Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സുരക്ഷയേകുന്ന കോട്ട

നമ്മുടെ മരണശേഷം നമ്മുടെ കുടുംബാംഗങ്ങള്‍ക്കു പണം കിട്ടുന്ന ഇന്‍ഷുറന്‍സാണ് നമ്മള്‍ സാധാരണയായി എടുക്കാറുള്ളത്. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ മരണഭയത്തെ ഇല്ലാതാക്കുന്ന ഇന്‍ഷുറന്‍സുണ്ട്. ഈശ്വരന്‍ അല്ലെങ്കില്‍ ഗുരു തരുന്ന ആത്മബോധത്തിന്റെ ഇന്‍ഷുറന്‍സാണത്.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Feb 6, 2022, 07:00 am IST
inSamskriti

മക്കളേ,  

ഇതു കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും യുഗമാണ്. മനുഷ്യന്റെ ഏതാവശ്യവും നിറവേറ്റുവാന്‍ കഴിവുള്ള യന്ത്രോപകരണങ്ങള്‍ ഇന്നു ലഭ്യമാണ്. അതുമൂലം ജീവിതം സുഖപൂര്‍ണ്ണമാണെന്ന മിഥ്യാബോധം കുറച്ചുനേരത്തേയ്‌ക്കെങ്കിലും നമ്മളില്‍ പലര്‍ക്കും അനുഭവപ്പെടാറുണ്ട്. ജീവിതത്തില്‍ കനത്ത തിരിച്ചടികള്‍ നേരിടേണ്ടിവരുമ്പോള്‍ മാത്രമാണ് നമ്മുടെ ജീവിതം തന്നെ എത്രമാത്രം വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും, ശാസ്ര്തസാങ്കേതികവിദ്യകളും യന്ത്രോപകരണങ്ങളും നമുക്ക് സുരക്ഷയൊരുക്കാന്‍ മതിയാവില്ല എന്നുമുള്ള തിരിച്ചറിവ് നമുക്കുണ്ടാകുന്നത്.  

കേരളത്തിലെ പലഭാഗത്തുമുണ്ടായ പ്രളയം ഈ ജീവിതസത്യം നമ്മുടെ മുമ്പില്‍ തുറന്നുവെയ്‌ക്കുകയുണ്ടായി. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള വീടുകളുണ്ട്. പക്ഷെ അവയില്‍ താമസിക്കാന്‍ കഴിയില്ല. സ്വന്തമായി കാറുകളും മറ്റു വാഹനങ്ങളുമുണ്ട്. പക്ഷെ അവയില്‍ യാത്രചെയ്യാന്‍ കഴിയുന്നില്ല. എടിഎം കാര്‍ഡുകളും ബാങ്കില്‍ വന്‍ നിക്ഷേപങ്ങളും ഉണ്ട്. പക്ഷെ പണം പിന്‍വലിക്കാന്‍ നിവൃത്തിയില്ല. മൊബൈല്‍ ഫോണുണ്ട്. പക്ഷെ  ചാര്‍ജ് ചെയ്യാന്‍ വൈദ്യുതിയില്ല. സകല സൗകര്യങ്ങളുമുണ്ട്. പക്ഷെ ഒന്നും നമ്മുടെ ആവശ്യത്തിന് ഉപകരിക്കുന്നില്ല. യന്ത്രങ്ങളെയും ബാഹ്യവസ്തുക്കളെയും ആശ്രയിച്ച് ജീവിതം ഭദ്രമാക്കാന്‍ നമുക്ക് ഒരിക്കലും കഴിയില്ല എന്ന് ഈ അനുഭവം നമ്മെ പഠിപ്പിച്ചു.  

യഥാര്‍ത്ഥ സുരക്ഷ നമ്മുടെയുള്ളില്‍ത്തന്നെ കണ്ടെത്തണം. ഒരിക്കലും നാശമില്ലാത്തതായ ഒരേ ഒരു വസ്തു ആത്മാവു മാത്രമാണ്. ആത്മസ്വരൂപത്തെ അറിയുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ സുരക്ഷിതത്വം കൈവരിക്കാനാകൂ. അതുവരെ, ഓരോ നിമിഷവും ഭയവും ആശങ്കയും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും.

ഒരിടത്ത് ഒരു യോദ്ധാവുണ്ടായിരുന്നു. ഏത് ആപദ്ഘട്ടത്തിലും ഭയം അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ഒരു ദിവസം അദ്ദേഹത്തോട് സുഹൃത്തുക്കള്‍ ചോദിച്ചു, ”നിങ്ങള്‍ ഒരിക്കല്‍പോലും ഭയത്തിന് അടിപ്പെടാറില്ല എന്നു കേട്ടിട്ടുണ്ട്. ഈ ധൈര്യത്തിനു പിന്നിലുള്ള രഹസ്യമെന്താണ്?” യോദ്ധാവു പറഞ്ഞു, ”തികച്ചും സുരക്ഷിതമായ ഒരു കോട്ട എനിക്കു സ്വന്തമായുണ്ട്. ആപത്തു വരുമ്പോള്‍ ഞാന്‍ ആ കോട്ടയ്‌ക്കകത്തു കയറിയിരിക്കും. പിന്നെ ആര്‍ക്കും എന്നെ ഒന്നും ചെയ്യാനാവില്ല.” അദ്ദേഹത്തിന്റെ ശത്രുക്കള്‍ ഇതറിഞ്ഞു. ഒരു ദിവസം യോദ്ധാവ് ഒറ്റയ്‌ക്കു യാത്ര ചെയ്യുന്ന അവസരം നോക്കി അവര്‍ ആയുധങ്ങളുമായി അദ്ദേഹത്തെ വളഞ്ഞു. അവര്‍ ചോദിച്ചു, ”നിങ്ങളുടെ രഹസ്യ കോട്ട എവിടെയാണ്? പറയൂ.” യോദ്ധാവു പുഞ്ചിരിയോടെ നെഞ്ചില്‍ കൈവെച്ചു പറഞ്ഞു, ”എന്റെ കോട്ട ഇതാ ഇവിടെയാണ്. ആര്‍ക്കും ഒരിക്കലും അതിനെ ആക്രമിക്കാനോ കീഴടക്കാനോ കഴിയില്ല. എന്റെ ശരീരം നശിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയുമായിരിക്കും. പക്ഷെ അതിനുള്ളിലെ ആത്മാവിനെ നിങ്ങള്‍ക്കു തൊടാന്‍പോലുമാവില്ല. ആത്മാവാണ് എന്റെ കോട്ട. അതിലാണ് എന്റെ സുരക്ഷ സ്ഥിതി ചെയ്യുന്നത്.”

ആത്മജ്ഞാനമാകുന്ന ഈ കോട്ടയെക്കുറിച്ച് അവബോധമില്ലാത്ത ഒരാളുടെ ജീവിതം ആദ്യാവസാനം ഭയവും ആശങ്കയും നിറഞ്ഞതായിരിക്കും. അധികാരവും ആള്‍ബലവും സമ്പത്തും മറ്റും നമ്മള്‍ സുരക്ഷിതരാണ് എന്ന പ്രതീതിയുണ്ടാക്കുമായിരിക്കും. എന്നാല്‍ യഥാര്‍ഥ സുരക്ഷ നല്കാന്‍ അവയ്‌ക്കൊന്നുമാവില്ല. നമ്മള്‍ നമ്മുടെ  ഉള്ളിലേയ്‌ക്കു തിരിഞ്ഞ് ജനനമരണങ്ങളും ശോകമോഹങ്ങളും സ്പര്‍ശിക്കാത്ത ആത്മാവില്‍ത്തന്നെ അഭയം കണ്ടെത്തണം.

നമ്മുടെ മരണശേഷം നമ്മുടെ കുടുംബാംഗങ്ങള്‍ക്കു പണം കിട്ടുന്ന ഇന്‍ഷുറന്‍സാണ് നമ്മള്‍ സാധാരണയായി എടുക്കാറുള്ളത്. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ മരണഭയത്തെ ഇല്ലാതാക്കുന്ന ഇന്‍ഷുറന്‍സുണ്ട്. ഈശ്വരന്‍ അല്ലെങ്കില്‍ ഗുരു തരുന്ന ആത്മബോധത്തിന്റെ  ഇന്‍ഷുറന്‍സാണത്. അതിനാല്‍ ആദ്യം നമ്മള്‍ അത്തരം ഇന്‍ഷുറന്‍സ് എടുക്കുക.  അപ്പോള്‍ ജീവിതത്തിലെ ഏതു കൊടുങ്കാറ്റിലും ആടിയുലയാത്ത ഒരു മനസ്സ് നമുക്കു ലഭിക്കും. ആ സുരക്ഷിതത്വബോധമാണ് നമ്മള്‍ തേടേണ്ടതും നേടേണ്ടതും.

Tags: മാതാ അമൃതാനന്ദമയീ ദേവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)
Kerala

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

Kerala

മാതാ അമൃതാനന്ദമയി മഠത്തിന്റെ വിഷു തൈനീട്ടം പദ്ധതി ആഗോളതലത്തിലേക്ക്

Kerala

യൂറോപ്പ് ചുറ്റിയടിച്ചവര്‍ അമൃതപുരിയെന്ന വിദ്യാഭ്യാസഹബ്ബ് സന്ദര്‍ശിച്ചിട്ടുണ്ടോ; രാജ്യത്തെ ഏറ്റവും വലിയ എഡ്യുകേഷനിസ്റ്റാണ് അമ്മയെന്ന് അബ്ദുള്ളക്കുട്ടി

Varadyam

കാവിയുടുത്ത കാവലാള്‍

Kerala

ദമയന്തിയമ്മ എന്ന പട്ടത്തിയമ്മ; സുധാമണിയുടെ ജനനദിവസം വാവിട്ടുകരഞ്ഞു; പിന്നീട് നടന്നതെല്ലാം ഈശ്വരകടാക്ഷം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.