Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Idukki

ആനസവാരി കേന്ദ്രങ്ങള്‍ വീണ്ടും സജീവം; കണ്ണടച്ച് ഇരുട്ടാക്കി അധികൃതര്‍

നാട്ടാനകളെ ടിക്കറ്റ് നല്‍കി സഫാരിക്കുപയോഗിക്കുമ്പോള്‍ പെര്‍ഫോമിങ് ആനിമല്‍സ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഇതില്ലാത്തിനാലാണ് ആനസവാരി നിരോധിച്ചുള്ള ഉത്തരവ് വരുന്നത്. അതേ സമയം ഉത്തരവിറങ്ങിയ ശേഷവും ഒളിഞ്ഞും തെളിഞ്ഞും ആനസവാരി ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രമുഖ യൂട്യൂബറുടെ ബ്ലോഗിലും ഇത്തരത്തിലുള്ള വീഡിയോകളെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 09:50 am IST
inIdukki

ഇടുക്കി: ജില്ലയിലെ അനധികൃത ആനസവാരി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം  നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കി രണ്ടര വര്‍ഷം ആകുമ്പോഴും ഇത് നടപ്പിലാക്കുന്ന കാര്യത്തില്‍ വിമുഖത തുടര്‍ന്ന് വനംവകുപ്പ്.  

2019ലാണ് അന്നത്തെ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഇത് സംബന്ധിച്ച ആദ്യ ഉത്തരവിറക്കിയത്. പിന്നാലെ ഇത് ഹൈക്കോടതി കയറിയെങ്കിലും ഉത്തരവ് ശരിവയ്‌ക്കുകയായിരുന്നു. ഇത് കര്‍ശനമായി നടപ്പിലാക്കാനുള്ള നിര്‍ദേശവും നല്‍കി. എന്നാല്‍ അന്ന് 9 ആനസവാരി കേന്ദ്രങ്ങളുണ്ടായിരുന്നത് ഇന്ന് കൂടി പത്തായി മാറി. വണ്ടിപ്പെരിയാര്‍, കുമളി, മൂന്നാര്‍ അടക്കമുള്ള മേഖലയിലാണ് പ്രധാനമായും ആനസവാരി നടക്കുന്നത്. ആളൊന്നിന് 500 രൂപയാണ് സവാരിക്കായി വാങ്ങുന്നത്.  

നാട്ടാനകളെ ടിക്കറ്റ് നല്‍കി സഫാരിക്കുപയോഗിക്കുമ്പോള്‍ പെര്‍ഫോമിങ് ആനിമല്‍സ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഇതില്ലാത്തിനാലാണ് ആനസവാരി നിരോധിച്ചുള്ള ഉത്തരവ് വരുന്നത്. അതേ സമയം ഉത്തരവിറങ്ങിയ ശേഷവും ഒളിഞ്ഞും തെളിഞ്ഞും ആനസവാരി ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രമുഖ യൂട്യൂബറുടെ ബ്ലോഗിലും ഇത്തരത്തിലുള്ള വീഡിയോകളെത്തി. വണ്ടിപ്പെരിയാറിന് സമീപത്തെ ആനസവാരി കേന്ദ്രത്തിലെത്തിയ ഇദ്ദേഹവും സുഹൃത്തും ലക്ഷ്മി എന്ന ആനയുടെ മുകളില്‍ കയറി സവാരി നടത്തുന്നതാണ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കേണ്ടത്  സോഷ്യല്‍ ഫോറസ്റ്ററിയുടെ എസിഎഫ് ആണ്. എന്നാല്‍ നിലവില്‍ ഈ കസേരയില്‍ ആളില്ലാത്തതിനാല്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇതിന്റെ ചുമതല. പൂര്‍ണ്ണ അധിക ചുമതലയാണ് ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്നത്.

അതേ സമയം നാട്ടാന മോനിറ്ററിങ് കമ്മിറ്റി യോഗം ചേരാനും ഇദ്ദേഹം തയ്യാറാവുന്നില്ലെന്ന പരാതി ശക്തമാണ്. ഒക്ടോബറിന് ശേഷം മെയ് വരെ എല്ലാമാസവും ചേരണമെന്നാണ് ചട്ടം. അവസാനമായി ഡിസംബര്‍ 8ന് ആണ് ചേര്‍ന്നത്. പിന്നീട് രണ്ടരമാസം പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ തീരുമാനമില്ല. കഴിഞ്ഞ എസിഎഫിന്റെ കാലത്ത് കൂടിയ യോഗത്തില്‍ 25 ദിവസത്തിനുള്ളില്‍ ഇടുക്കിയില്‍ രജിസ്‌ട്രേഷനില്ലാത്ത ആനകളെ ഇവിടെ നിന്ന് മാറ്റുമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.  

രണ്ട് വര്‍ഷം മുമ്പാണ് ഇത് സംബന്ധിച്ച വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് വരുന്നത്. ഇത് പ്രകാരം ഒരാനയെ ജില്ല വിട്ട് മറ്റൊരിടത്ത് എത്തിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ മടക്കികൊണ്ട് പോകണമെന്നാണ് നിര്‍ദേശം. എട്ട് ആനകളെ മാത്രമാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ആനസവാരിക്ക് മാത്രം ഇതിന്റെ രണ്ട് മുതല്‍ നാല് വരെ ഇരട്ടി ആനകളെ ഉപയോഗിക്കുന്നുണ്ട്. വിഷയത്തില്‍ നടപടി എടുക്കേണ്ട സോഷ്യല്‍ ഫോറസ്റ്ററി എസിഎഫ്, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലയില്‍ ആനസവാരി കേന്ദ്രങ്ങളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. 2020ല്‍ കൊവിഡ് എത്തിയതോടെ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരുന്നു. പിന്നീട് ടൂറിസം മേഖല ഉണര്‍ന്നതോടെ ആനസവാരി വീണ്ടും സജീവമാകുകയാണ്.

Tags: idukkiaaസഫാരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.