Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇന്ന് കരിന്തണ്ടന്‍ സ്മൃതിദിനം; ദേശീയ ദൗത്യത്തിന്റെ സാക്ഷാത്കാരം

അഖിലഭാരതീയ വനവാസി കല്യാണാശ്രമം ദേശീയ വൈസ് പ്രസിഡന്റ് എം.എച്ച്.നാഗുജി കരിന്തണ്ടന്‍ പ്രതിമയുടെ അനാച്ഛാദനം നടത്തും. കരിന്തണ്ടന്‍ സ്മൃതിദിനമായ ഇന്ന് വൈകുന്നേരം 5ന് കരിന്തണ്ടന്‍ മൂപ്പന്റെ പൂര്‍ണകായ പ്രതിമ ലക്കിടിയില്‍ സ്ഥാപിക്കും. പതിവുപോലെ രാവിലെ താമരശ്ശേരി ചുരത്തിലൂടെ കരിന്തണ്ടന്‍ സ്മൃതിയാത്രയും പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. കരിന്തണ്ടന്‍ സ്മരണ സമൂഹത്തില്‍ ഉണര്‍ത്തുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ച നിരവധി പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 06:00 am IST
in Main Article

വി.കെ.സന്തോഷ് കുമാര്‍

ചരിത്രത്താളുകളില്‍ അറിയപ്പെടാതെ കിടക്കുന്ന പല ചരിത്രപുരുഷന്മാരും വിസ്മൃതിയില്‍ നിന്നും സ്മൃതിപഥങ്ങളിലേക്ക് കടന്നുവരുന്ന കാലത്താണ് നാം ജീവിക്കുന്നത്. ചരിത്ര മേഖലയിലും ചരിത്രപുരുഷന്മാരുടെ കാര്യത്തിലും പക്ഷം പിടിച്ച് തങ്ങളുടെ പക്ഷത്തിന് ഗുണകരമാകുന്ന വ്യക്തികളെയും ചരിത്രത്തെയും മാത്രം അനുസ്മരിക്കുന്ന ഒരു രീതി നിലവിലുണ്ടായിരുന്നു. അത്തരമൊരു കാലത്തില്‍ അധികമാരും ഓര്‍ക്കാതെ പോയ ചരിത്രപുരുഷനാണ് വയനാട്ടിലെ ലക്കിടിയിലുളള ചങ്ങലമരത്തില്‍ തളച്ചിടപ്പെട്ട ഗോത്രനായകനായ കരിന്തണ്ടന്‍ മൂപ്പന്‍. ദേശീയപ്രസ്ഥാനങ്ങള്‍ ആരംഭിച്ച കരിന്തണ്ടന്‍ സ്മരണക്ക് 2022ല്‍ പുതിയ മാനം കൈവരുന്നു എന്നതാണ് ശ്രദ്ധേയം.  

പതിനെട്ടാം നൂറ്റാണ്ടില്‍ വയനാടന്‍ കാടിന്റെ ഉള്‍പ്രദേശമായ താമരശ്ശേരിക്കടുത്ത് അടിവാരത്ത് ചിപ്പിലിത്തോടുളള വട്ടച്ചിറ ഊരിലാണ് കരിന്തണ്ടന്‍ ജീവിച്ചത്. ഇന്ന് ഏറ്റവും അംഗസംഖ്യയുള്ളതും എന്നാല്‍ പിന്നാക്കവുമായ പണിയ ഗോത്രവിഭാഗത്തിലാണ് കരിന്തണ്ടന്‍ ജനിച്ചത്. കരിന്തണ്ടന്‍ മൂപ്പനെ നാം അനുസ്മരിക്കുന്നത് വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം പാത കണ്ടെത്തിയ വ്യക്തി എന്ന നിലയിലാണ്. കോഴിക്കോട് നിന്നും വയനാട്ടിലേക്കും അതുവഴി മൈസൂരിലേക്കും തിരിച്ചും ഒരു പാത ആദ്യമായി വെട്ടിത്തുറന്നതിന്റെ കീര്‍ത്തി കരിന്തണ്ടന്‍ മൂപ്പന് അവകാശപ്പെട്ടതാണ്.

പണിയസമുദായത്തിന്റെ മൂപ്പന്‍ (കാരണവര്‍) എന്ന നിലയില്‍ സവിശേഷമായ ചില അധികാരങ്ങളും അവകാശങ്ങളും കരിന്തണ്ടനുണ്ടായിരുന്നു. അത്തരം അവകാശങ്ങളുടെയും അധികാരത്തിന്റെയും ചിഹ്നങ്ങളായ പട്ടും വളയും അദ്ദേഹത്തിന് പരമ്പരാഗതമായി ലഭിച്ചിരുന്നു. അതോടൊപ്പം കാലിമേയ്‌ക്കുന്ന കോലും മിന്നുന്ന ഒരു അരിവാളുമായിരുന്നു കരിന്തണ്ടന്റെ കൈയ്യില്‍ ഉണ്ടായിരുന്നത്. അരിവാളുകൊണ്ട് കാടുവെട്ടിയും കോലുകൊണ്ട് കാലിമേയ്ച്ചും കാടളന്നും താമരശ്ശേരി ചുരം പാത കണ്ടെത്തിയത് മണ്ണിന്റെ ഗന്ധവും കാടറിഞ്ഞ മിടുക്കുമുള്ള കരിന്തണ്ടന്‍ എന്ന ആ കറുത്ത മനുഷ്യനാണ്.  

വയനാടിന്റെ സുഗന്ധത്തില്‍ മയങ്ങിയ ബ്രിട്ടീഷ് ശക്തിക്ക് അവിടേക്ക് സുഗമമായ ഒരു മലമ്പാത കണ്ടെത്തേണ്ടത് അനിവാര്യമായിരുന്നു. ആ അന്വേഷണം അവസാനം ചെന്നെത്തിയത് കരിന്തണ്ടന്‍ മൂപ്പനിലായിരുന്നു. മണ്ണിനേയും നാടിനെയും ആദരിക്കുന്ന ഗോത്രാഭിമാന പ്രചോദിതനായ ആ ഗോത്ര മുഖ്യന് ബ്രിട്ടീഷുകാര്‍ക്ക് വഴി പറഞ്ഞു കൊടുക്കാന്‍ മനസുണ്ടായില്ല. എന്നാല്‍ ചതിയിലൂടെ പട്ടും വളയും കൈവശപ്പെടുത്തി കരിന്തണ്ടന്റെ  ഗോത്രാഭിമാനത്തെ ചോര്‍ത്തിക്കളഞ്ഞാണ് ബ്രിട്ടീഷുകാര്‍ കാര്യം സാധിച്ചെടുത്തത്. പാത കണ്ടെത്തിയത് തങ്ങളാണെന്ന് മേനി നടിക്കാനായി പാതയുടെ അവസാനം വച്ച് ബ്രിട്ടീഷുകാര്‍ കരിന്തണ്ടനെ കൊലപ്പെടുത്തി.

അതുവഴിയുളള യാത്ര ദുഷ്‌കരമായപ്പോഴാണ് ബ്രിട്ടീഷുകാര്‍ കരിന്തണ്ടന്റെ പ്രേതത്തെ ആവാഹിച്ച് ചങ്ങലയില്‍ ലക്കിടിയിലുള്ള മരത്തില്‍ ബന്ധിച്ചത്. അതുവഴി പോകുന്നവര്‍ ആ മരച്ചുവട്ടില്‍ കാണിക്കയര്‍പ്പിച്ച് സുരക്ഷിതമായ യാത്രയ്‌ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍  പരിഷ്‌കൃതസമൂഹത്തിന് ഇത്തരം ഏര്‍പ്പാടുകള്‍ യോജിച്ചതല്ലെന്ന പുരോഗമനപ്രസ്ഥാനക്കാരുടെ  വാക്കുകേട്ട് അത്തരം ആചരണങ്ങളില്‍ നിന്ന് പിന്നാക്കം പോയി. അങ്ങനെ കരിന്തണ്ടന്‍ സ്മൃതിസ്ഥലം ആരാലും ശ്രദ്ധിക്കപ്പെടാത്ത അവസ്ഥയിലായി.

പിന്നീട് ദേശീയ പ്രസ്ഥാനങ്ങളാണ്  നാടിന്റെ വികസനത്തിന് ആധാരമായ ഒരു പാത കണ്ടെത്തിയ  ആ മഹാ പുരുഷനെ കഴിഞ്ഞ നാലു പതിറ്റാണ്ടായി ആദരിച്ചുവരുന്നത്. രാഷ്‌ട്രീയ സ്വയംസേവക സംഘം, വനവാസി കല്യാണ്‍ ആശ്രമം, പീപ്പ് തുടങ്ങിയ സംഘടനകള്‍ ഇത് കൃത്യമായി നിര്‍വഹിച്ചു വരികയാണ്. ചങ്ങലമരച്ചുവട്ടില്‍ വിളക്കുകൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയും പ്രതിവര്‍ഷം കരിന്തണ്ടന്‍ സ്മരണ പുതുക്കി വരുന്നു. ഒരു വ്യാഴവട്ടമായി താമരശ്ശേരി ചുരത്തിലൂടെ നടക്കുന്ന കരിന്തണ്ടന്‍ സ്മൃതിയാത്രയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.  താമരശ്ശേരി ചുരത്തിലൂടെയുള്ള കരിന്തണ്ടന്‍ സ്മൃതിയാത്ര കരിന്തണ്ടന്‍ സ്മരണയ്‌ക്ക് വലിയൊരു  ഉണര്‍വാണ് നല്‍കിയത്. വയനാട്ടിലേക്കും തിരിച്ചുമുളള മലമ്പാത കണ്ടെത്തിയ ചരിത്രപുരുഷന്റെ സ്മൃതിമണ്ഡപത്തില്‍ ദേവപൂജക്കായി ആയിരങ്ങളാണ്  കരിന്തണ്ടന്റെ സ്മൃതിമണ്ഡപമായ ചങ്ങലമരച്ചുവട്ടില്‍ എത്തിച്ചേരുന്നത്.

ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍, കരിന്തണ്ടന്‍ സ്മൃതിമണ്ഡപത്തില്‍ ആ മഹാന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുന്നു എന്നത് മറ്റൊരു നാഴികക്കല്ലാണ്. അഖിലഭാരതീയ വനവാസി കല്യാണാശ്രമം  ദേശീയ വൈസ് പ്രസിഡന്റ്  എം.എച്ച്.നാഗുജി കരിന്തണ്ടന്‍ പ്രതിമയുടെ അനാച്ഛാദനം നടത്തും.  കരിന്തണ്ടന്‍ സ്മൃതിദിനമായ ഇന്ന് വൈകുന്നേരം 5ന് കരിന്തണ്ടന്‍ മൂപ്പന്റെ പൂര്‍ണകായ പ്രതിമ ലക്കിടിയില്‍ സ്ഥാപിക്കും. പതിവുപോലെ രാവിലെ താമരശ്ശേരി ചുരത്തിലൂടെ കരിന്തണ്ടന്‍ സ്മൃതിയാത്രയും പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. കരിന്തണ്ടന്‍ സ്മരണ സമൂഹത്തില്‍ ഉണര്‍ത്തുന്നതിന്  അക്ഷീണം പ്രവര്‍ത്തിച്ച നിരവധി പ്രവര്‍ത്തകരുടെ  സാന്നിധ്യമുണ്ടാകും. വാഹനങ്ങളില്‍  അതുവഴി കടന്നുപോകുന്ന  പതിനായിരങ്ങള്‍ക്ക് ഈ പ്രതിമ ചരിത്രമറിയാനുളള  സ്രോതസ്സാകും. പുതിയൊരു പാത കണ്ടെത്തി മലനാടിന്റെ  വികസനത്തിന് പുതുമാനം നല്‍കിയ ആ ഗോത്രമൂപ്പനെ അനുസ്മരിക്കാനുംആദരിക്കാനും പൂജിക്കാനും ആയിരങ്ങള്‍ക്ക് പ്രചോദനം നല്‍കും.

Tags: വയനാട്‌വനവാസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.