Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വിടപറഞ്ഞത് വ്യാപാരികളുടെ അമരക്കാരന്‍

വ്യാപാരികളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച ചെയ്തും സമരം ചെയ്തും കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തുന്നതില്‍ നസിറുദ്ദീന്‍ വിജയിച്ചു. സംസ്ഥാനത്തുടനീളം ഇന്ന് കാണുന്ന വ്യാപാരഭവനുകള്‍ അദ്ദേഹത്തിന്റെ സ്വപന പദ്ധതിയുടെ പൂര്‍ത്തീകരണമാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 12, 2022, 05:37 am IST
inArticle

കെ. ഹസ്സന്‍ കോയ

വ്യാപാരികളെ സംഘടിതരാക്കുന്നതിനും അവരെ ആവശ്യ-അവകാശങ്ങളെകുറിച്ച് ബോധവാന്മാരാക്കുന്നതിനും കേരളത്തിലുടനീളം പ്രവര്‍ത്തിച്ച നേതാവാണ് വിടപറഞ്ഞ ടി.നസിറുദ്ദീന്‍. 1991 ല്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇക്കാലമത്രയും ആ പദവിയിലിരുന്ന് സംഘടനയെ നയിക്കുകയായിരുന്നു. സംഘടനാതലപ്പത്തിരുന്ന് അദ്ദേഹം നേടിയെടുത്ത വിശ്വാസ്യതയും അംഗീകാരവും കാരണം പകരക്കാരനില്ലാത്ത തരത്തില്‍ മാതൃകയാര്‍ന്ന നേതാവായി അദ്ദേഹം മാറി. വ്യാപാരികളുടെ ഏതാവശ്യത്തിന് വേണ്ടിയുള്ള സമരങ്ങളെ അദ്ദേഹം മുന്നില്‍ നിന്ന് നയിച്ചു. വില്പന നികുതി ഉദ്യോഗസ്ഥരുടെ കടപരിശോധനയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം അദ്ദേഹമുയര്‍ത്തിയ ശക്തമായ പ്രതിരോധം ഇതിന് തെളിവാണ്. വില്പന നികുതി നിയമവ്യവസ്ഥയിലെ 26-ാം വകുപ്പ് പ്രകാരം മാത്രമേ കടപരിശോധനയ്‌ക്ക് അനുവദിക്കുകുള്ളൂവെന്ന് പറഞ്ഞ് വ്യാപാരികള്‍ നടത്തിയ ഐതിഹാസികമായ സമരം ഒരു ജനകീയ സമരമായി മാറുകയാണുണ്ടായത്.  

വ്യാപാരികളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച ചെയ്തും സമരം ചെയ്തും കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തുന്നതില്‍ അദ്ദേഹംവിജയിച്ചു. സംസ്ഥാനത്തുടനീളം ഇന്ന് കാണുന്ന വ്യാപാരഭവനുകള്‍ അദ്ദേഹത്തിന്റെ സ്വപന പദ്ധതിയുടെ പൂര്‍ത്തീകരണമാണ്. തുടക്കമെന്ന നിലയില്‍ കോഴിക്കോട്ടാണ് ആദ്യമായി വ്യാപാര ഭവന്‍ നിര്‍മ്മിച്ചത്. തുടര്‍ന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വ്യാപാരഭവന്‍ നിര്‍മ്മിക്കാനാവശ്യമായ പ്രചോദനമായി അത് മാറി. മരണമടയുന്നത് വരെ സംസ്ഥാന പ്രസിഡന്റായും ജില്ലാ പ്രസിഡന്റായും തുടര്‍ന്ന അപൂര്‍വ്വ നേതാവെന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. സര്‍ക്കാരില്‍ നിന്ന് അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ പൊരുതിയ അദ്ദേഹത്തിന്റെ സംഘടനാ ചരിത്രം പറഞ്ഞാല്‍ തീരാത്തതാണ്. വ്യാപാരിക്ഷേമ നിധി സര്‍ക്കാരിനെകൊണ്ട് അംഗീകരിപ്പിച്ചത് ഇതില്‍ ഒന്ന് മാത്രം. എത്രയോ വ്യാപാരികള്‍ക്ക് ഈ ക്ഷേമനിധി ആശ്വാസകരമായി. വ്യാപാരികള്‍ക്കായി  മര്‍ക്കന്റെയിന്‍ ബാങ്ക് എന്ന ബാങ്ക് സ്ഥാപി

ച്ചതോടെ വ്യാപാരികള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ വായ്‌പ ലഭ്യമായി.  ഒരു തുണി കച്ചവടക്കാരനായി കോഴിക്കോട് മിഠായിത്തെരുവില്‍ പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം കൈവരിച്ച നേട്ടം, നേടിയ പരിചയസമ്പന്നത എന്നിവ സംഘടനാ പ്രവര്‍ത്തനത്തിന് തുണയായി. കച്ചവടക്കാരുടെ  താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ അനുഭവം മുതല്‍ക്കൂട്ടായി.

1980 ല്‍ തൃശ്ശൂരില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് വാഗണ്‍ ചരക്കുകള്‍ ഇറക്കുന്നത് സംബന്ധിച്ച് വ്യാപാരികളും തൊഴിലാളികളും തമ്മിലുണ്ടായ സമരമാണ് വ്യാപാരികള്‍ക്ക് ഒരു സംഘടനവേണമെന്ന ആവശ്യത്തിലെത്തിച്ചത്.  സംസ്ഥാനത്തെ വ്യാപാരികളെ മുഴുവന്‍ ഏകോപിപ്പിച്ചുകൊണ്ട് സംഘടന രൂപീകരിക്കപ്പെട്ടു.  തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഭാരവാഹികളായ പി.എം. ജോര്‍ജ്ജ്, എം.ഒ. ജോണ്‍ എന്നിവരായിരുന്നു ഇതിന്റെ നേതാക്കള്‍. അതിനു ശേഷം എ.പൂക്കുഞ്ഞ് പ്രസിഡന്റായും ജനറല്‍സെക്രട്ടറിയായി ടി. നസിറുദ്ദീനും  

ചുമതലയേറ്റു. അതിനിടയില്‍ കോഴിക്കോട്ട് വലിയങ്ങാടിയില്‍ കയറ്റിറക്കു തൊഴിലാളികളും വ്യാപാരികളും തമ്മിലുണ്ടായ സമരം വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യകതയെ വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.  സംഘടനയ്‌ക്കുള്ളില്‍ ജനാധിപത്യപരമായ മത്സരത്തിലൂടെ നസിറുദ്ദീന്‍ സമിതിയുടെ സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിനൊപ്പം എട്ടു വര്‍ഷത്തോളം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തത് നസിറുദ്ദീനെന്ന നേതാവിന്റെ  നേതൃത്വശേഷി തെളിയിക്കുന്നതായിരുന്നു. മരിക്കുന്നത് വരെ സംഘടനയെ പ്രനിധികീരിച്ച് വിവിധ സര്‍ക്കാര്‍കമ്മിറ്റികളില്‍  അദ്ദേഹം അംഗമായിരുന്നു.

കേരളത്തിലെ ഒരു വ്യാപാരിയും ടി. നസിറുദ്ദീന്‍ എന്ന നേതാവിനെ മറക്കുകയില്ല. സംഘടനയിലൂടെയും സ്വന്തമായും അദ്ദേഹം ചെയ്ത സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടും. വ്യാപാര സമൂഹത്തിനും വ്യാപാരമേഖലയ്‌ക്കും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.