മംഗലാപുരം: കര്‍ണ്ണാടകത്തിലെ ഉഡുപ്പിയില്‍ ഹിജാബ് വിവാദമുണ്ടായത് കോളേജുകളില്‍ കാമ്പസ് ഫ്രണ്ടിന്റെ വരവോടെയെന്ന് സൂചന. ഇത് വളരെ ആസൂത്രിതവുമാണ്. സമീപകാലം വരെ വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ചിരുന്നുമില്ല. മാത്രമല്ല ഇത് മതപരമായ വേഷവുമല്ല. ഇക്കാര്യം കേരള ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 2021 സപ്തംബറില്‍ ഉഡുപ്പിയിലെ കോളജുകളില്‍ കാമ്പസ് ഫ്രണ്ട് അംഗത്വ കാമ്പയ്ന്‍ ആരംഭിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയുടെ വിദ്യാര്‍ഥി സംഘടനയാണ് കാമ്പസ് ഫ്രണ്ട്.
ഈ കാമ്പയ്‌നു ശേഷം മസ്‌ക്കന്‍ സൈനാബ്, ആയിഷ, അലിയ ആസാദി, എ.എച്ച് അല്‍മാസ് എന്നീ വിദ്യാര്‍ഥിനികള്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുടങ്ങി. ഇപ്പോള്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതും വിവാദമാക്കിയതും ഈ നാല്‍വര്‍ സംഘമാണ്. തങ്ങള്‍ക്ക് കാമ്പസ് ഫ്രണ്ടുമായി ഒരു ബന്ധവും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.
പക്ഷെ ഇവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ആത്മബന്ധം വെളിവാകും. ഇവര്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുടങ്ങിയ സമയം മുതല്‍ക്കേ കാമ്പസ് ഫ്രണ്ടിനുവേണ്ടി പ്രചാരണവും തുടങ്ങി. പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ ഇവര്‍ ഹാഷ് ടാഗ് കാമ്പയ്‌നും ആരംഭിച്ചു. നാലു പേരും ഒരേ തരത്തിലുള്ള പോസ്റ്റുകളും മറ്റുമാണ് ഇട്ടതും. കാമ്പസ് ഫ്രണ്ട് തുടങ്ങിയ ഹാഷ് ടാഗ് കാമ്പയ്‌നാണിത്. അതിനു ശേഷം അയോധ്യ വിധിയെപ്പറ്റി ഹാഷ് ടാഗ് നാലു പേരും കാമ്പയ്ന്‍ തുടങ്ങി. അതും ഒരേ വാചകങ്ങള്‍. ഇതേ വാദങ്ങളാണ് കാമ്പസ് ഫ്രണ്ട് പ്രസിഡന്റ് നടത്തിയതും. ഉപയോഗിച്ചത് അതേ വാചകങ്ങളും. അക്ഷരാര്‍ഥത്തില്‍ കോപ്പി.
പിന്നെ മൗലാന അബുള്‍ കലാം ആസാദിനെപ്പറ്റിയായി ഹാഷ് ടാഗ് കാമ്പയ്ന്‍. പോപ്പുലര്‍ ഫ്രണ്ട് കാമ്പയ്‌ന് ഉപയോഗിച്ച അതേ വാചകങ്ങള്‍ തന്നെ. പിന്നെ വാങ്ക് വിളിയെപ്പറ്റിയായി കാമ്പയ്ന്‍. വാങ്ക് വിളി സഹിക്കാന്‍ വയ്യെങ്കില്‍ ഹിന്ദുക്കള്‍ നേപ്പാളിലേക്ക് പോകൂ എന്നായിരുന്നു കുറിപ്പുകള്‍. കാമ്പസ് ഫ്രണ്ടിന്റെയും നാലു പേരുടെയും വാചകങ്ങള്‍ ഒരു പോലെ.
പിന്നെ റൗഫ് ഷെരീക്കിനു വേണ്ടിയായി ഹാഷ് ടാഗ്. ഹാഥ്‌റസ് സംഭവത്തില്‍ യുപി പോലീസ് അറസ്റ്റു ചെയ്ത ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സെക്രട്ടറിയായിരുന്നു. ഹിജാബ് വിവാദമുണ്ടാക്കിയ നാലു പേര്‍ക്കും കാമ്പസ് ഫ്രണ്ടുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്ന് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് വ്യക്തം.
ഡിസംബര്‍ 31നാണ് ഈ നാലു പേരും മസൂദ് മന്നയെന്ന കാമ്പസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗവും ചേര്‍ന്ന് ഉഡുപ്പി കോളേജില്‍ യൂണിഫോം നിര്‍ബന്ധമാക്കിയതിന് എതിരെ ഹാഷ് ടാഗ് കാമ്പയ്ന്‍ തുടങ്ങിയത്. വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയെന്നായിരുന്നു പ്രചാരണം. ഇസഌമിക് വെബ് പോര്‍ട്ടലുകളിലെ എഴുത്തുകാരനായ മീര്‍ ഫൈസല്‍ ഈ പെണ്‍കുട്ടികളുടെ അഭിമുഖം എടുത്തു.
ഈ ജനുവരി രണ്ടിന് ഇവര്‍ വാര്‍ത്താ സമ്മേളനവും നടത്തി. കാമ്പസ് ഫ്രണ്ട് നേതാക്കള്‍ക്ക് ഒപ്പമായിരുന്നു വാര്‍ത്താ സമ്മേളനം. പിന്നെ ഇടത് ഇസ്ലാമിസ്റ്റ് അനുകൂല ചാനലുകളിലായി പാനല്‍ ചര്‍ച്ചകള്‍. കാമ്പസ് ഫ്രണ്ടിന്റെ പദ്ധതി പ്രകാരമാണ് ഉഡുപ്പിയിലെ കോളേജുകളില്‍ ഹിജാബ് ധാരണം വന്നതെന്നും ഇത് അവര്‍ തന്നെയാണ് വിവാദമാക്കിയതെന്നുമാണ് ഇപ്പോള്‍ തെളിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: