Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ദി കശ്മീര്‍ ഫയല്‍സ്’ രക്തം കട്ടപിടിക്കുന്ന സത്യം; സിനിമയ്‌ക്ക് പൂര്‍ണപിന്തുണ; വിനോദ നികുതി ഒഴിവാക്കിയ നാലാമത്തെ സംസ്ഥാനമായി കര്‍ണാടക

കാശ്മീരി പണ്ഡിറ്റുകള്‍ സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യുന്നതിന്റെ രക്തം കട്ടപിടിക്കുന്നതും വേദനിപ്പിക്കുന്നതും സത്യസന്ധവുമായ ആഖ്യാനമായ 'ദി കശ്മീര്‍ ഫയല്‍സ്'. സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്ക് ബൊമ്മൈ അഭിനന്ദനങ്ങളും നേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 11:59 am IST
inEntertainment

ബെംഗളൂരു: ‘ദി കശ്മീര്‍ ഫയല്‍സ്’ സിനിമക്ക് വിനോദ നികുതി ഒഴിവാക്കി കര്‍ണാടക സര്‍ക്കാരും. കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയ്‌ക്ക് ഹാരിയാന, ഗുജറാത്ത്, മധ്യപ്രദേശ് സര്‍ക്കരുകള്‍ നികുതി ഒഴിവാക്കിയതിനു പിന്നാലെയാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തീരുമാനം.

കാശ്മീരി പണ്ഡിറ്റുകള്‍ സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യുന്നതിന്റെ രക്തം കട്ടപിടിക്കുന്നതും വേദനിപ്പിക്കുന്നതും സത്യസന്ധവുമായ ആഖ്യാനമായ ‘ദി കശ്മീര്‍ ഫയല്‍സ്’. സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്ക് ബൊമ്മൈ അഭിനന്ദനങ്ങളും നേര്‍ന്നു. സിനിമയ്‌ക്ക് ഞങ്ങളുടെ പിന്തുണ നല്‍കാനും അത് കാണാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചതിന്റെ ഭാഗമായി കര്‍ണാടകയില്‍ സിനിമ നികുതി രഹിതമാക്കുമെന്ന് അദേഹം ട്വീറ്റ് ചെയ്തു.

ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനുപം ഖേറും മിഥുന്‍ ചക്രവര്‍ത്തിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പുഷ്‌കര്‍ നാഥ് പണ്ഡിറ്റിന്റെയും (അനുപം ഖേര്‍) അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ് ദി കാശ്മീര്‍ ഫയല്‍സ് പറയുന്നത്. തകര്‍ന്നടിഞ്ഞ പ്രതീക്ഷയുടെയും നിരാശാജനകമായ വ്യവസ്ഥിതിയുടെയും അന്തസ്സിനു വേണ്ടിയുള്ള പോരാട്ടത്തിന്റെയും അതേസമയം വഞ്ചനയുടെയും കഥ. അനുപം ഖേര്‍ എന്ന നടന്‍ ഇന്ത്യന്‍ സിനിമയ്‌ക്ക് ഇതുവരെ നല്‍കിയതില്‍ ഏറ്റവും മികച്ച സംഭാവന.

സത്യത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സിനിമയായതിനാല്‍ അത് നല്‍കുന്ന വേദന വളരെയധികമാണ്. സിനിമയിലെ മരണങ്ങളൊന്നും സാങ്കല്‍പ്പികമായിരുന്നില്ല, ദുരന്തങ്ങളൊന്നും യാദൃശ്ചികമായിരുന്നില്ല, മുറിവുകളൊന്നും അതിശയോക്തി കലര്‍ന്നതോ ചെറുതാക്കി ചിത്രീകരിക്കപ്പെട്ടതോ അല്ല.

1990ല്‍ റാലിവ് ഗലിവ് യാ ചലിവ്  ഒന്നുകില്‍ മതം മാറൂ, അല്ലെങ്കില്‍ കൊല്ലപ്പെടൂ  അല്ലെങ്കില്‍ നാട് വിടൂ എന്ന പ്രഖ്യാപനം കാശ്മീരീല്‍ പ്രതിധ്വനിച്ചപ്പോള്‍ അഞ്ച് ലക്ഷം കശ്മീരി പണ്ഡിറ്റുകള്‍ക്ക് എല്ലാം ഉപേക്ഷിക്കേണ്ടി വന്നു. ബാക്കിയുള്ളത് ചരിത്രമാണ്. പലരും മറന്നു തുടങ്ങിയ ആചരിത്രമാണ് കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ അടിസ്ഥാനമാക്കിയുള്ള ദി കാശ്മീര്‍ ഫയല്‍സ് വിശദമാക്കുന്നത്. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത സിനിമയില്‍ പല്ലവി ജോഷി, ഭാഷാ സുംബ്ലി, ദര്‍ശന്‍ കുമാര്‍ തുടങ്ങി എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്‌ച്ച വച്ചിരിക്കുന്നത്. സിനിമ നിര്‍മ്മിച്ചതും പല്ലവി ജോഷിയാണ്

‘സിനിമയ്‌ക്ക് ശേഷം കശ്മീര്‍ പണ്ഡിറ്റുകളില്‍ നിന്ന് ലഭിച്ച ആലിംഗനമാണ് ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച പ്രതികരണം. അവര്‍ എന്നെയും വിവേകിനെയും കെട്ടിപ്പിടിച്ചു. ഞങ്ങളുടെ തോളില്‍ കിടന്നു കരഞ്ഞു. ആ വികാരത്തെ തടഞ്ഞു നിര്‍ത്താന്‍ വളരെ പ്രയാസമാണെങ്കിലും, അവരുടെ കഥകള്‍ ഞങ്ങള്‍ സത്യസന്ധമായി പറഞ്ഞു എന്നത് അവര്‍ക്ക് ഒരു അംഗീകാരം ലഭിച്ചത് പോലെയായിരുന്നു, ‘പല്ലവി ജോഷി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ എല്ലാരും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പറയുന്നത്. ഞശഴവേേീഷൗേെശരലഎന്ന ഹാഷ് ടാഗോടു കൂടിയാണ് എല്ലാവരും പ്രതികരിച്ചത്. ക്രിക്കറ്റ് താരം സുരേഷ് റയ്‌നയും വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചത് മുതല്‍ സംവിധായകന്റെ കുടുംബത്തിനടക്കം രൂക്ഷമായ ഭീഷണിയാണ് നേരിടേണ്ടി വന്നത്. ഇതിനെതിരെയെല്ലാം ശബ്ദം ഉയര്‍ത്തി കൊണ്ടാണ് വിവേക് മുന്നോട്ടു പോയത്.

‘ഞാന്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ശത്രുക്കള്‍ക്കെതിരെയാണ് സംസാരിച്ചത്. ഇന്ത്യന്‍ സംസ്‌കാരം പുണ്യമായി കാണുന്ന ശിവനെയും സരസ്വതിയെയും നശിപ്പിച്ച മനുഷ്യത്വരഹിതമായ ഭീകരതയെ തുറന്നുകാട്ടാനുള്ള ശ്രമമാണ് കാശ്മീര്‍ ഫയലുകള്‍. ഇപ്പോള്‍ മതഭീകരത ഇന്ത്യയുടെ ഭൂപ്രദേശത്ത് കടന്നുകയറുകയാണ്. അതുകൊണ്ടാണ് എന്നെപ്പോലുള്ളവരെ നിശബ്ദരാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നത്, കേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് ഞാന്‍ എപ്പോഴും സംസാരിക്കുന്നത്, ഇന്ത്യ വിരുദ്ധ അര്‍ബന്‍ നക്‌സലുകളുടെ നിരവധി അസത്യങ്ങളും വ്യാജ വിവരണങ്ങളും ഞാന്‍ തുറന്നുകാട്ടുന്നു, അവര്‍ എന്നെ നിശബ്ദരാക്കാന്‍ ആഗ്രഹിക്കുന്നെങ്കിലും അവര്‍ അതില്‍ വിജയിക്കില്ലെന്നു വ്യക്തമാണെന്നും അഗ്‌നിഹോത്രി നേരത്തെ പറഞ്ഞിരുന്നു.

Tags: കര്‍ണ്ണാടകtaxTheKashmirFiles
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.