Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കൈനകരി തങ്കരാജ് വാങ്ങി തന്ന ചൂടു ചായ

ഇതു രണ്ടും എവിടെയുണ്ടെങ്കിലും പോയി കാണും. ഇരുപത് കിലോമീറ്ററിലധികം സൈക്കിള്‍ ചവുട്ടി മാവേലിക്കരയിലും ചാരുംമൂട്ടിലുമൊക്കെ നാടകം കാണാന്‍ പോയിരുന്നു. പണ്ട് തഴവാ അമ്പലത്തിലും ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലും ഉത്സവത്തിന് എല്ലാ ദിവസവും നാടകം മാത്രം.

ആര്‍. പ്രദീപ്byആര്‍. പ്രദീപ്
Apr 4, 2022, 01:38 pm IST
inArticle

ഉത്സവപ്പറമ്പുകളില്‍ നാടകം കണ്ടു നടന്നിരുന്ന കാലമുണ്ടായിരുന്നു. ഞങ്ങള്‍ ഓണാട്ടുകരക്കാര്‍ക്ക് ഉത്സവ പറമ്പില്‍ നാടകം കാണുന്നത് രസവും ആവേശവുമായിരുന്നു. ഏറ്റവും കൂടുതല്‍ നാടക സമിതികള്‍ ഉണ്ടായിരുന്ന നാടും ഓണാട്ടുകരയാണ്. ഇന്നും പ്രൊഫഷണല്‍ നാടകങ്ങളുടെ കേന്ദ്രം ഓച്ചിറയാണ്. ഓച്ചിറ നിളയും മഹിമയും ഓച്ചിറ നാടകരംഗവും അടക്കം എത്രയെത്ര നാടക സമിതികള്‍. കുറച്ച് വടക്കോട്ട് പോയാല്‍ കായംകുളത്ത് കെപിഏസി തലയുയര്‍ത്തി നില്‍ക്കുന്നു. ഒരു വര്‍ഷം അന്‍പതിലധികം നാടകങ്ങള്‍ കണ്ട കാലമുണ്ടായിരുന്നു. നാട്ടിലെ ഉത്സവത്തിനെല്ലാം നാടകമായിരുന്നു പ്രധാന കലാപരിപാടി. ഒപ്പം കഥാപ്രസംഗവും.  

ഇതു രണ്ടും എവിടെയുണ്ടെങ്കിലും പോയി കാണും. ഇരുപത് കിലോമീറ്ററിലധികം സൈക്കിള്‍ ചവുട്ടി മാവേലിക്കരയിലും ചാരുംമൂട്ടിലുമൊക്കെ നാടകം കാണാന്‍ പോയിരുന്നു. പണ്ട് തഴവാ അമ്പലത്തിലും ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലും ഉത്സവത്തിന് എല്ലാ ദിവസവും നാടകം മാത്രം. ഒരിക്കല്‍ പത്തു ദിവസങ്ങളിലെ ഉത്സവത്തിന് 22 നാടകങ്ങള്‍. ഓരോന്നും ഓരോരുത്തരുടെ വക. നാടകം അവതരിപ്പിച്ചു തീര്‍ക്കാന്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ കൂടുതല്‍ ഉത്സവം നടത്തിയ ചരിത്രവും ഉണ്ട്. ഞങ്ങള്‍ ഓണാട്ടുകരക്കാര്‍ നാടകമെന്ന മഹത്തായ കലയെ അത്രമേല്‍ സ്‌നേഹിച്ചു. സ്‌നേഹിച്ചു കൊണ്ടേയിരിക്കുന്നു. കെ.ജി. ജോര്‍ജ് നാടക കലാകാരന്മാരുടെ ജീവിതത്തെ പശ്ചാത്തലമാക്കി യവനിക എന്ന സിനിമയൊരുക്കിയപ്പോള്‍ അതിലെ നാടക സംഘത്തിന് കൃഷ്ണപുരം നാടക സമിതി എന്ന് പേരിട്ടത് യാദൃശ്ചികമല്ല. ഓണാട്ടുകരയുടെ നാടക പ്രതാപത്തിനുള്ള ആദരവായിരുന്നു അത്.

ഞങ്ങള്‍ക്ക് നാടകത്തിലെ അഭിനേതാക്കളോടും ആദരവായിരുന്നു. നാടകം കഴിയുമ്പോള്‍ സ്‌റ്റേജിന് പിന്നിലെത്തി അഭിനേതാക്കളെ പരിചയപ്പെടുന്നത് പതിവായിരുന്നു. കുട്ടികള്‍ അഭിനേതാക്കളെ സ്പര്‍ശിച്ചും ആരാധനയോടെ നോക്കിയും നില്‍ക്കുമ്പോള്‍ മുതിര്‍ന്നവര്‍ അവരെ സല്‍ക്കാരത്തിന് ക്ഷണിക്കും. മിക്കവരും ക്ഷണം സ്വീകരിച്ച് ഏറെ നേരം നാട്ടുകാര്‍ക്കൊപ്പം ആഘോഷമാക്കും.

സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്താണ്, തഴവാ അമ്പലത്തില്‍ കെപിഎസി യുടെ ‘സിംഹമുറങ്ങുന്ന കാട്’ നാടകം. വീട്ടില്‍ നിന്ന് നേരത്തെ തന്നെ പോയി സ്‌റ്റേജിന് മുന്നിലിരുന്ന് കണ്ടു. അതില്‍ പോലീസുകാരന്റെ വേഷം അഭിനയിച്ച നടന്‍ തകര്‍ത്തു. നാടകം അവസാനിച്ചപ്പോള്‍ സ്‌റ്റേജിന് പിന്നിലേക്ക് നിരവധി ആരാധകരെത്തി. തിരക്കില്‍ നൂണ്ടുകയറി ഞാനും കണ്ടു ആ നടനെ. നിരവധി നാടകങ്ങളില്‍ അഭിനയ പാടവത്താല്‍ വിസ്മയിപ്പിച്ച കൈനകരി തങ്കരാജിനെ. ഇന്നത്തെ രൂപമായിരുന്നില്ല അന്ന്. വൃത്തിയുള്ള ചെറിയ മീശവച്ച ചെറുപ്പം. ആ കയ്യിലൊന്നു തൊടാന്‍ കഴിഞ്ഞതിന്റെ ആഹ്‌ളാദം ഇന്നുമുണ്ട് മനസില്‍. നടനെ ആദരിക്കാന്‍ നാട്ടുകാര്‍ സല്‍ക്കാരത്തിന് ക്ഷണിച്ചെങ്കിലും ആ വലയില്‍ വീഴാതെ സ്‌നേഹത്തോടെ അദ്ദേഹമത് നിരസിച്ചു. കെപിഏസി യിലെ നടന്മാരുടെ അച്ചടക്കം കൂടിയായിരുന്നു അത്. കാലങ്ങള്‍ക്കു ശേഷം വീണ്ടും അദ്ദേഹത്തെ കാണാന്‍ ഭാഗ്യമുണ്ടായി. ഓച്ചിറ നിളയുടെ ഉടമസ്ഥന്‍ ചെറുന്നിയൂര്‍ ജയപ്രസാദിന്റെ ഭാര്യാ സഹോദരന്‍ മനോജ് എന്റെ സുഹൃത്തായിരുന്നു. മനോജായിരുന്നു നിളയുടെ മാനേജര്‍. സമയം കിട്ടുമ്പോഴൊക്കെ ഓച്ചിറ ഷാ ടൂറിസ്റ്റ് ഹോമിലുള്ള നിളയുടെ ഓഫീസില്‍ പോയിരിക്കുന്ന പതിവുണ്ടായിരുന്നു. ഷാ ടൂറിസ്റ്റ് ഹോമാണ് അന്ന് നാടകക്കാരുടെയെല്ലാം കേന്ദ്രം. 1989 അവസാനത്തില്‍ ഒരു ദിനം നിളയില്‍ ഇരിക്കുമ്പോള്‍ പുറത്തെ ചായ തട്ടില്‍ കൈനകരി തങ്കരാജ് ചായ കുടിക്കുന്നത് കണ്ടു.  വലിയ സന്തോഷവും ആവേശവുമാണ് തോന്നിയത്. തങ്കരാജിന്റെ സ്വന്തം നാടക സംഘമായ കൈനകരി തീയറ്റേഴ്‌സുമായുള്ള യാത്രക്കിടെ എത്തിയതാണദ്ദേഹം. വേഗം അടുത്തെത്തി പരിചയപ്പെട്ടു. അദ്ദേഹം അഭിനയിച്ച, ഞാന്‍ കണ്ട നാടകങ്ങളെ കുറിച്ചു പറഞ്ഞു. തഴവാ അമ്പലത്തില്‍ ‘സിംഹം ഉറങ്ങുന്ന കാട്’ അവതരിപ്പിച്ച ശേഷം പരിചയപ്പെടാന്‍ എത്തിയ കാര്യം പറഞ്ഞു. നാടക പ്രേമിയെ ഇഷ്ടപ്പെട്ടതിനാലാകാം, അദ്ദേഹം ചേര്‍ത്തു നിര്‍ത്തി കാര്യങ്ങള്‍ തിരക്കി. നിറഞ്ഞ ചിരി സമ്മാനിച്ചു. ഒപ്പം ഒരു ഗ്ലാസ് ചൂട് ചായയും.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഇ മ യൗ’ സിനിമ വന്നപ്പോള്‍ അതിലെ വാവച്ചന്‍ മേസ്തരി ഞാനറിയുന്ന കൈനകരി തങ്കരാജ് ആണെന്ന് മനസിലായിരുന്നില്ല. സിനിമ കൂടുതല്‍ ചര്‍ച്ചയായി കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. പിന്നീട് ലൂസിഫറിലും ഹോമിലും അടക്കം കുറച്ചു സിനിമകളില്‍ അദ്ദേഹത്തിന്റെ അഭിനയ പാടവം അറിയാനായി. നസീറും ജയനും കത്തി നിന്ന കാലം മുതല്‍ കൈനകരി തങ്കരാജ് സിനിമയിലുണ്ടായിരുന്നു. ക്ലിക്കുകളിലും ഉപജാപങ്ങളിലും പെടാതിരുന്നതിനാല്‍ അവിടെ അദ്ദേഹത്തിന് സ്ഥിരമായ സ്ഥാനമുണ്ടായില്ല. അതോ, നാടകമാണ് കൂടുതല്‍ ഇഷ്ടം എന്നതിനാല്‍ അദ്ദേഹം സിനിമയെ  ആശ്ലേഷിക്കാതിരുന്നതോ. എന്തായിരുന്നാലും അര്‍ഹിക്കുന്ന സ്ഥാനമോ അംഗീകാരമോ ലഭിക്കാതെ കടന്നുപോയി കൈനകരി തങ്കരാജ് എന്ന മഹാനായ നടനും. ആദരാഞ്ജലികള്‍.

Tags: actorനാടകം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.