Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരഞ്ഞെടുപ്പ് വേദികളിലോ, ട്വീറ്റിലോ മോദിയ്‌ക്കെതിരെ ഒന്നുമുരിയാടാതെ കെജ് രിവാള്‍; ഇദ്ദേഹം മോദി വിമര്‍ശനം നിര്‍ത്താന്‍ കാരണമിതാണ്..

മോദി വിരുദ്ധ വാര്‍ത്താമാധ്യമങ്ങളും കോണ്‍ഗ്രസുള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ രാഷ്‌ട്രീയ പാര്‍ട്ടികളും അങ്കലാപ്പിലാണ്. അരവിന്ദ് കെജ് രിവാള്‍ മോദി വിമര്‍ശനം പാടെ നിര്‍ത്തിയിരിക്കുന്നു. 2020, 20201, 2022 കാലഘട്ടങ്ങളില്‍ കെജ് രിവാള്‍ നടത്തിയ 45 പ്രസംഗങ്ങള്‍ ഈയിടെ മാധ്യമങ്ങള്‍ വിലയിരുത്തുകയുണ്ടായി. ഇതിലൊന്നിലും മോദി എന്ന വാക്കേയില്ലത്രെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 07:17 pm IST
in India

ന്യൂദല്‍ഹി: മോദി വിരുദ്ധ വാര്‍ത്താമാധ്യമങ്ങളും കോണ്‍ഗ്രസുള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ രാഷ്‌ട്രീയ പാര്‍ട്ടികളും അങ്കലാപ്പിലാണ്. അരവിന്ദ് കെജ് രിവാള്‍ മോദി വിമര്‍ശനം പാടെ നിര്‍ത്തിയിരിക്കുന്നു. ഒരു കാലത്ത് മോദിയുടെ കടുത്ത വിമര്‍ശകനായിരുന്ന അരവിന്ദ് കെജ് രിവാള്‍ പ്രധാനമന്ത്രിയ്‌ക്ക് ചാര്‍ത്തി നല്‍കിയ മോശം വിശേഷണങ്ങള്‍ നിരവധിയായിരുന്നു. അതില്‍ സൈക്കോപത്, കവാഡ് (ഭീരു) എന്നീ വിശേഷണങ്ങളുടെ പേരില്‍ കെജ് രിവാള്‍ കോടതി കയറുകയും ദല്‍ഹി കോടതിയുടെ ശാസന കേള്‍ക്കേണ്ടിയും വന്നു.

എന്നാല്‍ ഇപ്പോള്‍ യുപി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അരവിന്ദ് കെജ് രിവാള്‍ തെരഞ്ഞെടുപ്പ് വേദികളിലോ, ട്വീറ്റുകളിലോ പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുന്നതേയില്ല. കെജ് രിവാള്‍ ഇതുവരെ നടത്തിയ 38 പ്രസംഗങ്ങളിലും മോദിയെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. എന്തിന് മോദി എന്ന് തന്നെ ഉച്ചരിച്ചിട്ടില്ല. രണ്ട് വാര്‍ത്തസമ്മേളനങ്ങളില്‍ മോദിയെക്കുറിച്ച് പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോള്‍ മാത്രമാണ് മോദി എന്ന വാക്ക് കെജ് രിവാള്‍ ഉച്ചരിച്ചത്.

കെജ് രിവാളിന്റെ ഈ മാറ്റം കമ്മ്യൂണിസ്റ്റ്-ലിബറലുകള്‍ക്കും മോദി വിരുദ്ധ മാധ്യമങ്ങള്‍ക്കും ദഹിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മാത്രമല്ല, കഴിഞ്ഞ 32 മാസങ്ങളായി കെജ് രിവാള്‍ മോദിയെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ലെന്നതാണ് വസ്തുത. എന്തിന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 2020ലും 2021ലും നടത്തിയ പ്രസംഗങ്ങളിലും കെജ് രിവാള്‍ മോദി എന്നോ പ്രധാനമന്ത്രി എന്നോ ഉള്ള വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലത്രെ. അതേ സമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി പാര്‍ലമെന്‍റിന് അകത്തും പുറത്തും വന്‍പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നപ്പോഴാണിതെന്ന് ഓര്‍ക്കണം.

ദല്‍ഹിയില്‍ ലഫ്. ഗവര്‍ണറെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ 2021 മാര്‍ച്ചില്‍ പാര്‍ലമെന്‍റ് പാസാക്കിയപ്പോള്‍ അതിനെതിരെ ആം ആദ്മി നടത്തിയ പ്രതിഷേധത്തില്‍ പ്രസംഗിച്ചപ്പോഴും മോദി എന്നോ പ്രധാനമന്ത്രി എന്നോ കെജ് രിവാള്‍ ഉപയോഗിച്ചില്ല. രണ്ടാം കോവിഡ് തരംഗത്തില്‍ ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുമ്പോള്‍ നടത്തിയ അഞ്ച് പ്രസംഗങ്ങള്‍ (2021 ഏപ്രില്‍ 18 മുതല്‍ ഏപ്രില്‍ 26 വരെ) കെജ് രിവാള്‍ നടത്തിയിരുന്നു. ഇതില്‍ ഒന്നില്‍ പോലും മോദി പരാമര്‍ശമില്ല.

2020, 20201, 2022 കാലഘട്ടങ്ങളില്‍ കെജ് രിവാള്‍ നടത്തിയ 45 പ്രസംഗങ്ങള്‍ ഈയിടെ മാധ്യമങ്ങള്‍ വിലയിരുത്തുകയുണ്ടായി. ഇതിലൊന്നിലും മോദി എന്ന വാക്കേയില്ലത്രെ. ഇതേ സ്വഭാവം തന്നെ കെജ് രിവാളിന്റെ ട്വീറ്റുകളിലുമുണ്ട്. 2020, 2021, 2022 ല്‍ നടത്തിയ ട്വീറ്റുകളിലൊന്നിലും മോദി പരാമര്‍ശമില്ല. ഒന്നിലൊഴികെ. അത് 2021ല്‍ മോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ആശംസകള്‍ നേരുമ്പോള്‍ മാത്രമാണ് കെജ്രി വാള്‍ മോദി എന്ന വാക്ക് ഉപയോഗിച്ചത്. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയ്‌ക്ക് ജന്മദിനാശംസകള്‍’ എന്നായിരുന്നു ഈ ട്വീറ്റ്.

എന്നുമുതലാണ് ഇദ്ദേഹം മോദി വിമര്‍ശനവും മോദി പരാമര്‍ശവും നിര്‍ത്തിയത് എന്ന അന്വേഷണം ചെന്നെത്തി നില്‍ക്കുന്നത് കൃത്യമായ ഒരു തീയതിയിലാണ്. അത് മെയ് 23,2019ലാണ്. അന്നാണ് മോദി സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി രണ്ടാമത് വീണ്ടും അധികാരത്തിലെത്തിയത്.

Tags: ട്വീറ്റ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022പ്രധാനമന്ത്രി മോദിമണിപ്പൂര്‍ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് 2022Prime Ministerഗോവ നിയമസഭാ തെരഞ്ഞെടുപ്പ് 2022നരേന്ദ്രമോദിഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് 2022kejriwalഅരവിന്ദ് കെജ്‌രിവാള്‍പ്രചാരണംപേര്ട്വിറ്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

India

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍
Main Article

മോദിയുടെ സംഭാവന ചരിത്രപരം

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

ആരും ഗോളടിക്കാതെ 90 മിനിറ്റ്, എക്സ്ട്രാ ടൈമിലേക്ക് കടന്ന് അര്‍ജന്‍റീന-സ്പെയിന്‍ ഫൈനല്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.