Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മതപരിവര്‍ത്തനസമ്മര്‍ദ്ദം: ലാവണ്യയുടെ ആത്മഹത്യയ്‌ക്കെതിരെ പ്രതികരിച്ച ബിജെപിനേതാവ് അണ്ണാമലൈയ്‌ക്ക് എതിരെ ആസൂത്രിത സൈബര്‍ ആക്രമണം

തമിഴ്‌നാട്ടിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായി പ്രതികരിച്ച ബിജെപി നേതാവ് അണ്ണാമലൈയ്‌ക്കെതിരെ ആസൂത്രിത സൈബര്‍ ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2022, 07:34 pm IST
inIndia
ബിജെപി നേതാവ് അണ്ണാമലൈ (ഇടത്ത്) ലാവണ്യ (വലത്ത്)

ബിജെപി നേതാവ് അണ്ണാമലൈ (ഇടത്ത്) ലാവണ്യ (വലത്ത്)

ചെന്നൈ: തമിഴ്‌നാട്ടിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായി പ്രതികരിച്ച ബിജെപി നേതാവ് അണ്ണാമലൈയ്‌ക്കെതിരെ  ആസൂത്രിത സൈബര്‍ ആക്രമണം.  

നേരത്തെ ബിജെപി പുറത്തുവിട്ട വീഡിയോയില്‍ ആത്മഹത്യ ചെയ്ത ലാവണ്യ എന്ന പെണ്‍കുട്ടി തന്നെ മതപരിവര്‍ത്തനം നടത്താന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടേതായി പറയുന്ന പുതിയൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. അതില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ സഗായ മേരി ഏല്‍പ്പിച്ച അധിക ജോലികളുടെ സമ്മര്‍ദ്ദഫലമായാണ് ആത്മഹത്യ ചെയ്തതെന്ന് പെണ്‍കുട്ടി പറയുന്നതായാണ് പുതിയ വീഡിയോ. ഇതില്‍ മതപരിവര്‍ത്തനത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് ബിജെപി വിരുദ്ധ ലോബികള്‍ പ്രചരിപ്പിക്കുന്നത്.  

വ്യാഴാഴ്ച നുണപ്രചരിപ്പിച്ചതിന് അണ്ണാമലൈയെ അറസ്റ്റ് ചെയ്യണമെന്ന രീതിയില്‍ ട്വിറ്ററിലും മറ്റും പ്രതിഷേധം വ്യാപകമാവുകയാണ്. ഇപ്പോള്‍ കുറ്റമെല്ലാം ഹോസ്റ്റല്‍ വാര്‍ഡന്റെ മേല്‍ കെട്ടിവെച്ച് മതപരിവര്‍ത്തനം എന്ന പ്രശ്നം മായ്ച്ചുകളയാനാണ് പള്ളിയുടെയും ഡിഎംകെയുടെയും ബിജെപി വിരുദ്ധ ലോബിയുടെയും ശ്രമം. ഇതിന്റെ ഭാഗമായി ബിജെപിക്കും അണ്ണാമലൈയ്‌ക്കും വിഎച്ച്പി നേതാവ് മുത്തുവേലുവിനും എതിരെ ശക്തമായ പ്രചാരണമാണ് നടക്കുന്നത്.  

തഞ്ചാവൂരിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ 17 കാരി ലാവണ്യയാണ് പള്ളിസ്‌കൂള്‍ അധികൃതര്‍ മതംമാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. 10 ദിവസം ജീവന് വേണ്ടി പൊരുതിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാവണ്യ മരണത്തിന് കീഴടങ്ങിയത്. വിഷം കഴിച്ചായിരുന്നു മരണം. സ്കൂള്‍ അധികൃതര്‍ മതംമാറ്റാന്‍ പ്രേരിപ്പിച്ച വീഡിയോ ഉയര്‍ത്തിക്കാട്ടി ശക്തമായ സമരമാണ് ബിജെപി തമിഴ്നാട്ടില്‍ നടത്തിയത്. ഇത് മാധ്യമങ്ങളില്‍ വ്യാപകമായ ചര്‍ച്ചയായി മാറിയിരുന്നു. ലാവണ്യ മരിച്ചതിന്റെ പിറ്റേദിവസമാണ് കുട്ടിയുടെ അച്ഛനും അമ്മയും ഈ 44 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയുമായി പൊലീസിനെ സമീപിച്ചത്. ഈ വീഡിയോയിലാണ്  മതപരിവര്‍ത്തനം നടത്താന്‍  പള്ളിസ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി ലാവണ്യ പറയുന്നത്. വിവാദ വീഡിയോയില്‍ ലാവണ്യ പറയുന്നത് ഇതാണ്: ‘അവര്‍ (പള്ളിസ്‌കൂള്‍ അധികൃതര്‍) എന്റെ സാന്നിധ്യത്തില്‍ അച്ഛനമ്മമാരോട് എന്നെ ക്രിസ്ത്യന്‍ മതത്തിലേക്ക് ചേരാന്‍ നിര്‍ബന്ധിച്ചു. അങ്ങിനെയെങ്കില്‍  ഉപരിപഠനത്തിന് സഹായിക്കാമെന്ന് പറഞ്ഞു. ഞാന്‍ സമ്മതിക്കാത്തതിനാല്‍ അവര്‍ എന്നെ പീഡിപ്പിച്ചുകൊണ്ടിരുന്നു,’.  ലാവണ്യ തന്നെ പീഡിപ്പിച്ച റാക്വല്‍ മേരി എന്ന ഇതേ സ്കൂളിലെ ഒരു കന്യാസ്ത്രീയെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ ഇവരെ പൊലീസ് ഇതുവരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.  

ഈ വീഡിയോയെക്കുറിച്ച് വന്ന ചില പ്രതികരണങ്ങള്‍ നോക്കാം:

‘മതപരിവര്‍ത്തനത്തിന്റെ പേരില്‍ ലാവണ്യ ആത്മഹത്യ ചെയ്തപ്പോള്‍ അവരുടെ മാതാപിതാക്കള്‍ക്ക് അതേപ്പറ്റി പറയാന്‍ പറ്റുന്നില്ല. നമ്മുടെ അന്തരീക്ഷം അതാണ്. ആ സംവിധാനം പെണ്‍കുട്ടിയെ ചോദ്യം ചെയ്യുന്നു, പ്രശ്‌നം ഒളിച്ചുവെയ്‌ക്കാന്‍ ശ്രമിക്കുന്നു, ശ്രദ്ധ തിരിച്ചുവിടുന്നു,’- അഡ്വ. ശശാങ്ക ശേഖര്‍ ജാ കുറിച്ചു.

‘പാവപ്പെട്ട ലാവണ്യയെപ്പോലുള്ള കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണവും സുരക്ഷയും നല്ല വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും ആരോഗ്യ പരിരക്ഷയും ലഭിക്കണം. അവര്‍ക്ക് മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ക്ലാസ്സുകള്‍ ആവശ്യമില്ല,’ എബിവിപി ദേശീയ പ്രസിഡന്‍റ് ഡോ. സുബ്ബയ്യ ഷണ്‍മുഖം പറയുന്നു.

ഇപ്പോള്‍ ഈ വീഡിയോ വ്യാജമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്ന് ഈ വീഡിയോയ്‌ക്കുള്ള പ്രതികരണം കണ്ട് തമിഴ്നാടും ഡിഎംകെയും ശരിക്കും ഞെട്ടി. അത്രയ്‌ക്ക് ശക്തമായ പ്രതികരണമായിരുന്നു തമിഴ്നാട് കണ്ടത്.  

ഇതിനകം കേസില്‍ പൊലീസ് 62 കാരിയായ സഗായ മേരിയെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഇപ്പോള്‍ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ് ലാവണ്യയുടെ മാതാപിതാക്കള്‍. അവരോട് തഞ്ചാവൂര്‍ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരായി മൊഴിനല്‍കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. മാതാപിതാക്കളുടെ മൊഴി സീല്‍വെച്ച കവറില്‍ കൈമാറിയിട്ടുണ്ട്. ഒപ്പം വിവാദമായ വീഡിയോ (പെണ്‍കുട്ടി സ്കൂള്‍ അധികൃതര്‍ മതം മാറാന്‍ നിര്‍ബന്ധിച്ചു എന്ന് പറയുന്ന വീഡിയോ) ഷൂട്ട് ചെയ്ത ആളോട് വീഡിയോ ഉള്‍പ്പെട്ട മൊബൈല്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുതുവേല്‍ എന്ന ആളാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. ഇതില്‍ എന്തെങ്കിലും എഡിറ്റിംഗ് നടന്നിട്ടുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നത്. വീഡിയോയും അത് റെക്കോഡ് ചെയ്ത സിഡിയും മൈലാപ്പൂരിലെ ഫോറന്‍സിക് ഡിപ്പാര്‍ട്മെന്‍റില്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ് കോടതി. അതേ സമയം വീഡിയോയുടെ പേരില്‍ മുതവേലിനെ പീഡിപ്പിക്കരുതെന്നും പൊലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചായിരിക്കണം പൊലീസ് അധികൃതരുടെ അന്വേഷണം. അല്ലാതെ ഒരു വ്യക്തിയുടെ വീഡിയോക്കുറിച്ചാകരുതെന്നും കോടതി പൊലീസിനോട് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

കേസില്‍ 37 സാക്ഷികളുണ്ട്. ഇതില്‍ 15 പേരെ ചോദ്യം ചെയ്തു കഴിഞ്ഞു.  

Tags: തമിഴ്നാട്മതപരിവര്‍ത്തനംForced Conversiondeathലാവണ്യbjpമദ്രാസ് ഹൈക്കോടതിarrestഅണ്ണാമലൈattackഡിഎംകെconversion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

Kerala

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.