കൊച്ചി: ഉക്രൈയിനെതിരെയുള്ള യുദ്ധത്തില്‍ റഷ്യ ഉടന്‍ വെടിനിര്‍ത്തലിന് തയ്യാറാകണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉക്രയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കണം. ഉക്രൈയ്ന്‍ നാറ്റോയില്‍ അംഗമാകരുതെന്നും അമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനമാണെന്നും യെച്ചൂരി പറഞ്ഞു.
അമേരിക്ക ലക്ഷ്യമിടുന്നത് നാറ്റോയുടെ വ്യാപനമാണ്. ആഗോള ആധിപത്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നത്. ഉക്രൈയിനില്‍ നിന്നുള്ള രക്ഷാ ദൗത്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും യെച്ചൂരിപറഞ്ഞു.
സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിച്ച വികസന നയരേഖ പാര്‍ട്ടി നയത്തിന് അനുസൃതമാണെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ് വികസന രേഖ മുന്നോട്ടുവയ്‌ക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗം ആധുനികവത്കരിക്കേണ്ടതുണ്ട്. സ്വകാര്യ മേഖലയെ കേരളത്തിന് മാത്രമായി മാറ്റിനിര്‍ത്താനാകില്ലന്നും യെച്ചൂരി പറഞ്ഞു.
















