കൊളംബോ: ശ്രീലങ്കയ്ക്ക് 500 മില്യണ്‍ ഡോളര്‍ വായ്പ നല്കി ഇന്ത്യ. ഊര്‍ജ ക്ഷാമത്തില്‍ വലയുന്ന ശ്രീലങ്കയ്ക്ക് അടിയന്തരമായി എണ്ണ വാങ്ങുന്നതിനാണ് ഇന്ത്യ 500 മില്യണ്‍ ഡോളര്‍ വായ്പ നല്‍കിയത്. ഇതോടെ ഊര്‍ജ ക്ഷാമത്തില്‍ നിന്നും ശ്രീലങ്കയ്ക്ക് താത്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധികള്‍ കാരണം താപവൈദ്യുത ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വരികയും ഇത് ഗതാഗത ശൃംഖലയെ ബാധിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ഒരു വലിയ കല്‍ക്കരി താപ വൈദ്യുതി നിലയത്തിന് അടിക്കടിയുള്ള തകരാര്‍ കാരണം അപ്രഖ്യാപിതമായി വൈദ്യുതി മുടങ്ങുന്നതുള്‍പ്പടെ പാചക വാതകവും മണ്ണെണ്ണയും പോലും ലഭ്യമാകാതെ ശ്രീലങ്കയില്‍ ജനങ്ങള്‍ വലയുകയാണ്. അടുത്തിടെ നല്കിയ 915 മില്യണ്‍ ഡോളറിന്റെ വിദേശനാണ്യ സഹായത്തിന് പുറമേ രണ്ടാഴ്ചത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ബുധനാഴ്ച ഒരു ഔപചാരിക കരാര്‍ ഒപ്പിടുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് അടിയന്തരമായി ആവശ്യമായ ഭക്ഷ്യ-മരുന്ന് ഇറക്കുമതിക്കായി മറ്റൊരു നൂറ് കോടി ഡോളറിന്റെ വായ്പ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനും അറിയിച്ചു. ഇന്ത്യന്‍ വിതരണക്കാരില്‍ നിന്ന് ശ്രീലങ്കയ്ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനാണ് 500 മില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷാമം കാരണം ശ്രീലങ്കയിലെ ഭക്ഷ്യവിലപ്പെരുപ്പം കഴിഞ്ഞ മാസം റെക്കോഡായ 25 ശതമാനത്തിലെത്തിയിരിക്കുകയാണ്. ശ്രീലങ്കയ്ക്ക് വിദേശനാണ്യം ലഭ്യമാക്കുന്ന ഒരു പ്രധാന മേഖലയാണ് വിനോദസഞ്ചാരം. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ മേഖല തകര്‍ന്നതാണ് രാജ്യത്തിന് തിരിച്ചടിയായത്. മൂന്ന് അന്താരാഷ്ട്ര ക്രഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ കഴിഞ്ഞ വര്‍ഷം അവസാനം 35 ബില്യണ്‍ ഡോളര്‍ കടബാധ്യത തീര്‍ക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലില്‍ ശ്രീലങ്കയെ തരംതാഴ്ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: