Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രിയുടെ ഭീരുത്വം നിറഞ്ഞ നിശ്ശബ്ദതയോ? അതോ ധീരമായ പ്രവര്‍ത്തനമോ? തട്ടിക്കൊണ്ടുപോയ പയ്യനെ ചൈനീസ് സേന ഇന്ത്യക്ക് കൈമാറി

അരുണാചല്‍പ്രദേശില്‍ നിന്നും ചൈനീസ് സേന തട്ടിക്കൊണ്ടുപോയതായി സംശയിച്ചിരുന്ന ആണ്‍കുട്ടിയെ വ്യാഴാഴ്ച ഇന്ത്യയ്‌ക്ക് ചൈനീസ് സേന കൈമാറി. ഇക്കാര്യം കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2022, 04:32 pm IST
inIndia

ന്യൂദല്‍ഹി: അരുണാചല്‍പ്രദേശില്‍ നിന്നും ചൈനീസ് സേന തട്ടിക്കൊണ്ടുപോയതായി സംശയിച്ചിരുന്ന  ആണ്‍കുട്ടിയെ വ്യാഴാഴ്ച ഇന്ത്യയ്‌ക്ക് ചൈനീസ് സേന കൈമാറി. ഇക്കാര്യം  കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.  

17കാരനായ മിറാം ടറോം എന്ന കൗമാരപ്രായക്കാരനെ അരുണാചലില്‍ നിന്നും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി  പിടിച്ചുകൊണ്ടുപോയതായി വാര്‍ത്തപരന്ന ജനവരി 18 മുതല്‍ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിന്റെ കഴിവ് കേടിനെക്കുറിച്ച് തുടരെ തുടരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. “നിങ്ങളുടേത് ഒരു സര്‍ക്കാരാണെങ്കില്‍ ഉത്തരവാദിത്വം പ്രകടിപ്പിക്കൂ” എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. “ചൈന നമ്മുടെ പ്രദേശങ്ങള്‍ കയ്യേറുമ്പോഴും നമ്മുടെ പൗരന്മാരെ തട്ടിക്കൊണ്ടുപോകുമ്പോഴും മോദി സര്‍ക്കാരിന് ചൈനയില്‍ നിന്നുള്ള ഇറക്കുമതി മാത്രമേ വേണ്ടു,”- ഇതായിരുന്നു മറ്റൊരു വിമര്‍ശനം.  

ഏറ്റവുമോടുവില്‍ രാഹുല്‍ നടത്തിയ വിമര്‍ശനം അല്‍പം കടന്നതായിരുന്നു: എത്രയൊക്കെ വിമര്‍ശിച്ചിട്ടും ഇക്കാര്യത്തില്‍ ഒരക്ഷം പ്രതികരിക്കാത്തതിനെ  “പ്രധാനമന്ത്രിയുടെ ഭീരത്വം നിറഞ്ഞ നിശ്ശബ്ദത” എന്നായിരുന്നു രാഹുല്‍ വിളിച്ചത്.  “റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ചൈനക്കാര്‍ ഇന്ത്യയിലെ ഒരു പൗരനെ തട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ മിറം ടറോനിന്റെ കുടുംബത്തോടൊപ്പമാണ്. പ്രധാനമന്ത്രിയുടെ മൗനം കാണിക്കുന്നത് അദ്ദേഹത്തിന് ഈ പ്രശ്‌നം അദ്ദേഹത്തെ അലട്ടുന്നില്ലെന്നതാണ്,”- ഇതായിരുന്നു രാഹുലിന്റെ മറ്റൊരു കമന്‍റ്. ഏതു വിധേനെയും പ്രധാനമന്ത്രിയെ പ്രകോപിപ്പിക്കാനുള്ള ശ്രമം. 

ഒരു പ്രശ്നം നയതന്ത്രതലത്തില്‍ കൈകാര്യം ചെയ്യാനുള്ള സാവകാശം പോലും നല്‍കാതെയായിരുന്നു അപക്വമായ രീതിയിലുള്ള രാഹുല്‍ഗാന്ധിയുടെ പ്രതികരണങ്ങള്‍ വന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ സാവകാശം അവരുടെ ഉത്തരവാദിത്വത്തില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിച്ചു. ചൈനയുടെ മേല്‍ നയതന്ത്ര തലത്തില്‍ സാധ്യമായ സമ്മര്‍ദ്ദങ്ങള്‍ മുഴുവന്‍ ചെലുത്തി. പ്രശ്നം വൈകാരികമായ ഒന്നായതിനാല്‍ വിവാദ പ്രസ്താവനകള്‍ ഒഴിവാക്കി, പ്രശ്നത്തില്‍ നിശ്ശബ്ദത പാലിക്കുകയായിരുന്നു പ്രധാനമന്ത്രി മോദിയും വിദേശകാര്യമന്ത്രി ജയശങ്കറും. നിരുത്തവാദപരമായ ഏത് പ്രതികരണങ്ങളും കാര്യങ്ങളെ തകിടം മറിയ്‌ക്കാമെന്ന് മോദിക്കും ജയശങ്കറിനും അറിയാം. കാരണം ഇന്ത്യ-ചൈന ബന്ധം അങ്ങേയറ്റം സംഘര്‍ഷത്തിലൂടെ മുന്നോട്ടു പോവുകയാണ്. ഒടുവില്‍ പയ്യനെ കണ്ടുകിട്ടിയതായി ചൈന അറിയിച്ചു. പയ്യനെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ കാലാവസ്ഥയാണ് തടസ്സമാകുന്നതെന്ന് റിപ്പബ്ലിക് ദിനത്തില്‍ ഹോട്ട് ലൈന്‍ വഴി ബന്ധപ്പെട്ട് ണ് ചൈനീസ് അധികൃതര്‍ ഇന്ത്യയെ അറിയിച്ചിരുന്നു. അതുകഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകമാണ് 17കാരനായ മിറാം ടറോമിനെ ഇന്ത്യയ്‌ക്ക് കൈമാറിയത്.  

17കാരനായ മിറാം ടറോം എന്ന കൗമാരപ്രായക്കാരനെ അരുണാചലില്‍ നിന്നും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി  പിടിച്ചുകൊണ്ടുപോയതായി വാര്‍ത്തപരന്നതോടെ ഇന്ത്യന്‍ പ്രതിരോധ സേനയിലും ആശങ്ക പരന്നിരുന്നു.  ജനവരി 18 മുതലാണ് മിറാം ടറോമിനെ കാണാതായത്.  

2018ല്‍ ചൈനീസ് സേന 3-4 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ മേഖലയില്‍ നിന്നും രണ്ട് കൗമാരക്കാരെ പിടിച്ചുകൊണ്ടുപോയത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ട് അരുണാചല്‍പ്രദേശിലെ ബിജെപി എംപി താപില്‍ ഗാവോയെ വിവരമറിയിച്ചു. ഇതേ തുടര്‍ന്നാണ് എംപി ഈ വിഷയം കേന്ദ്ര പ്രതിരോധമന്ത്രാലയത്തെ അറിയിച്ചത്. ഇതോടെ അന്തരീക്ഷം കലുഷിതമായി.സാംഗ്‌പോ നദി ഇന്ത്യയിലെ അരുണാചല്‍പ്രദേശിലേക്ക് കടക്കുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് ടാപില്‍ ഗാവോ ട്വീറ്റ് ചെയ്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്, ഇന്ത്യന്‍ സേന എന്നിവരെ ടാഗ് ചെയ്തിരുന്നു. പിന്നീട് മിറാം ടറോം എന്ന 17 കാരന്‍ അപ്രത്യക്ഷമായ വിവരം അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ കണ്ഡുവും സ്ഥിരീകരിച്ചിരുന്നു.  

അതോടെ ഇന്ത്യന്‍ സേന യഥാര്‍ത്ഥ നിയന്ത്രണ രേഖയ്‌ക്ക് കുറുകെയുള്ള ചൈനീസ് സേനാകേന്ദ്രവുമായി നിരന്തരം ബന്ധം പുലര്‍ത്തി വരികയായിരുന്നു. ഞായറാഴ്ചയാണ് ആണ്‍കുട്ടിയെ കണ്ടുകിട്ടിയ വിവരം ചൈനീസ് സേന ഇന്ത്യന്‍ പ്രതിരോധ സേനയെ അറിയിച്ചത്. തേസ്പൂരിലെ ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ പിആര്‍ഒ ആണ് അന്ന് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇപ്പോള്‍ മിറാം ടറോമിനെ കൈമാറിയതോടെ  ഇന്ത്യയും ചൈനയും തമ്മിലുണ്ടായേക്കാവുന്ന  വലിയൊരു നയതന്ത്ര ഏറ്റുമുട്ടലിന് അറുതിയായിരിക്കുകയാണ്.  

Tags: പിഎല്‍എമിറം ടറോണ്‍Rahul Gandhichinaനരേന്ദ്രമോദിഇന്ത്യയുടെ നയതന്ത്രംകിരണ്‍ റിജിജുArunachal pradeshനയതന്ത്രംചൈന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.