ന്യൂദല്‍ഹി: രാജ്യത്ത് 2014 മുതല്‍ 2021 വരെ ഐടി നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച 25,368 നവമാധ്യമങ്ങള്‍ തടഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ ലോക്സഭയില്‍ അറിയിച്ചു. നിയമപരമായ എല്ലാ നടപടികളും അനുസരിച്ചാണ് മീഡിയാവണ്‍ നിരോധനത്തിനുള്ള തീരുമാനം കൈക്കൊണ്ടതെന്നും വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നൂം കേന്ദ്രമന്ത്രി അറിയിച്ചു.
2000ലെ ഐടി നിയമ പ്രകാരം വിവിധ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ഐടി മന്ത്രാലയമാണ് നവമാധ്യമ വിഷയം കൈകാര്യം ചെയ്യുന്നത്. യുആര്‍എല്ലുകള്‍, വെബ്സൈറ്റുകള്‍, വെബ് പേജുകള്‍, സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ തുടങ്ങിയവയാണ് ഉള്ളടക്കത്തില്‍ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിരോധിച്ചത്. ഇത്തരത്തില്‍ യൂട്യൂബ് കേന്ദ്രീകരിച്ചുള്ള 56 വാര്‍ത്താ ചാനലുകളാണ് 2020-2021 കാലഘട്ടത്തില്‍ നിരോധിച്ചത്.
കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് റെഗുലേഷന് ആക്ട് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചു മാത്രമേ ഇന്ത്യയില്‍ ടിവി ചാനലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ഇതിനെതിരാണെന്ന് കണ്ടെത്തുമ്പോള്‍ ടിവി ചാനലുകള്‍ക്ക് നേരെ നടപടിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: