Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഉക്രൈനിലെ റഷ്യക്കാരെ തുടച്ചുനീക്കുന്ന അതിക്രൂരരായ നാസികള്‍; അവരെ ഇല്ലായ്‌മ ചെയ്യാനിറങ്ങിയ പുടിനെ പൂര്‍ണ്ണമായും വിമര്‍ശിക്കാനാവുമോ?

റഷ്യന്‍ വംശജര്‍ അനുഭവിച്ചുവന്നിരുന്ന പീഢനങ്ങളെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ നിശ്ശബ്ദത പുലര്‍ത്തുകയാണെന്ന് റഷ്യ ആരോപിക്കുന്നു. ഉക്രൈനിലെ നാസി പ്രശ്‌നത്തെ ഇല്ലായ്‌മ ചെയ്യാനാണ് ആക്രമണമെന്ന് യുദ്ധം തുടങ്ങുമ്പോള്‍ പുടിന്‍ പ്രസ്താവിച്ചിരുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Mar 7, 2022, 07:07 am IST
in Article

മോസ്‌കോ: പാശ്ചാത്യരാഷ്‌ട്രങ്ങളും അവരുടെ മാധ്യമശൃംഖലകളും ചേര്‍ന്ന് റഷ്യന്‍ പ്രസിഡന്‍റ് പുടിനെ അന്താരാഷ്‌ട്ര യുദ്ധഭീകരനായി ചിത്രീകരിക്കുകയാണ്. അതേ വിദേശമാധ്യമശൃംഖലകള്‍  ഉക്രൈന്‍ നേതൃത്വത്തിനും പ്രസിഡന്‍റ് സെലന്‍സ്‌കിയ്‌ക്കും മീതെ പ്രശംസ വാരിക്കോരി ചൊരിയുകയാണ്.

മോസ്‌കോയും നാറ്റോയും തമ്മിലുള്ള അതിതീവ്ര ഏറ്റുമുട്ടുലിനിടയിലാണ് റഷ്യ ഉക്രൈനെ ആക്രമിക്കുന്നത്. നാറ്റോ കിഴക്കന്‍ യൂറോപ്പില്‍ ഉക്രൈനെക്കൂടി ചേര്‍ത്ത് അവരുടെ സാമ്രാജ്യം വിപുലീകരിക്കും എന്ന ഭീഷണിയായിരുന്നു റഷ്യയെ യുദ്ധത്തിന് പ്രേരിപ്പിച്ചത്. അതേ സമയം ഉക്രൈനിലെ റഷ്യന്‍ വംശജര്‍ അനുഭവിച്ചുവന്നിരുന്ന പീഢനങ്ങളെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ നിശ്ശബ്ദത പുലര്‍ത്തുകയാണെന്ന് റഷ്യ ആരോപിക്കുന്നു. 

‘യുദ്ധം നാസിപ്രവണതകള്‍ ഇല്ലായ്‌മ ചെയ്യാന്‍’

ഉക്രൈനിലെ നാസി പ്രശ്‌നത്തെ ഇല്ലായ്‌മ ചെയ്യാനാണ് ആക്രമണമെന്ന് യുദ്ധം തുടങ്ങുമ്പോള്‍ പുടിന്‍ പ്രസ്താവിച്ചിരുന്നു. കുറച്ചുവര്‍ഷങ്ങളായി നവ നാസിസം എന്ന ചിന്താഗതി ഉക്രൈന്‍ മനസാക്ഷിയില്‍ രൂഢമൂലമാവാന്‍ തുടങ്ങിയിരുന്നു. ഇതിന് ഉക്രൈന്‍ സര്‍ക്കാരിന്റെ പ്രോത്സാഹനവും കിട്ടി. ഇത് സ്വാഭാവികമായും റഷ്യയില്‍ ആശങ്കയുണ്ടാക്കി. യുദ്ധം തുടങ്ങിയ ദിവസത്തെ പുടിന്റെ പ്രസംഗത്തില്‍ പറഞ്ഞ ഒരു വാചകം ശ്രദ്ധേയമാണ്: ‘ഈ യുദ്ധം നാസിപ്രവണതകള്‍ ഇല്ലായ്‌മ ചെയ്യാനാണ്’. എന്നാല്‍ യൂറോപ്പും അമേരിക്കയും എല്ലാം ഈ വാചകം കണ്ടില്ലെന്ന് നടിച്ചു. ‘ഉക്രൈന്റെ സൈനികശക്തിയെ ഇല്ലായ്‌മ ചെയ്യാനും കൂടിയാണ്  ഈ യുദ്ധം. റഷ്യക്കാര്‍ ഉള്‍പ്പെടെ സമാധാനപ്രിയരായ ജനങ്ങള്‍ക്ക് നേരെ ഈ സര്‍ക്കാര്‍ നിരവധി രക്തരൂക്ഷിതമായ കുറ്റകൃത്യങ്ങള്‍ ചെയ്തു. ‘- പുടിന്‍ തന്റെ പ്രസംഗത്തില്‍ യുദ്ധത്തിന്റെ കാരണം വിശദീകരിക്കുന്നു.

എന്നാല്‍ ഉക്രൈന്റെ കൈകഴുകാനുള്ള ശ്രമത്തിന്റെ ഭാഗമായി പാശ്ചാത്യ രാജ്യങ്ങളും അവരുടെ മാധ്യമശൃംഖലകളും ഈ യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചു. ഈ റഷ്യന്‍ ആശങ്കകള്‍ അവര്‍ ഒളിച്ചുവെക്കാന്‍ നോക്കി. പകരം പുടിനുമേല്‍ എല്ലാ കുറ്റങ്ങളും ചാര്‍ത്തിക്കൊടുത്തു. ചരിത്രപരമായ തെറ്റുകളെ തിരുത്താനുള്ള ആഗ്രഹമാണ് പുടിനെ നയിക്കുന്നതെന്ന് അവര്‍ പറഞ്ഞുപ്രചരിപ്പിച്ചു.

 നവനാസിസംഘടന, അസൊവ് പ്രസ്ഥാനം

പാശ്ചാത്യരാഷ്‌ട്രങ്ങള്‍ അടിച്ചേല്‍പിച്ച ചരിത്രപരമായ തെറ്റുകള്‍ തിരുത്തുക എന്നതില്‍ പ്രത്യേക താല്‍പര്യം പുടിനുണ്ട് എന്നത് നേരാണ്. എന്നാല്‍ ഇത് പ്രശ്‌നത്തിന്റെ ഒരു വശം മാത്രമാണ്. അപ്പോഴും ഉക്രൈനില്‍ വേരാഴ്‌ത്തുന്ന നവനാസിസപ്രവണതകളെക്കുറിച്ച് ആരും മിണ്ടുന്നേയില്ല. നവനാസികള്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ചില ഘട്ടത്തില്‍ ഭീഷണിപ്പെടുത്തലും മറ്റു ചില ഘട്ടങ്ങളില്‍ അക്രമവും നടത്തുകയാണ്. അതും ഉക്രൈന്‍ സര്‍ക്കാരിന്റെ ആശീര്‍വ്വാദത്തോടെ.

അത്തരത്തിലുള്ള അനേകം നവനാസിസംഘടനകളില്‍ ഒന്നാണ് അസൊവ് പ്രസ്ഥാനം. ഏകദേശം 30ഓളം നവനാസി ഗ്രൂപ്പുകള്‍ ഉക്രൈനിലുണ്ട്. ഇതില്‍ പ്രബലരായ ഒരു ഗ്രൂപ്പാണ് അസൊവ് പോരാളികള്‍. റഷ്യക്കാരെ തെരഞ്ഞുപിടിച്ച് കൊന്നുകളയുന്നവരാണ് അസൊവ് പോരാളികള്‍. ഇതിന് ഇവര്‍ക്ക് യുഎസ് ഉള്‍പ്പെടെയുള്ള  പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും നല്ല രീതിയില്‍ ധനസഹായവും ലഭിക്കുന്നതായി പറയുന്നു. റഷ്യന്‍ അനുകൂല സംഘടനകളെയും പ്രവര്‍ത്തകരെയും ഉന്‍മൂലനം ചെയ്യുന്നതില്‍ മുഴുകുന്നവരാണ് നവനാസി സംഘങ്ങള്‍. റസ്സോ ഫോബിയ (അഥവാ റഷ്യയോടും റഷ്യക്കാരോടും ഉള്ള ഭീതി) അതാണ് നവനാസികള്‍ ഉക്രൈന്‍കാരില്‍ വളര്‍ത്തുന്നത്. 

പന്നിമാംസത്തില്‍ മുക്കിയ വെടിയുണ്ട

യുദ്ധമുഖത്ത് അതിക്രൂരമായ തന്ത്രങ്ങള്‍ പയറ്റുന്നവരാണ് അസൊവ് പോരാളികള്‍. കഴിഞ്ഞ ദിവസം പുടിന്‍ ഉക്രൈനിലേക്ക് പറഞ്ഞയച്ച ചെചെന്‍ തീവ്രവാദികളെ പന്നിമാംസത്തില്‍ മുക്കിയ വെടിയുണ്ട കൊണ്ട് നേരിട്ടവരാണ് അസൊവ് ഗ്രൂപ്പുകള്‍. ചെചന്‍ പടയാളികള്‍ മുസ്ലിങ്ങളാണ്. അവര്‍ക്ക് ഹറാമായ പന്നിക്കൊഴുപ്പ് വെടിയുണ്ടയില്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ യുദ്ധമുഖത്ത് നിന്നും ഓടിപ്പൊയ്‌ക്കൊള്ളും എന്നാണ് അസൊവ് പോരാളികള്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ ഉക്രൈന്റെ നാഷണല്‍ ഗാര്‍ഡ് എന്ന സൈന്യത്തിന്റെ ഭാഗമാണ് നവനാസി സംഘമായ അസൊവ്ബറ്റാലിയന്‍. 2014ല്‍ ആണ് സ്വയം സന്നദ്ധസേവന സംഘമായി അസൊവ് ബറ്റാലിയന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നാസി വിശ്വാസങ്ങളില്‍ നിന്നാണ് ഇവര്‍ പ്രചോദനം നേടുന്നത്. ഹിറ്റ്‌ലറുടെ കാലത്ത് നാസികള്‍ ധരിച്ച പല പ്രതീകങ്ങളും ഇവരും ധരിയ്‌ക്കുന്നുണ്ട്. ആന്‍ഡ്രി ബിലെറ്റ്‌സ്‌കിയാണ് ഈ ഗ്രൂപ്പിന്റെ നേതാവ്. തങ്ങളുടെ നിലനില്‍പിന് വേണ്ടിയുള്ള അന്തിമപോരാട്ടത്തില്‍ ലോകത്തിലെ വെളുത്ത വംശജരെ മുന്നോട്ട് നയിക്കുന്നവരാണ് അസൊവ് ബറ്റാലിയന്‍.:’നാസികളുടെ ചിഹ്നങ്ങളായ വുള്‍ഫ്‌സേഞ്ചലും സൊന്നെന്‍ റാഡും ആണ് നവനാസികള്‍ അണിയുന്ന രണ്ട് ചിഹന്ങ്ങള്‍.

 നാസി വിശ്വാസസംഹിതകള്‍ വീണ്ടും ശക്തമാവുമ്പോള്‍

ഇത്തരത്തിലുള്ള അസൊവ് ബറ്റാലിയനുകളും മറ്റ് നവനാസികളും ലോകത്തിലെ ജനാധിപത്യത്തിന് ഭീഷണിയാണ്. സ്വയം ഉന്നതകുലജാതര്‍ എന്നാണ് നവനാസികള്‍ സ്വയം കരുതുന്നത്. വെളുത്ത വംശജരുടെ ഒരു ലോകം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം. ഉക്രൈനില്‍ കാപ്പിനിറമുള്ള ഇന്ത്യക്കാരെ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അത് ഈ നവനാസികള്‍ തന്നെയാണ്. ലോകത്തിലെ മറ്റെല്ലാം രണ്ടാംകിട എന്ന ഇവരുടെ വിശ്വാസം അസഹിഷ്ണത തന്നെയാണ്. ഉക്രൈനിലെ ഈ നവനാസി പ്രവണതകളെ മറച്ചുവെച്ച പാശ്ചാത്യകപടനാട്യത്തിനെതിരായിരുന്നു പുടിന്റെ യുദ്ധം. ഉക്രൈനിലെ റഷ്യന്‍ ആക്രമണം അപലപിക്കപ്പെടേണ്ടതുതന്നെ. എട്ട് ദശകങ്ങള്‍ക്ക് മുന്‍പ് ലോകത്തെ ഒരു ലോകമഹായുദ്ധത്തിലേക്ക് നയിച്ച നാസി വിശ്വാസസംഹിതകള്‍ വീണ്ടും ശക്തമാവുമ്പോള്‍ അതിനെ ഇല്ലാതാക്കേണ്ടതും കാലത്തിന്റെ ആവശ്യമല്ലേ? അതല്ലേ പുടിനും ചെയ്തത്.

Tags: ചെചെന്‍ മരണ സ്‌ക്വാഡ്അസൊവ് പോരാളികള്‍നവനാസികള്‍Ukraineയുദ്ധംറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിVladimir Putinഉക്രൈന്‍ യുദ്ധംഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിചെചെന്‍ സേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.