Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

യു.പിയെ അവരുടെ വഴിക്ക് വിടുക; അവര്‍ ഒരിക്കലും കേരളമാകാന്‍ അഗ്രഹിക്കില്ല; കേരളമാതൃക സ്വീകരിച്ചാല്‍ എവിടെയുമെത്തില്ല

കേരളത്തെ ഉപദേശിക്കാന്‍ യോഗിക്കെന്ത് യോഗ്യത എന്നാണ് ചിലരുടെ ചോദ്യം. കേരളം ഉത്തര്‍പ്രദേശിനെക്കാള്‍ മുന്നിലായതിനാല്‍ നമ്മെ ആരും ഉപദേശിക്കണ്ടാ എന്നതാണ് ന്യായം

സന്ദീപ് വാചസ്പതിbyസന്ദീപ് വാചസ്പതി
Feb 10, 2022, 11:05 pm IST
inArticle

ഉത്തര്‍പ്രദേശ് കൂടി കശ്മീരോ ബംഗാളോ കേരളമോ ആയാല്‍ പിന്നെ ഭാരതം എന്ന സങ്കല്‍പ്പം പോലും ഉണ്ടാകില്ല. അതുകൊണ്ടാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ട് ചെയ്യുന്നതിന് മുന്‍പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. അദ്ദേഹം അങ്ങനെ പറഞ്ഞതിന് പിന്നില്‍ എന്തെങ്കിലും വസ്തുതയുണ്ടോ? യോഗിയെ മര്യാദ പഠിപ്പിക്കാന്‍ ഇറങ്ങുന്നതിന് മുന്‍പ് കേരളത്തിന്റെ ഭരണാധികാരികള്‍ ഇക്കാര്യം പരിശോധിക്കേണ്ടേ?

താരതമ്യം ചെയ്യപ്പെടുന്നത് എപ്പോഴും സമാന സ്വഭാവമുള്ള കാര്യങ്ങളാണ്. സച്ചിന്‍ തെണ്ടുല്‍ക്കറെ മറഡോണയുമായി താരതമ്യം ചെയ്യാത്തത് പോലെ മെസിയെ ജസി ഓവന്‍സുമായും താരതമ്യം ചെയ്യാന്‍ സാധ്യമല്ല. ഇവിടെ യോഗി എടുത്തു പറഞ്ഞ കശ്മീരിനും ബംഗാളിനും കേരളത്തിനും സമാനമായുള്ളത് തീവ്രവാദ ശക്തികളുടെ സാനിധ്യമാണ്. ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി കേരളം അതിവേഗം കശ്മീരായി മാറുന്നു എന്നത് വി എസ് അച്യുതാനന്ദനും എ കെ ആന്റണിയും ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ന്യൂനപക്ഷ പ്രീണനത്തിന്റെ ഭയാനകമായ മുഖം കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ കണ്ടതുമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ യുവാക്കള്‍ തീവ്രവാദ ക്യാമ്പുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് കേരളത്തില്‍ നിന്നാണെന്ന കാര്യം ആര്‍ക്കും അറിയാത്തതല്ല. കേരളം തീവ്രവാദത്തിന്റെ നഴ്‌സറിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും ലോകത്ത് ഭീകരവാദ പ്രവര്‍ത്തനമുള്ളിടത്തെല്ലാം മലയാളി സാനിധ്യം ഉണ്ടെന്നുമുള്ള വസ്തുത നമുക്കാര്‍ക്കും നിഷേധിക്കാനുമാകില്ല. അതു കൊണ്ടു തന്നെ യോഗി ആദിത്യനാഥ് നല്‍കിയ മുന്നറിയിപ്പ് തീവ്രവാദ പ്രവര്‍ത്തനത്തിലുള്ള സമാനതയാണെന്ന് വ്യക്തമാകും.  

 കേരളത്തെ ഉപദേശിക്കാന്‍ യോഗിക്കെന്ത് യോഗ്യത എന്നാണ് ചിലരുടെ ചോദ്യം.കേരളം ഉത്തര്‍പ്രദേശിനെക്കാള്‍ മുന്നിലായതിനാല്‍ നമ്മെ ആരും ഉപദേശിക്കണ്ടാ എന്നതാണ് ന്യായം. കേരള പല കാര്യങ്ങളിലും യുപിയേക്കാള്‍ മുന്നിലാണ് എന്നത് വസ്തുതയാണ്. അവിടെയും താരതമ്യ നിയമം ബാധകമാണ്. വിവിധ വികസന സൂചികകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തേയും യുപിയേയും ഒരേ തട്ടിലല്ല വിദഗ്‌ദ്ധര്‍ പരിഗണിക്കുന്നത് എന്ന് മനസിലാക്കണം. ഇന്ത്യന്‍ സംസ്ഥാനങ്ങളെ മൂന്ന് തട്ടുകളിലായി തിരിച്ചാണ് വികസന സൂചികകള്‍ താരതമ്യം ചെയ്യുന്നത്. ചെറിയ സംസ്ഥാനങ്ങള്‍, വലിയ സംസ്ഥാനങ്ങള്‍, വടക്ക്കിഴക്ക് സംസ്ഥാനങ്ങള്‍ എന്നിങ്ങനെ. അതില്‍ കേരളം ചെറു സംസ്ഥാന പട്ടികയിലും യുപി വലിയ സംസ്ഥാന പട്ടികയിലുമാണ് വരിക. കാരണം കേരളത്തിന്റെ ആകെ വിസ്തീര്‍ണ്ണം 38,863 സ്‌ക്വയര്‍ കിലോമീറ്ററും യുപിയുടേത് 2,43,286 സ്‌ക്വയര്‍ കിലോമീറ്ററുമാണ്. ഇന്ത്യയുടെ 1.18% സ്ഥലമാണ് കേരളം.അതേ സമയം രാജ്യത്തിന്റെ 7.5 % സ്ഥലവും ഉത്തര്‍പ്രദേശാണ്. മലയാളികള്‍ ആകെ ജനസംഖ്യയുടെ 3.43% ആണുള്ളതെങ്കില്‍ രാജ്യത്തെ ആറിലൊന്ന് ജനങ്ങളും (16.55 %) ഉത്തര്‍പ്രദേശിലാണ് അധിവസിക്കുന്നത്. ഏത് അളവുകോല്‍ വെച്ചു നോക്കിയാലും അജഗജാന്തരം ഉണ്ടെന്ന് വ്യക്തം. ഇരു സംസ്ഥാനങ്ങളും തമ്മില്‍ സമാനതകളില്ലാത്തതിനാല്‍ തന്നെ താരതമ്യവും സാധ്യമല്ലെന്ന് ചുരുക്കം.

ഇനി ചില കണക്കുകള്‍…

സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യത്ത് ആദ്യ കണക്കെടുപ്പ് നടന്നത് 1951 ലാണ്. ആദ്യ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച്

രാജ്യത്ത് വെറും 18.3 ശതമാനം ആള്‍ക്കാര്‍ മാത്രം സാക്ഷരരായിരുന്നപ്പോള്‍ കേരളത്തിലെ സാക്ഷരതാ നിരക്ക് 47.18% ആയിരുന്നു. അതേ സമയം ഉത്തര്‍ പ്രദേശിലേത് വെറും 12 ശതമാനവും. 2020 ലെ കണക്ക് അനുസരിച്ച് കേരളത്തില്‍ 96% സാക്ഷരത ഉള്ളപ്പോള്‍ യുപിയില്‍ 73% സാക്ഷരതയുണ്ട്.  

1951 ല്‍ രാജ്യത്തെ ശിശുമരണ നിരക്ക് ആയിരത്തിന് 146.73 ആയിരുന്നു എങ്കില്‍ കേരളത്തില്‍ അത് 20 ല്‍ താഴെയായിരുന്നു. 2021 ല്‍ രാജ്യത്തെ ശിശു മരണനിരക്ക് 29 ലേക്ക് കൂപ്പു കുത്തിയപ്പോള്‍ കേരളത്തിന് അത് 6 ആക്കാന്‍ കഴിഞ്ഞു.  

1951 ല്‍ രാജ്യത്തെ ആയുര്‍ ദൈര്‍ഘ്യം വെറും 32 വയസായിരുന്നു

എങ്കില്‍ കേരളത്തില്‍ അത് അക്കാലത്ത് തന്നെ 46 വയസിന് മുകളില്‍ ആയിരുന്നു.  

ചുരുക്കി പറഞ്ഞാല്‍ സാക്ഷരത, ശിശുമരണ നിരക്ക്, ആയുര്‍ദൈര്‍ഘ്യം എന്നിവയിലെല്ലാം കേരളം രാജ്യ ശരാശരിയേക്കാള്‍ മുന്നിലും യുപി വളരെ പിന്നിലുമായിരുന്നു. 2021 ല്‍ കേരളം അനുഭവിക്കുന്ന നേട്ടങ്ങള്‍ വളരെ നേരത്തെ തന്നെ നമുക്കുണ്ടായിരുന്നതിന്റെ തുടര്‍ച്ചയായിരുന്നു എന്ന് വ്യക്തം. അന്നത്തെ മികവിനനുസരിച്ചുള്ള മുന്നേറ്റം കേരളത്തിനുണ്ടായോ എന്നത് പഠന വിഷയമാണ്.

ഉത്തര്‍പ്രദേശിനെ 40 വര്‍ഷത്തോളം ഭരിച്ച കോണ്‍ഗ്രസ്, 11 വര്‍ഷം ഭരിച്ച സമാജ് വാദി പാര്‍ട്ടി, 6 വര്‍ഷം ഭരിച്ച ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നിവരുടെ കെടുകാര്യസ്ഥത കൂടി ചര്‍ച്ച ചെയ്യേണ്ടതാണ്. ഉത്തര്‍ പ്രദേശില്‍ ഇന്നും പല കണക്കിലും പിന്നാക്കം നില്‍ക്കുന്നുവെങ്കില്‍ ഈ മൂന്ന് പാര്‍ട്ടികളാണ് ഉത്തരവാദികള്‍. ഇവരുടെ അഴിമതിയും കെടുകാര്യസ്ഥതയും തകര്‍ത്തെറിഞ്ഞ ഉത്തര്‍പ്രദേശിനെ അതിവേഗം വികസന പാതയിലേക്ക് കൈപിടിച്ചുയര്‍ത്തിയ മുഖ്യമന്ത്രിയാണ് യോഗി ആദിത്യ നാഥ് എന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും.

യോഗി ഭരണത്തിലെത്തുമ്പോള്‍ യുപിയിലെ ശിശു മരണ നിരക്ക് ആയിരത്തിന് 63 ആയിരുന്നു എങ്കില്‍ ഇന്ന് അത് 41 ആണ്.

2016 വരെ 12 മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് 52 ആയി ഉയര്‍ന്നു. 75 ജില്ലകളിലും ഓരോ മെഡിക്കല്‍ കോളേജ് എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അതി വേഗം നടന്നടുക്കുകയും ചെയ്യുന്നു.  

2016 വരെ 1900 മെഡിക്കല്‍ സീറ്റുകളാണ് യുപിയില്‍ ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് പുതിയ 2000 സീറ്റുകള്‍ കൂടി അനുവദിച്ചു.

2017 ല്‍ 18 % ആയിരുന്ന തൊഴിലില്ലായ്‌മ 2022 ല്‍ വെറും 3% ആയി

വര്‍ഗ്ഗീയ കലാപങ്ങളുടെ നാടായിരുന്ന യുപിയില്‍ സമാധാനം കൊണ്ടു വന്നത് യോഗിയാണ്. ബി.എസ്.പി ഭരിച്ച 200712  കാലത്ത് 364 കലാപങ്ങളാണ് നടന്നത്. എസ്. പി ഭരിച്ച 20122017 കാലത്ത്  700ല്‍ അധികം വര്‍ഗ്ഗീയ കലാപങ്ങള്‍ യുപിയില്‍ അരങ്ങേറി. എന്നാല്‍ യോഗി ഭരിച്ച 5 വര്‍ഷം യുപിയില്‍ വര്‍ഗ്ഗീയ കലാപം സംഭവിച്ചതേയില്ല.

2017 ല്‍ രാജ്യത്തെ 6ാമത്തെ സമ്പദ് വ്യവസ്ഥയായിരുന്ന യു.പി ഇന്ന്  2 ാം സ്ഥാനത്താണ്.

പ്രതിശീര്‍ഷ വരുമാനം 45,000ത്തില്‍ നിന്ന് 94,000 ആയി ഉയര്‍ന്നു.

2017 ല്‍ 2 ലക്ഷം കോടിയുടെ ബജറ്റ് ആയിരുന്നു സംസ്ഥാനത്തിന്റേത് എങ്കില്‍ ഇപ്പോള്‍ അത് 6 ലക്ഷം കോടിയുടേതാണ്.  

155 കൊടുംക്രിമിനലുകളെ വെടിവെച്ചു കൊന്നു

48,038 ക്രിമിനലുകളെ ഗുണ്ടാ നിയമപ്രകാരം ജയിലിലാക്കി

694 പേരെ ദേശസുരക്ഷാ നിയമ പ്രകാരം തടവിലാക്കി.

രാഷ്‌ട്രീയ സംരക്ഷണം ലഭിച്ചു പോന്ന ക്രിമിനലുകളുടെ 2046 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടുകയോ ഇടിച്ചു നിരത്തുകയോ ചെയ്തു.  

ഇത്തരം നടപടികളിലൂടെ സംസ്ഥാനത്ത് പിടിച്ചു പറി കേസില്‍ 58% കുറവ്.കവര്‍ച്ചാ കേസ് 64 % കുറവ്.കൊലപാതക കേസ് 23% കുറവ്.പണത്തിന് വേണ്ടി തട്ടിക്കൊണ്ട് പോകല്‍ 53% കുറവ്.ബലാത്സംഗം 43 % കുറവ്  .ഒക്കെ സംഭവിച്ചു.

വ്യവസായ സൗഹൃദ സംസ്ഥാന പദവി 14 ല്‍ നിന്ന് 2 ലേക്ക് ഉയര്‍ത്തി

പൊലീസിലെ 1.5 ലക്ഷം ഒഴിവ് നികത്തി. സംസ്ഥാനത്തെ 18 പൊലീസ് റേഞ്ചുകളിലും ഫോറന്‍സിക് ലാബ്സ്ഥാപിച്ചു.  

86 ലക്ഷം കര്‍ഷകരുടെ 36,000 കോടി രൂപയുടെ വായ്‌പ എഴുതി തള്ളി

കോവിഡ് മൂലം തിരികെ വന്ന 40 ലക്ഷം തൊഴിലാളികളെ പുനരധിവസിപ്പിച്ചു

സംസ്ഥാനത്ത് 551 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. എല്ലാ ജില്ലകളും ഇന്ന് ഓക്‌സിജന്റെ കാര്യത്തില്‍ സ്വയം പര്യാപ്തമായി.  

കഴിഞ്ഞ 5 വര്‍ഷം സംഭവിച്ച നന്മകളില്‍ ചിലതു മാത്രമാണിത്.  

മികച്ച തുടക്കം കിട്ടിയ ഉയര്‍ന്ന അടിസ്ഥാന സൗകര്യമുണ്ടായിരുന്ന കേരളത്തിന് ഈ മേഖലകളിലൊക്കെ എത്രമാത്രം മുന്നോട്ടു പോകാനായി എന്ന് കൂടി വിലയിരുത്തണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള, ഒരു രാജ്യമായിരുന്നെങ്കില്‍ ജനസംഖ്യയുടെ കാര്യത്തില്‍ അഞ്ചാമത്തെ രാജ്യമാകുമായിരുന്ന സംസ്ഥാനമാണ് യു.പി. അതിനെ വെറും 3.3 കോടി ജനങ്ങളുള്ള കേരളവുമായി താരതമ്യം ചെയ്ത് നാം വീണ്ടും ചെറുതാകരുത്.  

നമുക്ക് പല മേന്മകളുമുണ്ട്. അതൊന്നും കഴിഞ്ഞ 6 വര്‍ഷം കൊണ്ട് ഉണ്ടായതല്ല. നാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയും അയ്യാ വൈകുണ്ഠസ്വാമികളും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനും ഒക്കെ സൃഷ്ടിച്ചു നല്‍കിയ നവോത്ഥാനത്തിന്റെ തോളില്‍ കയറിയാണ് നാം ഉയര്‍ന്ന കാഴ്ചകള്‍ കാണുന്നതും നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതും. ഇത്രയേറെ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിട്ടും നമ്മുടെ ചെറുപ്പക്കാര്‍ക്ക് കേരളം വേണ്ടാതാകുന്നുവെങ്കില്‍ ആരുടെ പിടിപ്പു കേടാണെന്ന് ഇരുത്തി ചിന്തിക്കണം. യു.പിയെ അവരുടെ വഴിക്ക് വിടുക. അവര്‍ ഒരിക്കലും കേരളമാകാന്‍ അഗ്രഹിക്കില്ല. കാരണം നന്മകളെ മുഴുവന്‍ എറിഞ്ഞുടച്ച ധൂര്‍ത്ത പുത്രന്റെ മാതൃക സ്വീകരിച്ചാല്‍ അവരും എവിടെയുമെത്തില്ല തന്നെ.  

Tags: keralaPinarayi Vijayanയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upസന്ദീപ് വാചസ്പതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.