Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മോദിക്കു മുന്നില്‍ തകര്‍ന്നത് പിണറായിയുടെ വ്യാമോഹം

കേരളത്തിന് വിനാശകരമെന്ന് സാമ്പത്തിക വിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും ടെക്നോക്രാറ്റുകളും സാമൂഹ്യചിന്തകരും ഒരേ സ്വരത്തില്‍ വേണ്ടെന്നു പറയുന്ന ഒരു പദ്ധതിക്കെതിരെ കടുത്ത ജനരോഷമുയരുമ്പോള്‍ അതില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി മോദിയുമായി വളരെ തിടുക്കത്തില്‍ ഒരു കൂടിക്കാഴ്ചക്ക് ശ്രമിച്ചത്. സ്വാഭാവികമായി അത് അനുവദിക്കുകയും ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 26, 2022, 05:00 am IST
inEditorial

കെ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈനിന്റെ കാര്യത്തില്‍ വസ്തുതകള്‍ മറച്ചുപിടിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കപടനാടകത്തിലെ രംഗങ്ങളിലൊന്നാണ് ഇക്കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്. സിപിഎം കേന്ദ്രകമ്മറ്റിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിക്കു പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷം അവകാശപ്പെട്ട കാര്യങ്ങള്‍ ഉത്തരവാദിത്വബോധമുള്ള ഒരു ഭരണാധികാരിയില്‍നിന്ന് പ്രതീക്ഷിക്കുന്നതായിരുന്നില്ല. കേരളത്തിന് വിനാശകരമെന്ന് സാമ്പത്തിക വിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും ടെക്നോക്രാറ്റുകളും സാമൂഹ്യചിന്തകരും ഒരേ സ്വരത്തില്‍ വേണ്ടെന്നു പറയുന്ന ഒരു പദ്ധതിക്കെതിരെ കടുത്ത ജനരോഷമുയരുമ്പോള്‍ അതില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി മോദിയുമായി വളരെ തിടുക്കത്തില്‍ ഒരു കൂടിക്കാഴ്ചക്ക് ശ്രമിച്ചത്. സ്വാഭാവികമായി അത് അനുവദിക്കുകയും ചെയ്തു. കേരളത്തിന്റെ സമഗ്രപുരോഗതിക്കുതകുന്ന ഒരു പദ്ധതി നടപ്പാക്കാന്‍ പ്രതിപക്ഷം തന്നെ അനുവദിക്കുന്നില്ലെന്നും കേന്ദ്രത്തിന്റെ അനുകൂല നിലപാടുണ്ടായാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്നും, വികസനനായകനായ ഒരു പ്രധാനമന്ത്രി ഇതിന് പച്ചക്കൊടി കാട്ടുമെന്നുമുള്ള ധാരണ സൃഷ്ടിക്കാനുള്ള നാടകമാണ് ദല്‍ഹിയിലെ അനുചരന്മാരുടെ സഹായത്തോടെ മുഖ്യമന്ത്രി പിണറായി ആസൂത്രണം ചെയ്തത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം ഈ നാടകം എട്ടുനിലയില്‍ പൊട്ടിയിരിക്കുന്നു. നാണക്കേടു മറയ്‌ക്കാന്‍ എന്തു ചെയ്യണമെന്നറിയാതെ മുഖ്യമന്ത്രിയും കൂട്ടരും ആകെ വലഞ്ഞുപോയി.

കേരളത്തിന് പല നിലയ്‌ക്കും വിനാശകരമായ സില്‍വര്‍ലൈന്‍ പദ്ധതി പ്രതിഷേധിക്കുന്ന ജനങ്ങളെ അടിച്ചമര്‍ത്തിയും തരംതാണ രാഷ്‌ട്രീയ കരുനീക്കങ്ങളിലൂടെയും വിജയിപ്പിച്ചെടുക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതുന്നത്. കെ റെയില്‍ പദ്ധതി കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായതിനാല്‍ കൂടിക്കാഴ്ചയിലൂടെ പ്രധാനമന്ത്രിയില്‍നിന്ന് അനുകൂല തീരുമാനം സംഘടിപ്പിച്ചെടുക്കാമെന്ന ലക്ഷ്യമാണ് പിണറായിക്കുണ്ടായിരുന്നത്. പ്രധാനമന്ത്രിയില്‍നിന്ന് അനുകൂലമായ ഒരു പ്രതികരണമെങ്കിലുമുണ്ടായാല്‍ അതുവച്ച് മുതലെടുക്കാനായിരുന്നു തന്ത്രം. എന്നാല്‍ പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് അതിനോടുള്ള എതിര്‍പ്പിന്റെ വ്യാപ്തിയെക്കുറിച്ചും ഇതിനോടകം കേന്ദ്രസര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവണം പദ്ധതിയെ അനുകൂലിച്ച് ഒരു വാക്കുപോലും പറയാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. എന്നിട്ടാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ശ്രദ്ധയോടെ കേട്ടെന്നും, അനുകൂല പ്രതികരണമായിരുന്നുവെന്നും കൂടിക്കാഴ്ചയ്‌ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് പറയാനുള്ളത് പ്രധാനമന്ത്രി കേട്ടിട്ടുണ്ടാവും. രാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയ്‌ക്ക് മോദിയുടെ രീതിയുമതാണ്. പക്ഷേ ഒരു കൂടിക്കാഴ്ച നടത്തി തങ്ങള്‍ക്ക് ആവശ്യമുള്ള അനുവാദം മോദിയില്‍നിന്ന് വാങ്ങിക്കൊണ്ടുപോവാമെന്ന്  ഒരു മുഖ്യമന്ത്രിയും ചിന്തിക്കില്ല. അങ്ങനെ നിന്നുകൊടുക്കുന്നയാളല്ല മോദി. പിണറായിക്ക് അത് അറിയാതെ പോയിട്ടുണ്ടെങ്കില്‍, ദല്‍ഹിയിലെ പാര്‍ട്ടി വിധേയന്മാര്‍ ഇങ്ങനെ ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മറ്റാരുടെയും കുഴപ്പമല്ലല്ലോ.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് തത്വത്തിലുള്ള അനുമതി മാത്രമാണ് കേന്ദ്രം നല്‍കിയിട്ടുള്ളത്. അത് പദ്ധതി തുടങ്ങാനുള്ള അനുമതിയല്ലെന്ന് പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുപോലുമറിയാം. എന്നിട്ടും ജനങ്ങളുടെ സാമാധ്യബോധത്തെ വെല്ലുവിളിച്ചുകൊണ്ട് പദ്ധതിക്ക് കേന്ദ്ര അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചെയ്തത്. പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചത് ഈ കള്ളപ്രചാരണം പൊളിച്ചടുക്കുന്നതായിരുന്നു. ഇതിന് മറയിടാന്‍കൂടിയാണ് പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചത്. അതാണിപ്പോള്‍ ഒരു പ്രഹരമായിരിക്കുന്നത്. റെയില്‍വേമന്ത്രിയോട് സംസാരിക്കാമെന്നു മാത്രമാണ് പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞത്. പദ്ധതിക്ക് നിരവധി പ്രശ്നങ്ങളുണ്ടെന്നും, ജനങ്ങളുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കാണുന്നുണ്ടെന്നുമാണ് പ്രധാനമന്ത്രിയുമായുള്ള പിണറായിയുടെ കൂടിക്കാഴ്ചയ്‌ക്കുശേഷം റെയില്‍വെമന്ത്രി പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ റെയില്‍വേമന്ത്രിയുമുണ്ടായിരുന്നു എന്നതുകൂടി അറിയുമ്പോള്‍ ചിത്രം വ്യക്തമാണ്. കെ റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൂട്ടിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്കൊന്നും കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. പദ്ധതിയെ ബിജെപി നഖശിഖാന്തം എതിര്‍ക്കുകയുമാണ്. എന്നിട്ടും പ്രധാനമന്ത്രി മോദിയും കേന്ദ്രസര്‍ക്കാരും പദ്ധതിക്ക് അനുകൂലമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി. ആരെതിര്‍ത്താലും എന്തു വിലകൊടുത്തും താന്‍ പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ നിറുകയിലാണ് അടിയേറ്റിരിക്കുന്നത്. കേന്ദ്രത്തിന്റെ അന്തിമ അനുമതി കിട്ടിയശേഷം ചെയ്യേണ്ട കാര്യങ്ങള്‍ ഓരോന്നായി പൂര്‍ത്തിയാക്കി തന്ത്രത്തില്‍ അനുമതി സംഘടിപ്പിച്ചെടുക്കാമെന്ന വ്യാമോഹം ഇനിയെങ്കിലും മുഖ്യമന്ത്രി ഉപേക്ഷിക്കുകയാണ് വേണ്ടത്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍K rail
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.