Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സ്പിന്‍ മാന്ത്രികന്‍ കളം ഒഴിഞ്ഞു; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഷെയിന്‍ വോണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ കിരീട ജേതാവായ ക്യാപ്റ്റന്‍ കൂടിയാണ്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു വോണിന്റെ ആദ്യ ഐപിഎല്‍ കിരീടം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 08:04 pm IST
inCricket

കാന്‍ബറ: ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ (52) അന്തരിച്ചു. തായ്‌ലന്‍ഡിലെ വീട്ടില്‍വെച്ച് ഹൃദയാഘാതം മൂലമാണ് അദേഹം മരിച്ചത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്‍ താരങ്ങളിലൊരാളായിരുന്നു ഷെയ്ന്‍ വോണ്‍. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഷെയിന്‍ വോണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ കിരീട ജേതാവായ ക്യാപ്റ്റന്‍ കൂടിയാണ്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു വോണിന്റെ ആദ്യ ഐപിഎല്‍ കിരീടം.

1993 ജൂണ്‍ 4 ന് മാഞ്ചസ്റ്ററിലെ മൈതാനത്ത് ഷെയ്ന്‍ കീത്ത് വോണിന്റെ കൈവിരലുകളില്‍ നിന്ന് ഊര്‍ന്നു വീണ പന്ത് അത്തരമൊരു ഈശ്വര ലാസ്യമായിരുന്നു. ഇംഗ്‌ളീഷ് നിരയിലെ നിത്യശാന്തനായ പോരാളി മൈക് ഗാറ്റിങ്ങിന്റെ ബെയ്ല്‍ തെറിപ്പിച്ച ആ പന്ത് എങ്ങനെ പിറന്നു എന്നത് വോണിനും അറിയുമായിരുന്നില്ല…

പന്തേറിലെ അതിവേഗക്കാരുടെ ഇടയിലേക്കുള്ള വോണിന്റെ കടന്നു വരവ് ഒരു കൗതുകമായിരുന്നു … ബേദിയും മനീന്ദറും മുതല്‍ കുംബ്‌ളെയും രാജുവും ഭാജിയും വരെയുള്ളവര്‍ സ്പിന്നില്‍ തീര്‍ത്ത അത്ഭുതക്കാഴ്ചകള്‍ക്കപ്പുറമായിരുന്നു അത്… അബ്ദുള്‍ ഖാദിറും കാള്‍ ഹൂപ്പറും മുത്തയ്യ മുരളീധരനും ഗ്രൗണ്ടിലും ഗാലറിയിലും തീര്‍ത്ത ആരവങ്ങള്‍ക്കപ്പുറം ….  

അലസമായി കുശലം ചോദിക്കാനെന്നവണ്ണം ചെറു ചുവടുകള്‍ കൊണ്ട് നടന്ന് വന്ന് വോണ്‍ എറിയും…. എറിയുമെന്ന് പറയുന്നതിനേക്കാള്‍ കൈയില്‍ നിന്ന് അതു വഴുതി വീഴുകയാണ് എന്ന് പറയുന്നതാവും നല്ലത് …. ബാറ്റേന്തിയാല്‍ ഓരോ ഷോട്ടും അളന്നു നോക്കി നേരിടുന്ന ഗാറ്റിങ്ങിന്റെ മുന്നിലേക്ക് അത് കറങ്ങി വീണു. ഗാറ്റിങ് ബാറ്റും പാഡും ഉപയോഗിച്ച് പഴുതടച്ച് പ്രതിരോധിച്ചു … എഡ്ജിലുരുമ്മി ബെയ്‌ലിനെ തലോടി വോണിന്റെ പന്ത് വിക്കറ്റിന് മുന്നില്‍ ചലനം നിലച്ച് നിന്നു. … ഗാറ്റിങ് എന്ന് ആര്‍ത്തു വിളിച്ചിരുന്ന ഗാലറിയുടെ ശബ്ദം നിലയ്‌ക്കുകയും അത് ദീര്‍ഘ നിശ്വാസങ്ങളുടെ ഇരമ്പമായി മാറുകയും ചെയ്തു …. നടുക്കം വിട്ടു മാറാതെ ഗാറ്റിങ് പന്തിലേക്കും വിക്കറ്റിലേക്കും വോണിന്റെ മുഖത്തേക്കും മാറി മാറി നോക്കി ….. നൂറ്റാണ്ടിന്റെ പന്ത് എന്ന് ക്രിക്കറ്റ് ലോകം ആ സ്‌പെല്ലിന് പേരിട്ടു 

ആരാധകരുടെ വാണീ അങ്ങനെയായിരുന്നു …. അവിശ്വസനീയമായത് സംഭവിപ്പിക്കുന്നവന്‍… കൊടുങ്കാറ്റുകള്‍ക്കിടയില്‍ ഇളം തെന്നലായി മാറിയ ലെഗ് സ്പിന്‍ വസന്തങ്ങളില്‍ സമീപനം കൊണ്ട് വാശിയും ആവേശവും നിറച്ചവന്‍… പിച്ചില്‍ പന്തിനെ കുത്തിത്തിരിപ്പിച്ച് ലക്ഷ്യത്തിലേക്ക് എയ്തുവിടാന്‍ സമര്‍ത്ഥനായവന്‍…. അവനെ നേരിടാന്‍ മാത്രം സച്ചിന്‍ അടക്കമുള്ള ലോകോത്തര ബാറ്റിങ് പ്രതിഭകള്‍ ഉറക്കമുപേക്ഷിച്ച് സ്പിന്നിന്റെ സര്‍വതന്ത്രങ്ങള്‍ക്കും പിന്നാലെ അലഞ്ഞു… പ്രത്യേകം പരിശീലനം നടത്തി … എന്നിട്ടും കൂസലില്ലാതെ വോണ്‍ അവര്‍ക്കു മുന്നില്‍ നിന്നു …. വിക്കറ്റിലേക്ക് പന്ത് എയ്തു… വായുവില്‍ അവ വഴി തിരിഞ്ഞു…. ബാറ്റ്‌സ്മാന്റെ കാഴ്ചയെ , ശ്രദ്ധയെ പലവട്ടം കബളിപ്പിച്ചു ….. എറിയും മുമ്പേ സിക്‌സ് എന്ന് ഉറപ്പിച്ച് ആഘോഷിച്ചവര്‍ പലരും കറങ്ങിത്തിരിയുന്ന പന്തിന് മുന്നില്‍ വീണു …. വോണ്‍ ഒരു യുഗമായത് അങ്ങനെയാണ് .

Tags: cricketഓസ്ട്രേലിയattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.