ന്യൂദല്‍ഹി: ഇന്ത്യന്‍ രക്ഷാദൗത്യത്തിന്റെ ഏറ്റവും കനത്ത വെല്ലുവിളിയായ കിഴക്കന്‍ ഉക്രൈനിലെ സുമിയിലും വെന്നിക്കൊടി പാറിച്ച് ഓപ്പറേഷന്‍ ഗംഗ. 694 വിദ്യാര്‍ത്ഥികളുമായി ഇവിടെ നിന്നും ആദ്യ വാഹനവ്യൂഹം പുറപ്പെട്ടതായി റിപ്പോര്‍ട്ട് ലഭിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായിട്ടും കനത്ത ഷെല്ലാക്രമണവും വെടിവെപ്പും മൂലം സുമിയിലെ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനാവാത്തത് വലിയ വെല്ലുവിളിയായിരുന്നു.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളെ ഒഴിപ്പിക്കുന്നതിനിടയില്‍ വെടിവെപ്പുണ്ടാകരുതെന്ന് റഷ്യയും ഉക്രൈനും ഒരിക്കല്‍ കൂടി ധാരണയിലെത്തി. ഇതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് മണിക്കൂര്‍ നേരം ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തിയിരുന്നു. വ്‌ളാദിമിര്‍ പുടിനുമായും ചര്‍ച്ച നടത്തിയിരുന്നു.
സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്തികളെ ഒളിപ്പിച്ചുതുടങ്ങിയതായി കേന്ദ്രമന്ത്രി ഹര്‍ദീപ്‌സിങ്ങ് പുരിയും അറിയിച്ചു. ഇവരെ ബസിലാണ് ഒഴിപ്പിച്ച് തുടങ്ങിയത്. പോള്‍ട്ടോവ വഴി ബസില്‍ ഉക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തിക്കും. പിന്നീട് ഇന്ത്യയിലേക്ക് വിമാനത്തില്‍ എത്തിക്കും. സുമിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ നീക്കം കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയൊരു തലവേദന ഒഴിവായിക്കിട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: