Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ശൂന്യത്തിലെ പ്രതീതിമാലകള്‍

കവിതയിലെ ഓരോ ഈരടിയും അവസാനിക്കുന്നത് 'പോലെ' എന്ന പദത്തിലാണ്. എല്ലാ അനുഭവങ്ങളും പ്രതീതികള്‍ മാത്രമാണ്. തെളിഞ്ഞതും ശമിച്ചതും തണുത്തതും തളിര്‍ത്തതും മാഞ്ഞില്ലാതായതുമെല്ലാം പ്രതീതി മാത്രമാണ്. വാസ്തവത്തില്‍ കവിതയെന്നത് ഒരു പ്രതീതിയല്ലാതെ മറ്റെന്താണ്. അന്തിവാനം കണ്ടു നില്‌ക്കെ മനസ്സില്‍ മിന്നിമായുന്ന തളിര്‍ക്കുന്ന എണ്ണമറ്റ പ്രതീതികള്‍. എല്ലാ പ്രതീതികളുമൊടുങ്ങുമ്പോള്‍ ആത്മം വിലയം കൊള്ളുന്ന അവസ്ഥ, ശൂന്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2022, 07:00 am IST
in Literature

ശ്രീനിവാസന്‍

ശ്രീ ബാലചന്ദ്രന്‍- ചുള്ളിക്കാടിന്റെ പന്തീരടിക്കവിതയാണ് ശൂന്യം.ഇംഗ്ലീഷ് സോണറ്റുകളും ഫ്രഞ്ച് റോവ്ണ്‍ഡോയും (ഞീിറലമൗ) പോലെ കുറഞ്ഞ വരികളില്‍ വലിയ കാവ്യാനുഭവം നല്കുന്ന കവിത. 

കവി ബുദ്ധമതവിശ്വാസിയാണ്. അതിനാല്‍ കവിതയുടെ പേര് ‘ശൂന്യം’ ബുദ്ധദാര്‍ശനികനായനാഗാര്‍ജ്ജുനന്റെ ശൂന്യവാദം ഓര്‍മ്മിപ്പിക്കും. രണ്ടു പേര്‍ സായാഹ്നത്തിലെ ആകാശം നോക്കി നില്ക്കുന്നു. അത് ഇരുവരുടെയും ജീവിതസായാഹ്നത്തിലെ ആകാശമാവാം അവര്‍ ദമ്പതികളോ സമാനമനസ്‌കരായ സ്‌നേഹിതരോ ആവാം. നോക്കിനില്ക്കുമ്പോള്‍ അന്തിവാനത്തില്‍ ഇന്ദ്രചാപം തെളിയുന്നതു പോലെ ഒരു ദൃശ്യാനുഭവം അവര്‍ക്കുണ്ടാവുന്നു. ഇന്ദ്രചാപം മഴവില്ലാണ്. അതിനാല്‍  സ്വര്‍ഗീയമായ ഒരു ദര്‍ശനമാണ് അവര്‍ക്കുണ്ടായതെന്ന് കവി സൂചിപ്പിക്കുന്നു.

മഴവില്ലില്‍ ഏഴു വര്‍ണ്ണങ്ങളുമടങ്ങിയിരിക്കുന്നു. വെണ്‍മയില്‍ നിന്നാണ് സപ്തവര്‍ണ്ണങ്ങളും പീലി വിടര്‍ത്തുന്നത്. ഏഴു നിറങ്ങളും ഒന്നിച്ചുചേര്‍ന്നാല്‍ വെളുപ്പു നിറമാവുമെന്ന് നമുക്കറിയാം, അങ്ങനെ വെണ്‍മ എന്നത് സപ്തവര്‍ണ്ണങ്ങളുടെ ശൂന്യതയാകുന്നു. സപ്തവര്‍ണ്ണങ്ങളാവട്ടെ വെണ്‍മയുടെ ശൂന്യതയും.

തൊട്ടുമുമ്പ് ഉള്‍മദത്തോടെ ചിന്നിപ്പടര്‍ന്ന മിന്നല്‍പ്പിണറുകള്‍, ഭ്രാന്തവൈദ്യുത വീചികള്‍, ഏതാണ്ട് ശമിച്ചിരിക്കുന്നു. ഒരു പക്ഷേ ആസക്തിയുടെ വിദ്യുത്കാന്തതരംഗവീചികളുമാവാം. മഴക്കാറൊഴിഞ്ഞ മാനത്ത് നിലാവ് വീണിരിക്കുന്നു. ഒരു പക്ഷേ നിലാവിന്റെ ശമനചുംബനമാവാം ആ കൊടിയ മിന്നല്‍ഭ്രാന്തിന് വിരാമമിട്ടത്.

ഇവിടെ സ്വാഭാവികമായും ഒരു സംശയം ഉണ്ടാവാം. മിന്നലും നിലാവും മഴവില്ലുമൊക്കെ ഇടകലര്‍ന്ന ഒരു സാന്ധ്യാകാശം സാദ്ധ്യമാണോ. കവിത തന്നെ ഉത്തരം തരുന്നു. പാതിഗാനത്തില്‍ ഹേമന്തരാവിന്‍ നാദതന്തു അടങ്ങിയ പോലെ. ഒക്ടോബര്‍ നവംബര്‍ ഡിസംബര്‍ ആണ് ഹേമന്തകാലമായി കണക്കാക്കുന്നത്. നമ്മുടെ തുലാവര്‍ഷ-വൃശ്ചികങ്ങളില്‍ ആകാശം അപൂര്‍വശോഭയാര്‍ന്ന മഴവില്‍ നിലാവുകള്‍ സമ്മാനിക്കാറുണ്ട്. ഏതോ കുയിലിന്റെ ഗാനം നാദതന്തുക്കള്‍ തണുത്തു മരവിച്ചിട്ടെന്നപോലെ പാതിയില്‍ നിലച്ചിരിക്കുന്നു. വൃശ്ചികത്തണുവിലേക്ക് കയ്യിലൊരിന്ദ്രധനുസ്സുമായ് കാറ്റത്ത് കാലം തെറ്റിപ്പെയ്യുവാനെത്തിയ തുലാവര്‍ഷമേഘം ഇവിടെ ഇരുണ്ടുതെളിയുന്നു.

പകല്‍ച്ചൂടില്‍ ചുട്ടുപൊള്ളി വേനല്‍ത്തീയില്‍ വാടിയ മരം പ്രണയത്തിന്റെ തണുവിരല്‍ സ്പര്‍ശത്താല്‍ വീണ്ടും തളിര്‍ക്കുന്നതുപോലെ. ഹേമന്തമഴ വൃക്ഷത്തിന്റെ ജഡവേരുകള്‍ ഉണര്‍ത്തുകയാണോ.എഷലോന്‍ (ഋരവലഹീി) വിന്യാസത്തിലൂടെ ചേക്കേറാന്‍ പറന്നു പൊയ്‌ക്കൊണ്ടിരുന്ന പക്ഷികള്‍ എവിടെയാണ് മറഞ്ഞുപോയത്.

ആകാശത്തിന്റെ നിത്യനീലിമയില്‍ ആ ചിറകുകള്‍ മാഞ്ഞു പോയതുപോലെ!

ഇരുള്‍വീണുകഴിഞ്ഞു.. അന്തിമമായ ഇരുട്ട്. ഈ അന്ധകാര കല്പത്തിന്റെ ഒടുവില്‍ ഇരുവരും ഇല്ലാതാവുന്നതുപോലെ.വാസ്തവത്തില്‍ ഇല്ലാതാവുന്നുണ്ടോ. ഇല്ല. ഇല്ലാതാവുന്നതുപോലെയൊരു തോന്നല്‍ മാത്രം. ഇനി കവിതയുടെ ആദ്യത്തെയും അവസാനത്തെയും വരികള്‍ വായിച്ചാലും. ‘കണ്ടുനില്‍ക്കുമ്പോഴന്തിവാനത്തില്‍രണ്ടുപേരുമില്ലാതായപോലെ’

കവിതയിലെ ഓരോ ഈരടിയും അവസാനിക്കുന്നത് ‘പോലെ’ എന്ന പദത്തിലാണ്. എല്ലാ അനുഭവങ്ങളും പ്രതീതികള്‍ മാത്രമാണ്. തെളിഞ്ഞതും ശമിച്ചതും തണുത്തതും തളിര്‍ത്തതും മാഞ്ഞില്ലാതായതുമെല്ലാം പ്രതീതി മാത്രമാണ്. വാസ്തവത്തില്‍ കവിതയെന്നത് ഒരു പ്രതീതിയല്ലാതെ മറ്റെന്താണ്. അന്തിവാനം കണ്ടു നില്‌ക്കെ മനസ്സില്‍ മിന്നിമായുന്ന തളിര്‍ക്കുന്ന എണ്ണമറ്റ പ്രതീതികള്‍. എല്ലാ പ്രതീതികളുമൊടുങ്ങുമ്പോള്‍ ആത്മം വിലയം കൊള്ളുന്ന അവസ്ഥ, ശൂന്യം.

എഴുത്തുകാരനും വായനക്കാരനും ഒരേ അന്തിവാനം കണ്ടുനില്ക്കുമ്പോഴാണ് സമാനപ്രതീതികളുടെ അന്ധകാരശേഷമുള്ള ആനന്ദാത്മകമായ ശൂന്യബോധം അനുഭവിക്കുന്നത്. ഒരു പക്ഷേ ഈ ശുഭ്രശൂന്യത്തില്‍ നിന്നാവാം ഇന്ദ്രചാപം തെളിയുന്നതു പോലെ നവനവോന്മേഷത്തോടെ സപ്തവര്‍ണ്ണപ്രതീതികള്‍ വീണ്ടും ഒളിചിന്നി വിരിയുന്നത്.

അതാവട്ടെ മറ്റൊരു ധ്യാനവിപസനയിലൂടെ ഇഴ വിടര്‍ത്തിയെടുക്കേണ്ട പ്രതീതിമാലകളും!

Tags: poetസാഹിത്യകാരന്‍ശ്രീനിവാസന്‍ബാലചന്ദ്രന്‍ ചുള്ളിക്കാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

Kerala

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

Kerala

പി.ഐ. ശങ്കരനാരായണൻ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.