തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം വാര്‍ത്താവിഭാഗം ജോയിന്റ് ഡയറക്ടറായി (ന്യൂസ്) പാര്‍വതി വി ചുമതലയേറ്റു. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ 2011 ബാച്ച് ഉദ്യോഗസ്ഥയാണ്.
കേരള-ലക്ഷദ്വീപ് മേഖലയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ റീജിയണല്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു, അവിടത്തെ അധിക ചുമതല തുടരും. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ന്യൂദല്‍ഹിയിലെ ബ്യുറോ ഓഫ് ഔട്ട്റീച് & കമ്മ്യൂണിക്കേഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: