Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് പദ്ധതി ഇഴയുന്നു; വീടിനായി കണ്ണുംനട്ട് ഗുണഭോക്താക്കള്‍

ഓരോ പഞ്ചായത്തിലും നിരവധി ഗുണഭോക്താക്കളാണ് പട്ടികയില്‍ ഇടംപിടിച്ചത്. അപേക്ഷയുടെ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ പട്ടിക തയ്യാറാക്കാന്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേത്യത്വത്തില്‍ റവന്യു വകുപ്പ് അന്വഷണത്തിന് എത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 05:27 pm IST
inKerala

ആലപ്പുഴ: സംസ്ഥാനത്ത് രണ്ടാംഘട്ട ലൈഫ് പദ്ധതിയുടെ പട്ടിക പ്രഖ്യാപിച്ചെങ്കിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. അടച്ചുറപ്പുള്ള വീടിനായി കണ്ണുംനട്ട് ഗുണഭോക്താക്കള്‍. 2018ലെ മഹാപ്രളയശേഷം ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയ പലരുടേയും വീട് നിര്‍മാണം അനിശ്ചിതമായി നീളുന്നു.  

ഓരോ പഞ്ചായത്തിലും നിരവധി ഗുണഭോക്താക്കളാണ് പട്ടികയില്‍ ഇടംപിടിച്ചത്. അപേക്ഷയുടെ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ പട്ടിക തയ്യാറാക്കാന്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേത്യത്വത്തില്‍ റവന്യു വകുപ്പ് അന്വഷണത്തിന് എത്തിയിരുന്നു.  

ആറ് മാസം മുന്‍പ് പൂര്‍ത്തിയാക്കിയ പട്ടികയുടെ രണ്ടാംഘട്ടമാണ് ഈ മാസം ആദ്യവാരത്തില്‍ പ്രഖ്യാപിച്ചത്. വാടക വീടുകളില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ പട്ടികയില്‍ ഇടം പിടിച്ചെങ്കില്‍ തുടര്‍നടപടി വൈകുന്നു. രണ്ടാംഘട്ട ലൈഫ് പദ്ധതിയുടെ പട്ടികയില്‍ 5.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടിന് അര്‍ഹത ലഭിച്ചതായാണ് കണക്കുകള്‍. 9,20,260 അപേക്ഷയുടെ പ്രാഥമിക പരിശോധനയില്‍ 5,09,685 എണ്ണം അര്‍ഹതയുള്ളതായി കണ്ടെത്തിയിരുന്നു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഗുണഭോക്താക്കളുടെ എണ്ണം അഞ്ചര ലക്ഷത്തിനടുത്ത് എത്തുമെന്നാണ് സര്‍ക്കാര്‍ വിശദമാക്കുന്നത്.  

കൊവിഡ് വ്യാപനം കാരണമാണ് ലൈഫ് പദ്ധതിയുടെ സൂക്ഷ്മ പരിശോധന വൈകിയതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സൂപ്പര്‍ ചെക്ക്, പരാതി പരിഹാരം എന്നിവയ്‌ക്ക് ശേഷം ഗ്രാമസഭകളാണ് അന്തിമപട്ടിക പ്രഖ്യാപിക്കുന്നത്. ഒട്ടുമിക്ക വാര്‍ഡുകളിലും മെമ്പര്‍മാരുടെ ഇംഗിതത്തിന് അനുസരിച്ച് പട്ടികയില്‍ പ്രാഥമിക പരിഗണന നല്‍കുന്നതായും പരാതിയുണ്ട്.  

ഒന്നാംഘട്ടത്തില്‍ മൂന്നര ലക്ഷം ഗുണഭോക്താക്കളില്‍ രണ്ടര ലക്ഷം പേരുടെ വീട് നിര്‍മാണം പൂര്‍ത്തിയായിരുന്നു. അനര്‍ഹരെ ഒഴിവാക്കാനും അര്‍ഹര്‍ വിട്ടുപോയില്ലെന്ന് ഉറപ്പുവരുത്താനും കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതിയാണ് സൂപ്പര്‍ ചെക്ക്‌നടത്തിയത്. ഭൂമിയുള്ള ഭവനരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ എന്നിവര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വീട് നല്‍കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ഭൂമിയുള്ള ഭവനരഹിത വിഭാഗത്തില്‍ 6,41,652, ഭൂരഹിത ഭവനരഹിത വിഭാഗത്തില്‍ 2,78,608 അപേക്ഷയും ലഭിച്ചിരുന്നു. ആദ്യ വിഭാഗത്തില്‍ 5,54,742 അപേക്ഷയില്‍ 3,30,756 എണ്ണവും രണ്ടാം വിഭാഗത്തില്‍ 2,33,043ല്‍ 1,78,929 എണ്ണവും അര്‍ഹതയുള്ളതെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രളയ ദുരന്തം അനുഭവിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.