Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോടതികളോടും വര്‍ഗശത്രുത

പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കരുതെന്ന് കോടതി പറഞ്ഞത് അങ്ങനെ നിയമമുള്ളതുകൊണ്ടാണ്. ഇതു സംബന്ധിച്ച ഹൈക്കോടതി വിധി നേരത്തെ ഉണ്ടായിട്ടുള്ളതും, സര്‍ക്കാരിന്റെ അപ്പീലില്‍ അത് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിട്ടുള്ളതും മറച്ചുപിടിച്ചുകൊണ്ടാണ് സിപിഎം നേതാക്കള്‍ അരിശംകൊണ്ടത്. നിയമവാഴ്ചയിലുള്ള അവിശ്വാസവും കോടതിയോടുള്ള അനാദരവുമാണിത്. ഒരു പടികൂടി കടന്ന് ആനത്തലവട്ടം ആനന്ദന്‍ സുപ്രീംകോടതിയെത്തന്നെ വെല്ലുവിളിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2022, 06:00 am IST
inEditorial

ഇടതുതൊഴിലാളി യൂണിയനുകള്‍ നടത്തിയ രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍ വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഭീകരാവസ്ഥ സൃഷ്ടിച്ച് സിപിഎം ഹൈക്കോടതിക്കെതിരെ തിരിഞ്ഞിരിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവരാണ് കോടതിയെ ഭീഷണിപ്പെടുത്തിയും പരിഹസിച്ചും രംഗത്തെത്തിയത്. സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തണമെന്നും, പണിയെടുക്കാത്ത ദിവസങ്ങളിലെ ശമ്പളം പാരിതോഷികമായി നല്‍കരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടതാണ് നീതിപീഠങ്ങളോടുള്ള വര്‍ഗശത്രുത ഒരിക്കല്‍ക്കൂടി പൊടിതട്ടിയെടുക്കാന്‍ ഈ നേതാക്കളെ പ്രേരിപ്പിച്ചത്. വളരെ രൂക്ഷവും മോശവുമായ ഭാഷയിലാണ് ഇവര്‍ കോടതിയെ വിമര്‍ശിച്ചത്. സുപ്രീംകോടതി വിലക്കിയിട്ടും സമരം ചെയ്തിട്ടുണ്ടെന്നും, ഹൈക്കോടതി ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നുമാണ് ആനത്തലവട്ടം ആനന്ദന്റെ ശകാരം. കോടതിയെ ബ്രിട്ടീഷ് പ്രേതം പിടികൂടിയിരിക്കുന്നു എന്നാണ് എം.വി. ജയരാജന്റെ പ്രതികരണം. പാതയോരങ്ങളിലെ പൊതുയോഗങ്ങള്‍ നിരോധിച്ചതിന് ജഡ്ജിയെ ശുംഭന്‍ എന്നു വിളിച്ച് അധിക്ഷേപിച്ചയാളാണ് ജയരാജന്‍. കോടതിയലക്ഷ്യ നടപടി നേരിട്ടപ്പോള്‍ മാപ്പുപറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കരുതെന്ന് കോടതി പറഞ്ഞത് അങ്ങനെ നിയമമുള്ളതുകൊണ്ടാണ്. ഇതു സംബന്ധിച്ച ഹൈക്കോടതി വിധി നേരത്തെ ഉണ്ടായിട്ടുള്ളതും, സര്‍ക്കാരിന്റെ അപ്പീലില്‍ അത് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിട്ടുള്ളതും മറച്ചുപിടിച്ചുകൊണ്ടാണ് സിപിഎം നേതാക്കള്‍ അരിശംകൊണ്ടത്. നിയമവാഴ്ചയിലുള്ള അവിശ്വാസവും കോടതിയോടുള്ള അനാദരവുമാണിത്. ഒരു പടികൂടി കടന്ന് ആനത്തലവട്ടം ആനന്ദന്‍ സുപ്രീംകോടതിയെത്തന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. കോടതികളോടുള്ള സിപിഎമ്മിന്റെ ശത്രുത കുപ്രസിദ്ധമാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ തുടരുന്നതാണിത്. കോടതി ബൂര്‍ഷ്വാ സ്ഥാപനമാണെന്നും, അത് അംഗീകരിക്കില്ലെന്നുമായിരുന്നു പാര്‍ട്ടി നിലപാട്. കോടതിയെ വിമര്‍ശിച്ചതിന് നടപടി നേരിട്ട ഇ.എം.എസ്. നമ്പൂതിരിപ്പാട് സുപ്രീംകോടതിയില്‍ പിഴയടച്ച് രക്ഷപ്പെടുകയായിരുന്നു. മന്ത്രിയായിരിക്കെ സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടിയും കോടതിയലക്ഷ്യക്കേസ് നേരിടുകയും ഒടുവില്‍ മാപ്പുപറഞ്ഞ് ഒഴിവാകുകയും ചെയ്തു. നോട്ടുകെട്ടുകളുടെ കനം നോക്കിയാണ് ജഡ്ജിമാര്‍ വിധി പറയുന്നതെന്നായിരുന്നു പാലൊളിയുടെ അധിക്ഷേപം. അവസരം കിട്ടുമ്പോഴൊക്കെ കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിക്കുക, എന്നിട്ട് തന്ത്രപൂര്‍വം തലയൂരുക. ഇതാണ് സിപിഎമ്മിന്റെ അടവുനയം. കോടതികള്‍ക്ക് മനഃപൂര്‍വം അവമതിപ്പുണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ രീതി കയ്യൊഴിയാന്‍ സിപിഎം തയ്യാറല്ലെന്നാണ് പണിമുടക്കിനെതിരെ വിധിപറഞ്ഞതിന് കോടതിയുടെമേല്‍ സിപിഎം നേതാക്കള്‍ കുതിരകയറുന്നതില്‍നിന്ന് മനസ്സിലാക്കേണ്ടത്.

കോടതിയെ അധിക്ഷേപിക്കുക മാത്രമല്ല, കടന്നാക്രമിക്കുകയും ചെയ്യുന്ന രീതിയാണ് സിപിഎമ്മിന്റേത്. ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ കോളജ്  നിയമത്തിനെതിരെ വിധി പറഞ്ഞതിന് അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. ബാലിക്കെതിരെ അക്രമാസക്തമായ സമരം നടത്തുകയും, ആ ന്യായാധിപനെ പ്രതീകാത്മകമായി നാടുകടത്തുകയും ചെയ്തവരാണ് എസ്എഫ്‌ഐ. സിപിഎമ്മിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു ഇത്. ഇതിന് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ സിപിഎം സൃഷ്ടിച്ചിട്ടുള്ളത്. കെ.റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സര്‍ക്കാര്‍ വ്യക്തിപരമായി നീങ്ങുകയാണ്. പൊതു സ്ഥലങ്ങള്‍ കയ്യേറി രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൊടിതോരണങ്ങള്‍ കെട്ടുന്നത് നിയമവിരുദ്ധമാണെന്നും, ഇത് അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ ഈ ന്യായാധിപനെ പാര്‍ട്ടി സമ്മേളന വേദിയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കോടതിക്കെതിരെ തിരിയാന്‍ സിപിഎം നേതാക്കളെ പ്രേരിപ്പിക്കുകയായിരുന്നു. തനിക്കെതിരായ കേസുകളില്‍ വിധി വരാനുള്ളപ്പോള്‍ മാത്രമേ ‘ബഹുമാനപ്പെട്ട കോടതി’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യാറുള്ളൂ. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ മുഖ്യമന്ത്രി ഇങ്ങനെ ആവര്‍ത്തിക്കുന്നതു കേള്‍ക്കാമായിരുന്നു. ഈ കാപട്യവും ഇരട്ടത്താപ്പും തുറന്നുകാട്ടേണ്ടതുണ്ട്. ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ദേശീയ പണിമുടക്കിലെ നിയമലംഘനത്തിനെതിരെ ഹൈക്കോടതി വിധി പറഞ്ഞത്. ഇതിനെതിരെ സിപിഎം നേതാക്കള്‍ നടത്തിയ വിമര്‍ശനങ്ങള്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഹര്‍ജിക്കാരന്‍ തന്നെ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവരണം.

Tags: cpmcourtstrike
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.