ഗാന്ധിജിയെ ഗോഡ്സെ വധിക്കുന്ന സമയത്തു ഹിന്ദു മഹാസഭ പ്രസിഡണ്ട് ആയിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി ഹിന്ദു മഹാസഭ സ്ഥനാര്‍ത്ഥി ആയി തന്നെ 1952 തെരെഞ്ഞെടുപ്പില്‍ ഹൂഗ്ലി മണ്ഡലത്തില്‍ നിന്ന് ജയിച്ചു ലോകസഭയില്‍ എത്തി . അതായത് ഗാന്ധി വധത്തിലെ പ്രതികള്‍ എല്ലാം തന്നെ ഹിന്ദു മഹാസഭക്കാര്‍ ആയിരുന്നിട്ടും ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഹിന്ദു മഹാസഭയെ പൂര്‍ണ്ണമായും നിരോധിച്ചില്ല.. അത് മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നത് പോലെ ഗാന്ധി വധം നടന്ന ഉടനെ തന്നെ ചാറ്റര്‍ജി ഹിന്ദു മഹാസഭ വിട്ടു പോവുകയും ചെയ്തില്ല. അത് മാത്രമല്ല ഹിന്ദു മഹാസഭയില്‍ തന്നെ അടി ഉറച്ചു നിന്ന് തെരെഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.. അതായത് ഗാന്ധി വധത്തില്‍ മഹാസഭ പ്രസിഡണ്ട് എന്ന പേരില്‍ കമ്മികള്‍ പറയുന്നത് പോലെ അയാള്‍ക്ക് പശ്ചാത്താപം ഉണ്ടായില്ല..
പിന്നീട് 1957 ല്‍ നടന്ന തെരഞ്ഞെടുപ്പിലും ഹൂഗ്ലിയില്‍ നിന്ന് അതെ ഹിന്ദു മഹാസഭക്കു വേണ്ടി മത്സരിക്കുകയും തെരെഞ്ഞെടുപ്പില്‍ 8973 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു… അതായത് ഗാന്ധി വധത്തിനു ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴും ചാറ്റര്‍ജി ഹിന്ദു മഹാസഭയുടെ അടി ഉറച്ച പോരാളി തന്നെയായി തുടരുകയായിരുന്നു.. ഗാന്ധി വധത്തോടെ ഹിന്ദു മഹാസഭ വിട്ടു എന്ന് പറയുന്നത് പച്ചക്കള്ളം ആണ്..
1963 ലെ ഉപതെരഞ്ഞെടുപ്പില്‍ പക്ഷെ നിര്‍മ്മല്‍ ചാറ്റര്‍ജി ബര്‍ദ്വാന്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത് .. പക്ഷെ അത് സ്വതന്ത്ര സ്ഥാനാര്‍ഥി ആയിട്ടാണ് മത്സരിച്ചത് എങ്കിലും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്തത്തെ പിന്തുണച്ചത് അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണ്.
1948 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രധാനമന്ത്രി നെഹ്റു നിരോധിക്കുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ All India Civil Liberties Union ഉണ്ടാക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ വിട്ടയക്കാനും അറസ്റ്റിനു എതിരായും സമരം നയിക്കുകയും ഉണ്ടായി.. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി കേസ് വാദിക്കാന്‍ കോടതിയില്‍ ഹാജരായതും നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി ആയിരുന്നു. അതിന്റെ സ്ഥാപനം തന്നെ അകാരണമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു എന്ന് പറഞ്ഞായിരുന്നു.. അപ്പോള്‍ ഔദ്യോഗിക പദവിയില്‍ വക്കീല്‍ എന്നതില്‍ ഉപരി ഒരു കമ്മ്യൂണിസ്റ്റ് ശുഭചിന്തകനും അവരുടെ സഹായിയും ആയിരുന്നു നിര്‍മ്മല്‍ ചന്ദ്ര ഗാന്ധി വധത്തിന്റെ സമയത്തു തന്നെ.. പിന്നീട് അദ്ദേഹം മരിക്കുന്നത് വരെ 1971 വരെ ഇതേ അടുപ്പം നിലനിര്‍ത്തി. അത് കൊണ്ട് തന്നെ മരണശേഷം അദ്ദഹത്തിന്റെ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പുത്രനും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും ആയ സോമനാഥ ചാറ്റര്‍ജിയെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചത്..
നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി എന്ന വ്യക്തിയുമായി അല്ലെങ്കില്‍ ഗാന്ധി ഘാതകനായ ഹിന്ദു മഹാസഭയുടെ അന്നത്തെ പ്രസിഡന്റും ആയ ചാറ്റര്‍ജിയുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗാന്ധി വധത്തിന്റെ സമയത്തും പിന്നീട് ചാറ്റര്‍ജിയുടെ മരണം വരെയും . വളരെ അടുത്ത ബന്ധം തന്നെ പുലര്‍ത്തിയിരുന്നു എന്ന് ചരിത്രം തെളിവ് നല്കുന്നു..
ഇന്ത്യയെ പ്രതിനിധീകരിച്ചു 1955 ല്‍ ലണ്ടനില്‍ നടന്നCommonwealth Law Conference ല്‍ പങ്കെടുത്തതും നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി ആണ്.. പിന്നീട് 1959 ല്‍ സോവിയറ്റ് റഷ്യ സന്ദര്‍ശിച്ച International Bar Conference ന്റെ ഉപ മേധാവി കൂടി ആയിരുന്നു ചാറ്റര്‍ജി . 1960 ല്‍ ഓസ്ട്രിയയില്‍ നടന്ന കിലേൃിമശേീിമഹ ആമൃ ഇീിളലൃലിരല ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതും നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി ആണ്.. കോണ്‍ഗ്രസ് ഇന്ത്യ ഭരിക്കുന്ന സമയത്ത് ഗാന്ധിവധത്തില്‍ പങ്കുള്ള ഒരു സംഘടനയുടെ പ്രസിഡണ്ടിനെ തന്നെ കോണ്‍ഗ്രസ് പല തവണ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ആയി നിയോഗിക്കുകയുണ്ടായി … മഹാത്മാ ഗാന്ധിയെ വധിച്ച സംഘടനയുടെ തലവന്‍ ഇത്രത്തോളം ആദരം കൊടുക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും..
ഹിന്ദു മഹാസഭയും ആര്‍എസ്എസും
ഹിന്ദു മഹാസഭയും ആര്‍എസ്എസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ 1930 കള്‍ മുതലേ ഉണ്ടായിരുന്നു. 1934 ല്‍ ഡോ. മുഞ്ജേ ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്ഗേവാറിന്റെ സഹപ്രവര്‍ത്തകനായ ജി.വി ദേശ്മുഖിനോട് സംഘം മഹാസഭയുടെ ഒരു പ്രവര്‍ത്തനങ്ങളോടും സഹകരിക്കുന്നില്ലെന്ന് പരാതി പറയുകയുണ്ടായി (ജി.വി ദേശ്മുഖ് ‘കാല്സമുദ്രാംനീല്ഇ രത്നേം’ വീണ പ്രകാശന് നാഗ്പൂര്‍. പേജ് 155-157). വിനായക ദാമോദര്‍ സവര്‍ക്കര്‍ പനവേലിയില്‍ നടന്ന പൊതു സമ്മേളനത്തില്‍ മഹാസഭയ്ക്ക് സംഘം തടസ്സമായി നില്‍ക്കുന്നുവെന്ന് വിമര്‍ശിച്ചു. അദ്ദേഹം പറഞ്ഞു ‘തങ്ങള്‍ ജനിച്ചു സംഘത്തില്‍ ചേര്‍ന്നു. ഒന്നും ചെയ്യാതെ മരിച്ചു. ഇതാകും സംഘത്തിലെ സ്വയംസേവകരുടെ കഥ’. ഈ പ്രയോഗത്തോടെ മഹാസഭയുടെ മധ്യനിര നേതാക്കന്മാരും അടിത്തട്ടിലെ നേതാക്കന്മാരുമെല്ലാം സംഘത്തെ വിമര്‍ശിക്കാന്‍ വ്യഗ്രത കാണിച്ചു.
മാധവ് ബിന്ദു പുരാണിക്, നാഥുറാം ഗോഡ്സേ, വീര്‍ യശ്വന്ത് റാവു ജോഷി, ജി. ജി അധികാരി തുടങ്ങിയ പ്രമുഖരെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു. പിന്നീട് മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിച്ച മഹാസഭയുടെ ‘വന്ദേമാതരം’ പത്രത്തില്‍ എഡിറ്റര്‍ ജി.ജി അധികാരി 12 ലേഖനങ്ങളുടെ ഒരു പരമ്പരയിലൂടെ ഡോ. ഹെഡ്ഗേവാറിനെ നിശിതമായി വിമര്‍ശിച്ചു. ഭാഗാനഗര് സത്യാഗ്രഹത്തിനു ശേഷം മഹാസഭയുടെ നേതാക്കന്മാരില് ജോഗലേകര്, ഗോഡ്സേ തുടങ്ങിയവര്‍ സംഘത്തെ ഹിന്ദു വിരുദ്ധമായി ചിത്രീകരിക്കുകയും സ്വയംസേവകരെ ശാഖയില്‍ പോകുന്നതില്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്തു.ഗോഡ്സേയ്ക്ക് പൂനെയില്‍ സ്വാധീനമുണ്ടായിരുന്നു. സംഘം യുവശക്തിയെ വ്യര്ഥമാക്കുകയാണെന്ന് ഗോഡ്സേ ആരോപിച്ചു. ഗോഡ്സേയുടെ ഈ വ്യര്‍ഥ പ്രചരണത്തെക്കുറിച്ച് സംഘത്തിന്റെ നേതാവ് ഭാവു റാവു ദേശ്മുഖ് പൂനെയിലെ പ്രസംഗത്തിലൂടെ മറുപടി കൊടുത്തു. സംഘവും മറ്റു സംഘടനകളുമായി ആകാശവും ഭൂമിയും തമ്മിലുള്ള അന്തരമുണ്ടെന്ന് അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി
ഗാന്ധി വധം നടന്ന 1948 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഹിന്ദു മഹാസഭയുടെ പ്രസിഡണ്ട് ആയിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുമായി അടുത്ത ബാന്ധവം പുലര്‍ത്താനും തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തന്നെ പിന്‍വലിച്ചു പിന്തുണ കൊടുക്കാനും മാത്രമുള്ള എന്ത് കടപ്പാടാണ് ഗാന്ധി വധത്തില്‍ പങ്കുള്ള സംഘടനയുടെ തലവനും ആയി ഉള്ളത്. മരിക്കും വരെ ആ ബന്ധം ഉടയാതെ കാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എന്ത് രഹസ്യം ആണ് ചാറ്റര്‍ജി സൂക്ഷിച്ചിരുന്നത് ?
ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത കമ്യൂണിസ്റ്റ് കാര്‍ അന്ന് ഗാന്ധിജിയെ അപഹസിച്ചതിന് കയ്യും കണക്കുമില്ല .’ അപ്രസക്തനായ നിന്ദകാ വായടയ്ക്കൂ ‘ എന്നാണ് അന്ന് കമ്യൂണിസ്റ്റുകള്‍ ഗാന്ധിജിയോട് പറഞ്ഞത് . കൗശലക്കാരനായ ബൂര്‍ഷ്വ എന്നും അവരന്ന് ഗാന്ധിജിയെ വിളിച്ചു .
ബ്രിട്ടീഷ് സൈന്യത്തിനു വേണ്ടി റിക്രൂട്ട്മെന്റുകള്‍ നടത്തിയ കമ്യൂണിസ്റ്റുകള്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത് ജയിലില്‍ കിടന്ന പല നേതാക്കളേയും പുറത്തിറക്കിയിട്ടുണ്ട് . കമ്യൂണിസ്റ്റ്കാരുടെ പല പ്രസിദ്ധീകരണങ്ങളും ബ്രിട്ടീഷുകാരന്റെ കാശു ഇരന്നു വാങ്ങി തുടങ്ങിയതാണ് . അന്ധമായ സോവിയറ്റ് ദാസ്യത്തിന്റെ പേരില്‍ ഗാന്ധിജിയെ അപഹസിച്ച് , മാതൃരാജ്യത്തെ ഒറ്റുകൊടുത്ത കമ്യൂണിസ്റ്റുകള്‍ അന്ന് നേതാജി സുഭാഷ് ബോസിനെ വിളിച്ചത് ജപ്പാന് കാരുടെ കാല് നക്കി എന്നാണ് . അങ്ങനെയുള്ള നിങ്ങളുടെ ഗാന്ധി സ്നേഹം ചരിത്രത്തോടുള്ള കൊഞ്ഞനം കുത്തലാണ
ഗാന്ധി വധം ഒരു പാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ആവണം.. ഇന്നത്തെ ആധുനിക യുഗത്തില്‍ വീണ്ടും അത് അന്വേഷിക്കുകയാണെങ്കില്‍ ഒരുപാട് പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുന്നത് കാണാന്‍ സാധിക്കും… അതിനു കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തയ്യാറാവാന്‍ ഒരു സാധ്യതയും കാണുന്നില്ല.. കാരണം അവരുടെ രാഷ്ട്രീയം പണ്ട് മുതലേ ഒറ്റുകാരുടെ രാഷ്ട്രീയം ആണ് , കൂട്ടിക്കൊടുപ്പിന്റെ രാഷ്ട്രീയം ആണ് വഞ്ചനയുടെ രാഷ്ട്രീയം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: