Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊന്മുടിയില്‍ കൈമാറിയ 21 ഏക്കര്‍ സര്‍ക്കാരിന്റേത്, കളക്ടറുടെ റിപ്പോര്‍ട്ട് പൂഴ്‌ത്തി, ഭൂമി നല്‍കിയത് എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിന്

ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണെന്നും അതു കെഎസ്ഇബിക്ക് കൈമാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ 21 ഏക്കര്‍ അടക്കം 76 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് കെഎസ്ഇബിക്ക് കൈമാറിയതിന്റെ രേഖകളും കണ്ടെത്താനായിട്ടില്ല.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Feb 18, 2022, 10:57 am IST
inKerala

ഇടുക്കി: സംസ്ഥാനത്ത് കെഎസ്ഇബിയുടെ ഏക്കര്‍ കണക്കിനു ഭൂമി അനധികൃതമായി കൈമാറിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പൊന്മുടിയില്‍ കെഎസ്ഇബിയുടെ കൈവശമിരുന്ന 21 ഏക്കര്‍ ഭൂമി അനധികൃതമായി പാട്ടത്തിനു നല്കിയ സംഭവത്തില്‍ ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പൂഴ്‌ത്തി. കൈമാറ്റം വിവാദമായതോടെ റവന്യൂ വകുപ്പു വക ഭൂമിയാണ് ഇതെന്നു വ്യക്തമാക്കി 2019 ഒക്ടോബര്‍ ആറിനാണ് ജില്ലാ കളക്ടര്‍ അന്നത്തെ വകുപ്പു മന്ത്രിക്ക് റിപ്പോര്‍ട്ട് നല്കിയത്.

മുന്‍ മന്ത്രി എം.എം. മണിയുടെ മകളുടെ ഭര്‍ത്താവ് ബി. കുഞ്ഞുമോന്‍ പ്രസിഡന്റായുള്ള രാജാക്കാട് സഹകരണ ബാങ്കിനാണ് ഭൂമി ക്രമവിരുദ്ധമായി നല്കിയത്. ഉടുമ്പന്‍ചോല എല്‍ആര്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ജില്ലാ കളക്ടര്‍ എച്ച്. ദിനേശനാണ് റിപ്പോര്‍ട്ട് നല്കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണെന്നും അതു കെഎസ്ഇബിക്ക് കൈമാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ 21 ഏക്കര്‍ അടക്കം 76 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് കെഎസ്ഇബിക്ക് കൈമാറിയതിന്റെ രേഖകളും കണ്ടെത്താനായിട്ടില്ല.  

ഭൂമി സംബന്ധിച്ച് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ രാജാക്കാട് വില്ലേജില്‍പ്പെട്ട ഇവിടെ റവന്യൂ തരിശുഭൂമി മാത്രമേയുള്ളൂവെന്നാണ് പറഞ്ഞിരുന്നത്. ഭൂമി കെഎസ്ഇബിയുടെ കൈവശമാണെങ്കിലും കരമടയ്‌ക്കാത്തതിനാല്‍ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനു തന്നെയാണ്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്നും സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

കെഎസ്ഇബിക്ക് ടൂറിസത്തിലൂടെ അധിക വരുമാനം കണ്ടെത്താന്‍ രൂപീകരിച്ച കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ (കെഎച്ച്ടിസി) ഭരണസമിതിയാണ് കുറഞ്ഞ തുകയ്‌ക്ക് കണ്ണായ ഭൂമി കൈമാറാന്‍ തീരുമാനിച്ചത്. ഇതിന്റെ ചെയര്‍മാനായ മന്ത്രി എം.എം. മണി ഇടപെട്ട് 2019 ഫെബ്രുവരി ആറിന് ചേര്‍ന്ന കെഎച്ച്ടിസിയുടെ യോഗത്തിലാണ് പൊന്മുടിയിലെ സ്ഥലം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 28ന് കെഎസ്ഇബി ഫുള്‍ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം അംഗീകരിച്ചു. മാര്‍ച്ച് രണ്ടിന് ഉത്തരവുമിറക്കി.  

പൊന്മുടിയില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തിന് 15 വര്‍ഷത്തേക്കാണ് സ്ഥലം നല്കിയത്. മൂന്നു സഹകരണ സംഘങ്ങളില്‍ നിന്നാണ് പദ്ധതിക്കായി രാജാക്കാട് ബാങ്കിനെ തെരഞ്ഞെടുത്ത്. 20 ശതമാനം വരുമാനം പങ്കിടണമെന്നായിരുന്നു വ്യവസ്ഥ.

Tags: landകെഎസ്ഇബിPonmudiM.M Mani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

Kerala

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.