Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്‌കൂളില്‍ ബിക്കിനി പ്രോത്സാഹിപ്പിക്കണോ എന്ന് പത്രപ്രവര്‍ത്തകന്റെ ചോദ്യം; ദേഷ്യം മൂത്ത് പത്രപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി പ്രിയങ്ക ഗാന്ധി

ബിക്കിനിയോ, ഹിജാബോ, ജീന്‍സോ ഏത് വേഷവും പെണ്‍കുട്ടികള്‍ക്ക് ധരിയ്‌ക്കാമെന്ന പ്രസ്താവിച്ച പ്രിയങ്ക ഗാന്ധിയോട് പത്രപ്രവര്‍ത്തകന്‍ ബുധനാഴ്ച ചോദിച്ചത് ഒറ്റച്ചോദ്യം: 'സ്‌കൂളില്‍ ബിക്കിനി പ്രോത്സാഹിപ്പിക്കണോ?'. ടിവി9 ഭരത് വര്‍ഷ് എന്ന ടിവി ചാനലിന്റെ ലേഖകന്‍ അഭിഷേഖ് ഉപാധ്യായയാണ് പ്രിയങ്കഗാന്ധിയുടെ സര്‍വ്വനിയന്ത്രണങ്ങളും നഷ്ടപ്പെടുത്തുന്ന ചോദ്യം ചോദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 10:00 pm IST
inIndia

ലഖ്‌നോ: ബിക്കിനിയോ, ഹിജാബോ, ജീന്‍സോ ഏത് വേഷവും പെണ്‍കുട്ടികള്‍ക്ക് ധരിയ്‌ക്കാമെന്ന പ്രസ്താവിച്ച പ്രിയങ്ക ഗാന്ധിയോട് പത്രപ്രവര്‍ത്തകന്‍ ബുധനാഴ്ച ചോദിച്ചത് ഒറ്റച്ചോദ്യം: ‘സ്‌കൂളില്‍ ബിക്കിനി പ്രോത്സാഹിപ്പിക്കണോ?’. ടിവി9 ഭരത് വര്‍ഷ് എന്ന ടിവി ചാനലിന്റെ ലേഖകന്‍ അഭിഷേഖ് ഉപാധ്യായയാണ് പ്രിയങ്കഗാന്ധിയുടെ സര്‍വ്വനിയന്ത്രണങ്ങളും നഷ്ടപ്പെടുത്തുന്ന ചോദ്യം ചോദിച്ചത്.

ഇതോടെ കോപത്താല്‍ ജ്വലിച്ച പ്രിയങ്ക ഗാന്ധി പത്രപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ചു. കര്‍ണ്ണാടകയിലെ ഹിജാബ് വിവാദത്തിന് മറുപടിയായാണ് പെണ്‍കുട്ടികള്‍ക്ക് ബിക്കിനിയോ ജീന്‍സോ ഹിജാബോ എന്തും ധരിക്കാമെന്ന് പ്രിയങ്ക ബുധനാഴ്ച ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇതിനെ ഉടന്‍ രാഹുല്‍ഗാന്ധി പിന്തുണയ്‌ക്കുകയും ചെയ്തു. ഇത് വന്‍ വിവാദമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മാനിഫെസ്റ്റോ പുറത്തിറക്കിയ ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധിയും പത്രപ്രവര്‍ത്തകന്‍ അഖിലേഷ് ഉപാധ്യായയും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. വിദ്യാഭ്യാസ സ്ഥാപനത്തിലെ യൂണിഫോം ആണ് തര്‍ക്കവിഷയമെന്നിരിക്കെ എന്ത് ധരിയ്‌ക്കണമെന്ന സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പ്രിയങ്ക സംസാരിച്ചത്.

വാര്‍ത്താസമ്മേളനത്തിനിടെ ഉപാധ്യായ് ചോദിച്ചു: ‘വികസനം എന്ന വിഷയത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടണമെന്നാണ് താങ്കള്‍ പറയുന്നത്. പക്ഷെ ഇന്ന് രാവിലെ താങ്കളുടെ ട്വീറ്റിന്റെ വിഷയം വികസനം എന്നത് മാറി സ്‌കൂളിലെ ഹിജാബായി.’. ഇത് പ്രിയങ്കയ്‌ക്ക് ദഹിച്ചില്ല. ‘ഞാനിപ്പോള്‍ ഹിജാബിനെക്കുറിച്ച് എന്തെങ്കിലും ചര്‍ച്ച ആരംഭിച്ചോ? അത് ഓരോ സ്ത്രീയുടെയും അവകാശമാണ്. അവള്‍ക്ക് ബിക്കിനിയോ, ഹിജാബോ, ഗുംഗാട്ടോ, സാരിയോ ജീന്‍സോ ധരിയ്‌ക്കാം…അതില്‍ രാഷ്‌ട്രീയമില്ല.’- തന്റെ രാവിലത്തെ ട്വീറ്റ് ആവര്‍ത്തിച്ച് പ്രിയങ്ക മറുപടി പറഞ്ഞു.  

പക്ഷെ ഉപാധ്യായ വിട്ടില്ല.’എങ്ങിനെയാണ് ബിക്കിനി സ്‌കൂളില്‍ പ്രസക്തമാവുന്നത്? എങ്ങിനെയാണ് അത് വിദ്യാഭ്യാസസ്ഥാപനത്തെക്കുറിച്ച് പ്രസക്തമാവുന്നത്?’. ഇതു കൂടിയായതോടെ പ്രിയങ്ക ഗാന്ധി പൊട്ടിത്തെറിച്ചു. ‘താങ്കള്‍ക്ക് ഏത് രീതിയില്‍ വേണമെങ്കിലും വളച്ചൊടിക്കാം. ഒരു സ്ത്രീ എന്ത് ധരിക്കണം, എന്ത് ധരിക്കാന്‍ പാടില്ല എന്ന് പറയാന്‍ ഒരാള്‍ക്കും അവകാശമില്ല. ഞാന്‍ താങ്കളോട് സ്‌കാര്‍ഫ് ഊരാന്‍ പറയുന്നു. സ്‌കാര്‍ഫ് ഊരു’- കോപാകുലയായി പ്രിയങ്ക പൊട്ടിത്തെറിച്ച് കൊണ്ട് പറഞ്ഞു. ‘ഇത് സ്‌കൂളല്ല, വാര്‍ത്താസമ്മേളനമാണ്,’- ഇതായിരുന്നു ഉപാധ്യായയുടെ മറുപടി.

‘നിങ്ങള്‍ എവിടെയാണെന്നതില്‍ പ്രസക്തിയില്ല. താങ്കള്‍ എന്ത് ധരിയ്‌ക്കണമെന്ന് പറയാന്‍ എനിക്ക് അവകാശമുണ്ടോ?’- പൊട്ടിത്തെറിച്ച് പ്രിയങ്ക ചോദിച്ചു. ഇത്രയും പറഞ്ഞ് അവര്‍ വേഗം വിഷയത്തില്‍ നിന്ന് തടിയൂരുകയും ചെയ്തു.

പക്ഷെ രാവിലത്തെ പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് വന്‍ വിവാദമായി മാറിയിരുന്നു. ജീന്‍സോ സാരിയോ ഹിജാബോ എന്തും പെണ്‍കുട്ടികള്‍ക്ക് ധരിയ്‌ക്കാമെന്ന് ഹിജാബ് വിവാദത്തിന് മറുപടി നല്‍കിയപ്പോള്‍  അവര്‍ പ്രധാനവിഷയത്തില്‍ നിന്നും വ്യതിചലിക്കുകയായിരുന്നു. സ്‌കൂളിലെ യൂണിഫോമായിരുന്നു വിവാദപ്രശ്‌നം. ഇന്ത്യയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഒരു സവിശേഷമായ യൂണിഫോം ഉണ്ടെന്നും കുട്ടികള്‍ അത് പിന്തുടരണമെന്നും ഉള്ള കാര്യം പ്രിയങ്ക മറന്നു. അതുപോലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ ഡ്രസ്‌കോഡിനെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ അതിന് തീരെ ചേരാത്ത ബിക്കിനിയെ വിഷയത്തില്‍ എടുത്തിടുകയും ചെയ്തു.

Tags: കര്‍ണ്ണാടക ഹിജാബ് വിവാദംഐഎസ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022Hijabടിവി9 ഭരത് വര്‍ഷ്ഹിജാബ് തര്‍ക്കംലേഖകന്‍ അഭിഷേഖ് ഉപാധ്യായഹിജാബ് അവകാശംഉത്തര്‍പ്രദേശ്മാധ്യമപ്രവര്‍ത്തകര്‍ബിക്കിനിPriyankaപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.