ന്യൂദല്‍ഹി: ദല്‍ഹിയിലെ ഹിന്ദു വിരുദ്ധകലാപത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍, സോണിയ, പ്രിയങ്ക, ബിജെപി വിരുദ്ധ ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ എന്നിവരെ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ ലഭിച്ച പരാതിയില്‍ ഇവരോട് വിശദീകരണം തേടി. ഇവരുടെ വെറിപ്രസംഗം കലാപത്തിന് വഴിമരുന്നിട്ടുവെന്നാണ് പരാതിക്കാരന്റെ അഭിപ്രായം.
ഇതിന്റെ അടിസ്ഥാനത്തില്‍ ഫിബ്രവരി 28ന് ദല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. ഇവര്‍ നടത്തിയ വെറിപ്രസംഗം 2020ലെ ദല്‍ഹിയിലെ ഹിന്ദു വിരുദ്ധകലാപത്തിന് കാരണമായെന്ന് പരാതിക്കാരന്‍ അവകാശപ്പെടുന്നു.
ആപ് നേതാവ് മനീഷ് സിസോദിയ, അമാനത്തുള്ള ഖാന്‍, എ ഐ എം ഐഎം നേതാവ് വാരിസ് പത്താന്‍, അക്ബറുദ്ദീന്‍ ഒവൈസി, മെഹ്മൂദ് പ്രാച, വിവാദ ഇടത് പ്രവര്‍ത്തകന്‍ ഹര്‍ഷ് മാന്‍ഡര്‍, കലാപപ്രസംഗം ചെയ്യുന്ന സ്വരഭാസ്‌കര്‍ എന്നിവര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: