Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഹിജാബ് വിവാദത്തിനിടെ ക്ലാസ്മുറിയില്‍ നിസ്‌കാരം; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

മംഗലാപുരം കഡബ താലൂക്കിലെ അങ്കത്തഡ്കയിലുള്ള സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂളിലെ ക്ലാസ്മുറിയില്‍ ഏതാനും വിദ്യാര്‍ഥികള്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. അഞ്ചും ഏഴും ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച ക്ലാസ്മുറിയില്‍ കൂട്ടപ്രാര്‍ഥന നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 11:04 am IST
inIndia

ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തിപ്പടരുന്നതിനിടെ വിവിധ സ്‌കൂളുകളില്‍ കുട്ടികള്‍ ക്ലാസ്മുറികളില്‍ നിസ്‌കരിച്ചത് വിവാദമായി. സംഭവത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

മംഗലാപുരം കഡബ താലൂക്കിലെ അങ്കത്തഡ്കയിലുള്ള സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂളിലെ ക്ലാസ്മുറിയില്‍ ഏതാനും വിദ്യാര്‍ഥികള്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. അഞ്ചും ഏഴും ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച ക്ലാസ്മുറിയില്‍ കൂട്ടപ്രാര്‍ഥന നടത്തിയിരുന്നു.

മംഗളൂരു ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫീസര്‍ കഡബ സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി. വീഡിയോ ക്ലിപ്പിങ് വ്യാപകമായി പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ബെല്ലാരെ പോലീസും സ്ഥലം സന്ദര്‍ശിച്ചു. വെള്ളിയാഴ്ചത്തെ നിസ്‌കാരം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മേലില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന്  വിദ്യാര്‍ഥികളോട്  നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ജലജ പറഞ്ഞു.

വെള്ളിയാഴ്ച പ്രാര്‍ഥനയ്‌ക്ക് പള്ളികളില്‍ പോകാന്‍ അനുമതി തേടി ഏതാനും വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ എത്തിയിരുന്നു. സ്‌കൂളില്‍ നിസ്‌കരിക്കാന്‍ അനുമതി നല്കിയിരുന്നില്ല. അധ്യാപകര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയം വിദ്യാര്‍ഥികള്‍ ക്ലാസ്മുറിയുടെ വാതില്‍ അടച്ച് നിസ്‌കരിക്കുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ക്ലസ്റ്റര്‍ റിസോഴ്സ് പേഴ്‌സണോട് സ്‌കൂള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതായി ബിഇഒ സി. ലോകേഷ് പറഞ്ഞു.  

ബാഗല്‍കോട്ടിലെ ഇല്‍കുളിലുള്ള സര്‍ക്കാര്‍ സ്‌കൂളിലും ആറ് വിദ്യാര്‍ഥികള്‍ നിസ്‌കരിച്ചു. ആറ് പേര്‍ ഒന്നിച്ച് വരാന്തയിലിരുന്നാണ് നിസ്‌കാരം നടത്തിയത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. സ്‌കൂള്‍ കാമ്പസില്‍  നിസ്‌കരിക്കരുതെന്ന് പ്രിന്‍സിപ്പല്‍ നല്കിയ  പ്രത്യേക നിര്‍ദേശം വകവയ്‌ക്കാതെയായിരുന്നു ഇത്. സംഭവത്തിലും സ്‌കൂള്‍ മാനേജ്മെന്റിനോട് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ റിപ്പോര്‍ട്ട് തേടി.    

അടുത്തിടെ ക്ലാസ്മുറിയില്‍ നിസ്‌കരിക്കാന്‍ അനുവദിച്ച ബെംഗളൂരുവിലെ ബാലെ ചങ്കപ്പ സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇരുപതോളം വിദ്യാര്‍ഥിനികള്‍ക്കാണ് ക്ലാസില്‍ നിസ്‌കരിക്കാന്‍ അനുവാദം നല്കിയത്. സമാനമായ സംഭവം കോലാര്‍ ജില്ലയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതാചാരങ്ങളും പ്രാര്‍ഥനകളും നടത്താനുള്ള സ്ഥലമല്ലെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് വ്യക്തമാക്കി.

Tags: Hijabകര്‍ണ്ണാടകനമാസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.