മത്ലൂബ് അഹമ്മദാണ് ഈ അക്രമങ്ങള്‍ക്ക് പിന്നിലെന്നും ആരോപിക്കപ്പെടുന്നു. റാലിക്ക് നേരെ കല്ലെറിയാനുള്ള സംഘത്തെ സംഘടിപ്പിച്ചതും കല്ലേറ് ആസൂത്രണം ചെയ്തതും മത്ലൂബ് അഹമ്മദാണെന്നും പറയപ്പെടുന്നു. രാജസ്ഥാന്‍ പൊലീസിന്റെ കേസ്‍ ഷീറ്റിലും മത്ലൂബ് അഹമ്മദിന്റെ പേരുണ്ട്. ഇദ്ദേഹത്തിനെതിരെ 307ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മത്ലൂബ് അഹമ്മദ് ഒളിവിലാണ്.  

ഇതുവരെ അക്രമം പടരാതിരിക്കാനുള്ള കരുതല്‍ അറസ്റ്റ് എന്ന നിലയില്‍ 36 പേരെ തടങ്കലില്‍ വെച്ചിട്ടുണ്ട്. അക്രമം തടയുന്നതിന്റെ ഭാഗമായി 36പേരെ കരുതല്‍ തടങ്കലില്‍ വെച്ചതായി  ക്രമസമാധാനച്ചുമതലയുള്ള എഡിജി ഹവ സിങ് ഗുമാറിയ പറഞ്ഞു.അതല്ലാതെ  കുറ്റവാളികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ നടക്കുകയാണ്.  

നവസംവത്സര റാലി  മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഹത്വാര ബസാറിലൂടെ കടന്നുപോകുമ്പോഴാണ് റാലിയ്‌ക്ക് നേരെ കല്ലേറുണ്ടായത്. ഇതേ തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടു. അക്രമികള്‍ മൂന്ന് ബൈക്കുകളും ഏതാനും കടകളും കത്തിച്ചു. ഹിന്ദു പുതുവത്സരത്തിന്റെ ആദ്യദിനം നവവത്സരമായി കൊണ്ടാടുന്നതിന്റെ ഭാഗമായിട്ടാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. അക്രമങ്ങളില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പൊലീസുകാര്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് പരിക്കുണ്ട്. ചികിത്സയില്‍ കഴിയുന്ന ചിലരുടെ ശരീരത്തില്‍ കത്തികൊണ്ട് വരഞ്ഞ അടയാളമുണ്ടെന്ന് അമര്‍ ഉജാല പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്താത്തിനാല്‍ ജില്ലാഭരണകൂടവും ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നില്ല.

.അക്രമം ഒഴിവാക്കാന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതി ഗതികള്‍ നിയന്ത്രാണാധീനമാണ്.അപവാദപ്രചരണം തടയാന്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു.  ഡ്രോണ്‍ വഴി പ്രദേശമാകെ നിരീക്ഷിക്കുന്നുണ്ട്. സംഘര്‍ഷബാധിത പ്രദേശത്ത് നിന്നും ആരോടും വീട് വിട്ടിറങ്ങരുതെന്ന് വിലക്കിയിട്ടുണ്ട്.  

ഗവര്‍ണര്‍ കല്‍രാജ് മിശ്രയും മുഖ്യമന്ത്രി അശോക് ഗെലോട്ടും ഡിജിപി എം.എല്‍. ലാതറും പരസ്പരം ഫോണില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. 50 ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയില്‍ ഉള്ളവര്‍ ഉള്‍പ്പെടെ ഏകദേശം 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

‘രാജസ്ഥാന്‍ ഭരിയ്‌ക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രീണനരാഷ്‌ട്രീയം കാരണം ആരെയും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഹിന്ദു പുതുവത്സരത്തിന്റെ ഭാഗമായുള്ള ബൈക്ക് റാലിയെ ആക്രമിക്കല്‍ മുന്‍കൂട്ടി തീരുമാനിച്ച പദ്ധതിയുടെ ഭാഗമാണ്.’- രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ  പറഞ്ഞു. ‘വെറുപ്പിന്റെ മനോനില’ രാജസ്ഥാനില്‍ വളരാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് വസുന്ധര രാജെ പറഞ്ഞു.

Tags: കരോലിനവസംവത്സര റാലിവസുന്ധര രാജെസതീഷ് പൂനിയപോപ്പുലര്‍ ഫ്രണ്ട്മത്ലൂബ് അഹമ്മദ്pfiശോഭായാത്രbjpഷെഹ്സാദ് പൂനവാലരാജസ്ഥാന്‍കോണ്‍ഗ്രസ് കൗണ്‍സിലര്‍അശോക് ഗെഹ് ലോട്ട്വര്‍ഗ്ഗീയ കലാപംവര്‍ഗ്ഗീയ സംഘര്‍ഷം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.