വാഷിങ്ടണ്‍: അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ പിന്‍ഗാമിയായി എത്തിയ ഐ.എസ് തലവന്‍ അബു ഇബ്റാഹിം അല്‍ ഹാഷിമിയെയും വധിച്ചുവെന്ന് വൈറ്റ് ഹൗസ്. സിറിയയില്‍ യു.എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഹാഷിമിയെ വധിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു. ഇന്നലെ രാത്രി എന്റെ നിര്‍ദ്ദേശപ്രകാരം യു.എസ് സൈനികര്‍ വിജയകരമായി നടത്തിയ ഭീകരവിരുദ്ധ നടപടിയിലൂടെ ഐ.എസ് തലവന്‍ അബു ഇബ്റാഹിം അല്‍ ഹാഷിമിയെ യുദ്ധക്കളത്തില്‍ നിന്ന് പറഞ്ഞുവിട്ടു. അമേരിക്കയുടെ ായുധ സേനയുടെ ധീരതയ്ക്ക് നന്ദിയെന്ന ബൈഡന് ട്വീറ്റ് ചെയ്തു. നടപടിയില്‍ പങ്കെടുത്ത യു.എസ് സൈനികരെല്ലാം സുരക്ഷിതരായി മടങ്ങിയെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലാണ് ഇന്നലെ രാത്രി യു.എസ് സേനയുടെ ഡെല്‍റ്റ ഫോഴ്സ് സംഘം വ്യോമാക്രമണം നടത്തിയത്. സിറിയന്‍ വിമതരുടെ അവസാന ശക്തികേന്ദ്രമായി കരുതുന്ന നഗരമാണ് ഇദ്ലിബ്. നഗരത്തിലെ ഒരു കെട്ടിടത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടിണ്ട്. മൃതദേഹം പോലും വീണ്ടെടുക്കാനാവാത്ത വിധത്തിലുള്ള ആക്രമണമാണ് യുഎസ് സൈന്യം നടത്തിയത്. ഇസ്ലാമിക തീവ്രവാദത്തോട് സന്ധിയില്ലാത്ത പോരാട്ടം നടത്തുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
2019 നവംബറിലാണ് അബു ഇബ്റാഹിം അല്‍ ഹാഷിമി ഐ.എസിന്റെ തലപ്പത്ത് എത്തിയത്. കൊല്ലപ്പെട്ട അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ പിന്‍ഗാമിയായാണ് അബു ഇബ്?റാഹിം അല്‍ ഹാഷിമി സ്ഥാനമേറ്റെടുത്തത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡെണാള്‍ഡ് ട്രംപായിരുന്നു അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വധിക്കാന്‍ നിര്‍ദേശിച്ചത്.
അമേരിക്കന്‍ കമാന്‍ഡോകളെയും വേട്ടപ്പട്ടികളെയും കണ്ടപ്പോള്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി പേടിച്ച് ഓടിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്നുപറഞ്ഞത് ഇസ്ലാമിക്ക് സ്റ്റേറ്റിനെ കോമാളി പരിവേഷം സമ്മാനിച്ചിരുന്നു. ഇരച്ചെത്തിയ യുഎസ് സൈന്യത്തെ കണ്ട് അയാള്‍ പേടിച്ചു വിറച്ച് തുരങ്കത്തിലൂടെ ഓടി. തുടര്‍ന്ന് ഇയാളെ സൈന്യം പിന്തുടരുകയായിരുന്നു. ഇതിനിടെ ബഗ്ദാദി പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ബഗ്ദാദിയുടെ രണ്ടു ഭാര്യമാരുമുണ്ടായിരുന്നു. ഇവരുടെ വയറില്‍ സ്ഫോടകവസ്തുക്കള്‍ കെട്ടിവെച്ചിട്ടുണ്ടായിരുന്നു. താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് അവസാനമിറങ്ങിയതും ബഗ്ദാദിയായിരുന്നു. കൊല്ലപ്പെട്ട ശേഷം അവിടെവച്ചു തന്നെയായിരുന്നു ഡിഎന്‍എ പരിശോധന. 15 മിനിറ്റിനകം ഫലം ലഭിച്ചെന്നും ട്രംപ് അന്നു വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: