Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവരാവകാശ രേഖകള്‍ക്ക് കൊള്ള വില ഈടാക്കാന്‍ സര്‍ക്കാര്‍; ഉത്തരവിറക്കി പൊതുഭരണവകുപ്പ്

വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടുന്ന എല്ലാ രേഖകളും പേജൊന്നിന് അഞ്ച് രൂപയില്‍ കൂടുതല്‍ അപേക്ഷകരില്‍ നിന്നും ഈടാക്കരുതെന്ന് 2019 ഫെബ്രുവരി നാലിന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇത് അംഗീകരിക്കാതെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങി

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Feb 23, 2022, 06:00 pm IST
in Kerala

കൊല്ലം: വിവരാവകാശ രേഖകള്‍ക്കുള്ള മറുപടികള്‍ക്ക് കൊള്ള വില ഈടാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. വിവരാവകാശ രേഖകള്‍ക്കുള്ള മറുപടികള്‍ക്ക് ഒരു പേജിന് പരമാവധി അഞ്ചു രൂപവരെ മാത്രമെ ഈടാക്കാവൂ എന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയാണ് സര്‍ക്കാര്‍ നീക്കം.  

വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടുന്ന എല്ലാ രേഖകളും പേജൊന്നിന് അഞ്ച് രൂപയില്‍ കൂടുതല്‍ അപേക്ഷകരില്‍ നിന്നും ഈടാക്കരുതെന്ന് 2019 ഫെബ്രുവരി നാലിന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇത് അംഗീകരിക്കാതെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങി. സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ച് നല്‍കിവരുന്ന രേഖകള്‍ വിവരാവകാശ പ്രകാരം അപേക്ഷകര്‍ ആവശ്യപ്പെട്ടാലും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് ഈടാക്കി മാത്രമെ അപേക്ഷകര്‍ക്ക് നല്‍കാന്‍ പാടുള്ളുവെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്കി.  

റവന്യു വകുപ്പില്‍ നിന്ന് വിതരണം ചെയ്യുന്ന ബിടിആര്‍, സ്ഥലത്തിന്റെ പകര്‍പ്പ്, സാറ്റലൈറ്റ് മാപ്പിങ്, രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്ന് വിതരണം ചെയ്യുന്ന ബാധ്യത സര്‍ട്ടിഫിക്കേറ്റ്, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തുടങ്ങിയ വകുപ്പുകളില്‍ നിന്നും വിതരണം ചെയ്യുന്ന വിവിധ രേഖകള്‍, പിഎസ്‌സി നല്കുന്ന ഒഎംആര്‍ ഷീറ്റിന്റെ പകര്‍പ്പ്, സര്‍വ്വകലാശാലകള്‍ നല്കുന്ന ഉത്തര കടലാസിന്റെ പകര്‍പ്പുകള്‍ മുതലായ രേഖകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അമിത ഫീസ് ഈടാക്കിയാണ് പകര്‍പ്പ് അപേക്ഷകര്‍ക്ക് നല്കി വരുന്നത്. ഇതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വിവരാവകാശ കമ്മിഷന്‍ പേജൊന്നിന് പരമാവധി അഞ്ച് രൂപ നിശ്ചയിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്കിയത്.  

വകുപ്പുകളില്‍ ആധുനികവത്ക്കരണം വരുന്നതിനു മുന്‍പ് രേഖകള്‍ എഴുതിയും വരച്ചും തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന തുകയുടെ ആനുപാതിക വര്‍ധനവു വരുത്തി കൊള്ള വിലയാണ് ഇപ്പോഴും ഈടാക്കുന്നത്. എല്ലാ വകുപ്പുകളില്‍ നിന്നും രേഖകള്‍ ഫോട്ടോസ്റ്റാറ്റ് എടുത്താണ് ഇപ്പോള്‍ നല്കുന്നത്. ഇതിന് നാമമാത്രമായ തുക മാത്രം ചെലവാകുമ്പോഴാണ് സര്‍ക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ അപേക്ഷകരെ കൊള്ളയടിക്കുന്നത്. വിവരാവകാശ പ്രകാരം അല്ലാതെ അപേക്ഷ നല്കുന്നവരില്‍ നിന്നും ഇതേ രേഖകള്‍ക്ക് അമിത നിരക്കാണ് ഈടാക്കുന്നത്.  

സര്‍വെ വിഭാഗത്തിലാണ് സര്‍ക്കാരിന്റെ വലിയ കൊള്ള. ജില്ല, താലൂക്ക്, ബ്ലോക്ക്, ലിത്തോ- മാപ്പ് ഷീറ്റൊന്നിന് 665 രൂപയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. അളവ് പ്ലാന്‍-മുന്‍സര്‍വെ (ഷീറ്റ് ഒന്നിന്)-510. ഫീല്‍ഡ് മെഷര്‍മെന്റ് സ്‌കെച്ച് (റീസര്‍വെ)-500, ലാന്‍ഡ് രജിസ്റ്റര്‍ (റീസര്‍വെ)-255, സെറ്റില്‍മെന്റ് രജിസ്റ്റര്‍ (ഒരു സര്‍വെ നമ്പര്‍/ഒരു ഡിവിഷന്‍)-255, ഏരിയ ലിസ്റ്റ്(ഒരു സബ്ഡിവിഷന്‍)85, ബേസിക് ടാക്‌സ് രജിസ്റ്റര്‍ (ഒരു സബ് ഡിവിഷന്‍)-255 രൂപവീതമാണ് ഈടാക്കുന്നത്. സമാനമായി അമിത തുകയാണ് മറ്റു വകുപ്പുകളിലെ പല രേഖകള്‍ക്കും സര്‍ക്കാര്‍ ഈടാക്കുന്നത്. 

വിവരാവകാശ രേഖ പ്രകാരം നല്കുന്ന അപേക്ഷകള്‍ക്ക് നല്കുന്ന ഔദ്യോഗിക മറുപടികള്‍ക്കും സര്‍ക്കാര്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഒരു എ ഫോര്‍ സൈസ് പേജിന്റെ നിരക്ക് മൂന്നു രൂപയായി ഉയര്‍ത്തി. നേരത്തെ രണ്ടു രൂപയായിരുന്നു. ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി രേഖ നല്കുന്നതിന് 50രൂപയില്‍ നിന്ന് 75രൂപയായും വര്‍ധിപ്പിച്ചു. വിവരാവകാശ കമ്മിഷന്‍ ഉത്തരവിന് സര്‍ക്കാര്‍ സ്റ്റേ വാങ്ങിയതിനെതിരെ അപ്പീല്‍ നല്കുമെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

Tags: keralaകേരള സര്‍ക്കാര്‍വിവരാവകാശ രേഖ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

വിസ്മയം ആ 12മിനിറ്റ്…. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.