തിരുവനന്തപുരം : സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി. തോമസിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുമതിയില്ല. സെമിനാറില്‍ പങ്കെടുക്കെണ്ടെതില്ലെന്ന കെപിസിസിയുടെ തീരുമാനത്തിന് ഹൈക്കാന്ഡും അംഗീകാരം നല്‍കുകയായിരുന്നു.
സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.വി. തോമസ് ഹൈക്കമാന്‍ഡിന് കത്തെഴുതിയിരുന്നു. എന്നാല്‍ കൊടുത്തപ്പോള്‍ തന്നെ കെപിസിസിയുടെ തീരുമാനം അനുസരിക്കണമെന്നായിരുന്നു ഹൈക്കമാന്‍ഡ് ആദ്യം അറിയിച്ചത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളെ പിന്തള്ളി കെ.വി. തോമസ് ഇതുമായി വീണ്ടും പാര്‍ട്ടി നേതൃത്വത്തെ സമീപിക്കുകയായിരുന്നു.
സിപിഎമ്മിന്റെ ദേശീയ സമ്മേളനമാണ് നടക്കുന്നത്. അതിനാല്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല. ദേശീയ തലത്തില്‍ ബിജെപിക്കെതിരായ പോരാട്ടത്തിലാണ്. അതില്‍ മറ്റ് പാര്‍ട്ടികളെ പോലെ തന്നെ ഇടതുപക്ഷവും ഒറ്റം നില്‍ക്കേണ്ടതുണ്ടെന്നായിരുന്നു കെ.വി. തോമസിന്റെ പ്രസ്താവന.
കെ.വി. തോമസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് അറിയിച്ചിരുന്നു. ശശി തരൂര്‍ എംപിക്കും സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചെങ്കിലും പാര്‍ട്ടി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: