Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കമ്മ്യൂണിസത്തിലെ മൂപ്പിളമത്തര്‍ക്കങ്ങള്‍

സിപിഐക്കെന്തിനാണ് ചെങ്കൊടിയെന്ന തരത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചത് സിപിഎം മുഖപത്രമായ 'ചിന്ത'യില്‍. അത് സമ്മതിച്ചുകൊടുക്കാന്‍ സിപിഐക്കാകുമോ? എന്തുകൊണ്ടും മൂപ്പെത്തിയ സാധനമല്ലെ സിപിഐ. ഇടത്-വലത് തര്‍ക്കത്തില്‍ 1964 ല്‍ സിപിഐ വിട്ടിറങ്ങിയവരുടെ സംഘടനയല്ലെ സിപിഎം. വലതുപക്ഷ പിന്തിരിപ്പന്‍ ചേരിയോട് ആഭിമുഖ്യം പണ്ടേ സിപിഐക്കുണ്ടെന്നല്ലെ സിപിഎം നിലപാട്.

ഉത്തരന്‍byഉത്തരന്‍
Mar 16, 2022, 06:00 am IST
inArticle

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിലും ചിത്രത്തിലുമില്ല. അതിലവര്‍ക്ക് ഒരു പരാതിയുമില്ല, പരിഭവവുമില്ല. അതുണ്ടായിട്ടും ഫലമില്ലല്ലോ. ചുമരുണ്ടെങ്കിലല്ലോ ചിത്രം വരയ്‌ക്കാനൊക്കൂ.

ഉത്തര്‍പ്രദേശില്‍ ഒരുകാലത്ത് കമ്യൂണിസ്റ്റുകാര്‍ക്ക് കരുത്തുണ്ടായിരുന്നു, കാണ്‍പൂരിലടക്കം. കശ്മീരിലെ തരിഗാമിപോലെ ഗോവയിലും ഒരു കൈനോക്കാന്‍ ആളുണ്ടായിരുന്നു. പഞ്ചാബില്‍ നിന്ന് പാര്‍ട്ടിക്ക് ജനറല്‍ സെക്രട്ടറി തന്നെ ഉണ്ടായിരുന്നില്ലേ. അതൊക്കെ പഴയകാലം.സീതാറാം യെച്ചൂരിയുടെ പ്രസ്താവന വന്നു. ഫലപ്രഖ്യാപനം വന്നശേഷം യുപിയില്‍ ബിജെപിയുടെ വിജയം വര്‍ഗീയ ധ്രൂവീകരണം മൂലമെന്ന്. ബിജെപി ജയിക്കുമ്പോള്‍ അങ്ങനെയൊരു മുടന്തന്‍ ന്യായീകരണം നടത്തിയില്ലെങ്കില്‍ അത് തന്നെ ഒരു കുറവല്ലെ. ഏതായാലും തെരഞ്ഞെടുപ്പ് വാര്‍ത്തയില്‍ ഇടം നേടിയില്ലെങ്കിലും അതിനുശേഷം വന്നു വാര്‍ത്താവിശേഷം. കമ്മ്യൂണിസ്റ്റുകളുടെ മൂപ്പിളമതര്‍ക്കം പോലെ.

സിപിഐക്കെന്തിനാണ് ചെങ്കൊടിയെന്ന തരത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചത് സിപിഎം മുഖപത്രമായ ‘ചിന്ത’യില്‍. അത് സമ്മതിച്ചുകൊടുക്കാന്‍ സിപിഐക്കാകുമോ? എന്തുകൊണ്ടും മൂപ്പെത്തിയ സാധനമല്ലെ സിപിഐ. ഇടത്-വലത് തര്‍ക്കത്തില്‍ 1964 ല്‍ സിപിഐ വിട്ടിറങ്ങിയവരുടെ സംഘടനയല്ലെ സിപിഎം. വലതുപക്ഷ പിന്തിരിപ്പന്‍ ചേരിയോട് ആഭിമുഖ്യം പണ്ടേ സിപിഐക്കുണ്ടെന്നല്ലെ സിപിഎം നിലപാട്.

ചിന്ത വാരികയിലെ ലേഖനത്തില്‍ ഹിമാലയന്‍ മണ്ടത്തരങ്ങളെന്ന് വിമര്‍ശനം. യുവാക്കള്‍ക്ക് സായുധ വിപ്ലവമോഹം നല്കിയത് സിപിഎമ്മാണ്. ഇഎംഎസിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ചെങ്കൊടി ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയാണ് സിപിഐ എന്നായിരുന്നു ചിന്തയിലെ വിമര്‍ശനം. വാരികയിലെ വിമര്‍ശനത്തിന് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ചിന്തക്ക് നവയുഗം മറുപടി പറയുമെന്നായിരുന്നു കാനത്തിന്റെ നിലപാട്. തിരിഞ്ഞുകൊത്തുന്ന നുണകള്‍ എന്ന പേരില്‍ നവയുഗം ഉരുളയ്‌ക്ക് ഉപ്പേരിപോലെ മറുപടിയും നല്‍കി. ബാക്കി എന്താകുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് കേരളം.  

സിപിഐ വലതുപക്ഷ വായ്‌ത്താരികളെ വാരിപ്പുണര്‍ന്ന് ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തിയാണെന്നു സ്വയം ചമയുകയാണെന്നു രൂക്ഷമായി വിമര്‍ശിക്കുന്നതാണു സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗവും പാലക്കാട് കിള്ളിക്കുറുശ്ശിമംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ചെയര്‍മാനുമായ ഇ.രാമചന്ദ്രന്‍ ചിന്തയിലെഴുതിയ ലേഖനം. സന്ദര്‍ഭം കിട്ടിയപ്പോഴൊക്കെയും ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കൊപ്പം അധികാരം പങ്കിട്ടവര്‍, അധികാരത്തിനു വേണ്ടി അവസരവാദ നിലപാടെടുത്തവര്‍ എന്നിങ്ങനെയുള്ള ആക്ഷേപങ്ങളും സിപിഐയ്‌ക്കെതിരെ ലേഖനത്തിലുണ്ട്.

മുന്നണിയിലെ പാര്‍ട്ടികള്‍ക്കിടയില്‍ പ്രത്യയശാസ്ത്ര തര്‍ക്കം പാടില്ല എന്നില്ല, അവരുടെ അഭിപ്രായം അവര്‍ക്കും തങ്ങളുടേതു തങ്ങള്‍ക്കും പറയാം,  കാനം രാജേന്ദ്രന്‍ പറഞ്ഞു. വിമര്‍ശനത്തിന് പ്രതിപക്ഷ ബഹുമാനം വേണ്ടേ എന്ന ചോദ്യത്തോട് അതു വിമര്‍ശിക്കുന്നവരാണു തീരുമാനിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ചിന്ത വാരികയില്‍ വന്നത് സിപിഎമ്മിന്റെ പ്രതികരണമല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. പാര്‍ട്ടി സെക്രട്ടറിയോ സെക്രട്ടേറിയറ്റ് അംഗങ്ങളോ മറ്റു നേതാക്കളോ എഴുതിയതോ എഡിറ്റോറിയല്‍ ലേഖനമോ അല്ല അത്. സിപിഐയുടെ മാധ്യമങ്ങളിലും പലതും വരാറുണ്ട്. വായനക്കാരുടെ പ്രതികരണം എന്ന നിലയിലുള്ള ഒന്നു മാത്രമാണ് ഇപ്പോള്‍ ചിന്തയില്‍ വന്നത്. ഇതിനെ വിവാദമാക്കാനാണെങ്കില്‍ അങ്ങനെ ആകട്ടെ. സിപിഎം നിലപാട് പാര്‍ട്ടി തന്നെ പറയുമെന്നും അതിന് ആരുടെയും ശീട്ട് വേണ്ടെന്നും കോടിയേരി പറഞ്ഞു. ആ ശൈലി എഴുപതുകളില്‍ ഉയര്‍ന്നിട്ടുണ്ട്. ചേലാട്ടച്ചു ചെറ്റ ചെറ്റ വെയ്‌ക്കെട ചെറ്റേ ചെങ്കൊടി താഴെ’ എന്നിങ്ങനെയായിരുന്നല്ലോ അത്. ചേലാട്ട് അച്യുതമേനോന്‍ മുഖ്യമന്ത്രിയായതിനാല്‍ സഹികെട്ട് വിളിച്ച മുദ്രാവാക്യം. അതുതന്നെയാവുമോ ആരുടെയും ‘ശീട്ട്’ വാങ്ങാതെയുള്ള കൊടിയേരി പറയുന്ന ന്യായീകരണം!

Tags: ഉത്തര്‍പ്രദേശ്കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി. കൃഷ്ണപിള്ള സാംസ്‌കാരിക നിലയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാപട്യം ചര്‍ച്ചയാകുന്നു

India

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍; പിടികൂടിയത് ഉത്തര്‍പ്രദേശ് പോലീസ്

India

ഗുരുഗ്രാം പൊലീസിനെതിരെ സമൂഹമാധ്യമത്തിലൂടെ വര്‍ഗ്ഗീയ പരാമര്‍ശം: നുണയെന്ന് ഹരിയാന എസിപി വരുണ്‍ കുമാര്‍ ദാഹിയ

India

മുഹറം റാലിയില്‍ പാക് മുദ്രാവാക്യം; 33 പേര്‍ അറസ്റ്റില്‍

India

ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ ലംഘിച്ച് യോഗത്തിനെത്തിയ ഒമ്പത് എസ് ഡിപിഐ പ്രവർത്തകരെ യുപി പോലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.