Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

യോഗിയുടെ യുപിയും പിണറായി ഭരണവും

അരുതാത്തതൊന്നും മുഖ്യമന്ത്രി യോഗി പറഞ്ഞിട്ടില്ല. അതു പറയാനുള്ള അവകാശവുമുണ്ട്. അതിന് പിണറായിമാരുടെ അനുവാദം ആവശ്യമില്ല. യുപിയില്‍ ബിജെപി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിക്കാതെവന്നാല്‍ ജിഹാദി ശക്തികള്‍ അഴിഞ്ഞാടുമെന്നാണ് യോഗി സൂചിപ്പിച്ചത്. കേരളത്തെ മുന്‍നിര്‍ത്തി മാത്രമല്ല യോഗി ഇങ്ങനെ പറഞ്ഞത്. പശ്ചിമ ബംഗാളിന്റെയും കശ്മീരിന്റെയും പേരെടുത്തു പറഞ്ഞിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 12, 2022, 05:00 am IST
in Editorial

കേരളം തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന് സിപിഎം കരുതുന്നു. ഭരണത്തുടര്‍ച്ച ലഭിച്ചതോടെ ഈ വികാരം ശക്തിപ്പെട്ടിരിക്കുകയുമാണ്. തങ്ങളെ ആരെങ്കിലും വിമര്‍ശിച്ചാല്‍, ഭരണത്തെ കുറ്റപ്പെടുത്തിയാല്‍, അത് കേരളത്തിന്റെ അക്കൗണ്ടില്‍പ്പെടുത്തും. കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതായി ദുര്‍വ്യാഖ്യാനിക്കും. ഊതിപ്പെരുപ്പിച്ച സ്ഥിതിവിവര കണക്കുകളും എടുത്താല്‍ പൊങ്ങാത്ത അവകാശവാദങ്ങളും നിരത്തി വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാന്‍ നോക്കും. കാലങ്ങളായി തുടരുന്ന ഈ കലാപരിപാടിയുടെ തനിയാവര്‍ത്തനമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവിടുത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ തലേന്ന് ജനങ്ങളോട് നടത്തിയ അഭ്യര്‍ത്ഥനയെച്ചൊല്ലി കേരളത്തിന്റെ പേരില്‍ അരങ്ങേറുന്നത്. അഞ്ചുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ യുപി അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചുവെന്നും, വിവേകത്തോടെ വോട്ടുചെയ്തില്ലെങ്കില്‍ യുപി, കാശ്മീരോ ബംഗാളോ കേരളമോ ആകാന്‍ അധികനാള്‍ വേണ്ടിവരില്ലെന്നും ആദിത്യനാഥ് പറഞ്ഞതാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളെ ഒരുപോലെ അരിശം കൊള്ളിച്ചിരിക്കുന്നത്. യോഗിക്കെതിരെ പിണറായിയെക്കാള്‍ വലിയ കോലാഹലമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഊഴമൊപ്പിച്ച് ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും അധികാരം ലഭിക്കണമെന്നതില്‍ മാത്രമാണല്ലോ കോണ്‍ഗ്രസിന് സിപിഎമ്മിനോട് അഭിപ്രായഭിന്നതയുള്ളത്. അഴിമതിയും സ്വജനപക്ഷപാതവുമുള്‍പ്പെടെ മറ്റെല്ലാ കാര്യത്തിലും ഇരുകൂട്ടരും ഒരേ തൂവല്‍പക്ഷികളാണ്.

അരുതാത്തതൊന്നും മുഖ്യമന്ത്രി യോഗി പറഞ്ഞിട്ടില്ല. അതു പറയാനുള്ള അവകാശവുമുണ്ട്. അതിന് പിണറായിമാരുടെ അനുവാദം ആവശ്യമില്ല. യുപിയില്‍ ബിജെപി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിക്കാതെവന്നാല്‍ ജിഹാദി ശക്തികള്‍ അഴിഞ്ഞാടുമെന്നാണ് യോഗി സൂചിപ്പിച്ചത്. കേരളത്തെ മുന്‍നിര്‍ത്തി മാത്രമല്ല യോഗി ഇങ്ങനെ പറഞ്ഞത്. പശ്ചിമ ബംഗാളിന്റെയും കശ്മീരിന്റെയും പേരെടുത്തു പറഞ്ഞിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലും പൊതുവെയുള്ളതാണ് ജിഹാദി വിളയാട്ടം. കേന്ദ്രഭരണത്തിന് കീഴിലായതിനാല്‍ കശ്മീരില്‍ ഈ വിപത്തിനെ ശക്തമായി അടിച്ചമര്‍ത്തുമ്പോള്‍ ബംഗാളിലും കേരളത്തിലും ഭരണത്തിന്റെ തണലില്‍ ജിഹാദികള്‍ അഴിഞ്ഞാടുകയാണ്. ബംഗ്ലാദേശില്‍നിന്നും മറ്റും നുഴഞ്ഞുകയറുന്ന വിദേശപൗരന്മാര്‍ ബംഗാളിലും കേരളത്തിലും താവളമുറപ്പിക്കുന്നു. ഇന്ത്യയില്‍നിന്നുള്ള ഐഎസ് ഭീകരരില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍നിന്നു പോയിട്ടുള്ളവരാണെന്ന് ഐക്യരാഷ്‌ട്രസഭ പോലും വ്യക്തമാക്കിയിട്ടുള്ളതാണ്. ഉത്തര്‍പ്രദേശുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കേരളത്തിലെ ഇടതു-വലതു മുന്നണി ഭരണത്തിന്റെ തണലില്‍ കരുത്തു നേടിയിട്ടുള്ളവരാണ്. ഇസ്ലാമിക തീവ്രവാദ സംഘടനകളെ ഘടകകക്ഷികളെപ്പോലെയാണ് ഇരു മുന്നണികള്‍ക്കും യഥാക്രമം നേതൃത്വം നല്‍കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും പരിഗണിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പ് കാലത്തെയും അന്തരീക്ഷം നോക്കി ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന് ജിഹാദികള്‍ തീരുമാനിക്കുന്നു.

യോഗി ഉദ്ദേശിച്ചതെന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷത്തെ വിധേയന്മാര്‍ക്കും നന്നായറിയാം. അതിനു മറുപടി പറയാന്‍ കഴിവില്ലാത്തതിനാല്‍ സമര്‍ത്ഥമായി വിഷയം മാറ്റുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുര്‍ദൈര്‍ഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹ്യസുരക്ഷ എന്നിവയിലൊക്കെ കേരളം വളരെ മുന്നിലാണെന്ന് പിണറായി വാചകമടിക്കുന്നു. ഇതിന്റെയൊക്കെ നിജസ്ഥിതി എന്താണെന്ന് കേരളത്തില്‍ ജീവിക്കുന്നവര്‍ക്കറിയാം. നിരവധി ആധികാരിക റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കേരളത്തെക്കാള്‍ പലമടങ്ങ് വലിപ്പവും എട്ടിരട്ടിയോളം ജനസംഖ്യയുമുള്ള ഉത്തര്‍പ്രദേശില്‍ ഉള്ളതായി ആരോപിക്കപ്പെടുന്ന എന്ത് തിന്മയാണ് കേരളത്തില്‍ ഇല്ലാത്തത്? കേരളത്തിന്റേതായി പറയുന്ന വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ചില നന്മകള്‍ ഐക്യകേരളം രൂപപ്പെടുന്നതിന് മുമ്പുള്ള രാജഭരണകാലത്തേതാണ്. വിദ്യാഭ്യാസവും വ്യവസായമേഖലയും  നശിപ്പിക്കുകയാണ് ഇടതു-വലതു മുന്നണികളുടെ ഭരണം ചെയ്തിട്ടുള്ളത്. ഉത്തപ്രദേശിലെ അഞ്ചുവര്‍ഷക്കാലത്തെ ബിജെപി ഭരണത്തെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് വെറും വാക്കല്ലെന്ന് അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യമാകും. പുതിയ അണക്കെട്ടുകളും വിമാനമിറങ്ങുന്ന ദേശീയപാതകളും വ്യവസായശാലകളുമൊക്കെ നിര്‍മിച്ച് വികസനത്തിന്റെ പുത്തന്‍ കുതിപ്പുകളാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ ഭരണനേട്ടം വട്ടപ്പൂജ്യമാണ്. സത്യം പറഞ്ഞ യോഗിയെ ശകാരിച്ചാല്‍ ഇതിന് മാറ്റം വരുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നും പിണറായിമാര്‍ വ്യാമോഹിക്കരുത്.

Tags: keralaPinarayi Vijayanയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.