Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

18 വര്‍ഷം യൂണിഫോമില്‍ ഇല്ലാതിരുന്ന ഹിജാബ് പെട്ടന്ന് എങ്ങനെ പൊട്ടിമുളച്ചു; കാമ്പസ് ഫ്രണ്ടിന് ഇതില്‍ എന്ത് കാര്യം; സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി

ഈ വര്‍ഷം ജനുവരി ഒന്നിന് ഉഡുപ്പിയിലെ പിയു കോളേജിലെ ശിരോവസ്ത്രം ധരിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസ് മുറികളില്‍ പ്രവേശനം നിഷേധിച്ചതോടെയാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം ആരംഭിച്ചത്. എന്നാല്‍ 2004 മുതല്‍ കോളേജില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരായ ആറ് വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കാതെയാണ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നതെന്നും പിയു കോളേജിന് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എസ്.എസ്.നാഗാനന്ദ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2022, 10:00 pm IST
inIndia

ബെംഗളൂരു: ഹിജാബ് വിവാദത്തില്‍ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (സിഎഫ്‌ഐ) പങ്ക് വ്യക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയടെ വിശാല ബെഞ്ച്. സംസ്ഥാനത്ത് ഹിജാബ് പ്രശ്‌നം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീയൂണിവേഴ്‌സിറ്റി കോളേജ് പ്രസ്തുത സംഭവവികാസങ്ങളില്‍ ഇസ്ലാമിക തീവ്രമതസംഘടനയായ സിഎഫ്‌ഐയുടെ പങ്ക് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് കേസില്‍ സിഎഫ്‌ഐയുടെ പങ്ക് വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.  

ഈ വര്‍ഷം ജനുവരി ഒന്നിന് ഉഡുപ്പിയിലെ പിയു കോളേജിലെ ശിരോവസ്ത്രം ധരിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസ് മുറികളില്‍ പ്രവേശനം നിഷേധിച്ചതോടെയാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം ആരംഭിച്ചത്. എന്നാല്‍ 2004 മുതല്‍ കോളേജില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരായ ആറ് വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കാതെയാണ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നതെന്നും പിയു കോളേജിന് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എസ്.എസ്.നാഗാനന്ദ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഎഫ്‌ഐയുടെ പ്രതിനിധികള്‍ കോളേജ് അധികൃതരെ കണ്ടിരുന്നു. എന്നാല്‍ ഇത് കോളേജ് ചട്ടങ്ങള്‍ക്ക് എതിരാണെന്നും ക്ലാസ്മുറിയില്‍ മതവസ്ത്രങ്ങള്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.  

ഇതേത്തുടര്‍ന്ന് തീരദേശ ടൗണില്‍ സിഎഫ്‌ഐ വാര്‍ത്താസമ്മേളനം നടത്തുകയും ഹിജാബ് അനുവദിക്കാതിരുന്നാല്‍ പ്രതിഷേധങ്ങള്‍ അഴിച്ചുവിടുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് ജെഎം ഖാസി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങിയ വിശാല ബെഞ്ചിനോട് പറഞ്ഞു. അതുവരെ ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചാണ് ക്യാമ്പസിലെത്തിയിരുന്നതെങ്കിലും ഇത് നീക്കം ചെയ്താണ് ക്ലാസ് മുറിയില്‍ പ്രവേശിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ രുദ്രഗൗഡ വ്യക്തമാക്കിയിട്ടുണ്ട്. ഹിജാബ് ധരിക്കാനുള്ള വിദ്യാര്‍ത്ഥിനികളുടെ ആവശ്യത്തിന് സിഎഫ്‌ഐ അടക്കമുള്ള ബാഹ്യശക്തികളുടെ പിന്തുണയുണ്ടെന്ന് നാഗാനന്ദ് കോടതിയില്‍ വാദിച്ചു.  

സിഎഫ്‌ഐയോട് വിധേയത്വമുള്ള വിദ്യാര്‍ത്ഥികളാണ് നിലവില്‍ ഹിജാബ് വിവാദത്തെ മുന്‍പോട്ട് കൊണ്ടുപോകുന്നത്. മറ്റുള്ളവര്‍ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില അധ്യാപകരെ സിഎഫ്‌ഐ ഭീഷണിപ്പെടുത്തിയതായി നാഗാനന്ദ് കോടതിയെ അറിയിച്ചു. സിഎഫ്‌ഐ എന്ന സംഘടനയെ സംസ്ഥാനത്തെ ഒരു സ്‌കൂളും കോളേജും അംഗീകരിക്കുന്നില്ലെന്നും അവര്‍ ബഹളമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നും നാഗാനന്ദ് കോടതിയോട് പറഞ്ഞു. ഹര്‍ജിക്കാരുടെ ആധാര്‍ കാര്‍ഡുകളിലെ ചിത്രങ്ങള്‍ പരാമര്‍ശിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഹിജാബ് ഇല്ലാതെയാണ് വിദ്യാര്‍ത്ഥിനികള്‍ ഫോട്ടോ എടുത്തിരിക്കുന്നതെന്നും കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. ഹിജാബ് നിര്‍ബന്ധ മതവസ്ത്രമാണെന്ന വിദ്യാര്‍ത്ഥിനികളുടെ വാദത്തിന് അടിസ്ഥാനമില്ലെന്നും നാഗാനന്ദ് ചൂണ്ടിക്കാട്ടി.  

അതേസമയം സിഎഫ്‌ഐ ഒരു റാഡിക്കല്‍ സംഘടനയാണെന്നും അത് കോളേജുകള്‍ അംഗീകരിക്കുന്നില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിംഗ് കെ നവദ്ഗി കോടതിയെ അറിയിച്ചു. യൂണിഫോമിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാര്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിട്ടിട്ടുണ്ട്. കോളേജ് വികസന കൗണ്‍സില്‍ (സിഡിസി) ആണ് സ്ഥാപനങ്ങളില്‍ യൂണിഫോം നിര്‍ദേശിക്കുന്നത്. സിഎഫ്‌ഐ സംഘടനയെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് വ്യക്തമായ വിവരങ്ങളുണ്ട്. സിഎഫ്‌ഐക്കെതിരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു അധ്യാപകനും പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ സിഎഫ്‌ഐയെക്കുറിച്ച് ഇന്റലിജന്‍സ് വിവരം സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ തുടര്‍വാദം ഇന്ന് പുനരാരംഭിക്കും.

Tags: Hijabകര്‍ണ്ണാടകIÀ-®m-SI s]m-eokv
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

പുതിയ വാര്‍ത്തകള്‍

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.