തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന പിണറായി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് എതിര്‍ത്തതോടെയാണ് ഗവര്‍ണര്‍ പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ 11ന് യുഡിഎഫ് പ്രതിനിധികള്‍ക്ക് ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്. രണ്ടാഴ്ചകഴിഞ്ഞ് ബജ്റ്റ് സമ്മേളനം ചേരാനിരിക്കെ തിരക്കു പിടിച്ച് ഓര്‍ഡിനന്‍സ് വേണമോയെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിച്ചേക്കും.
ലോകായുക്ത പോലുള്ള ഒരു അഴിമതി വിരുദ്ധ ജുഡീഷ്യല്‍ സംവിധാനം മാറ്റിമറിച്ച് അപ്പീല്‍ അധികാരം ഗവര്ണരിലും മുഖ്യമന്ത്രിയിലും നിക്ഷിപ്തമാക്കുന്നത് അംഗീകരിച്ചാല്‍, ഉയരാനിടയുള്ള വിമര്‍ശനങ്ങളെകുറിച്ചും ആരിഫ് മുഹമ്മദ് ഖാന് ബോധവാനാണ്. പ്രധാനപ്പെട്ട വിഷയമായതിനാല്‍ ഓര്‍ഡിനനന്‍സിന് പകരം ബില്ലായി നിയമസഭയില്‍ കൊണ്ടുവരണമെന്ന അഭിപ്രായം സിപിഐയില്‍ നിന്ന് ഉയര്‍ന്നത് മുഖ്യമന്ത്രി കണക്കിലെടുക്കുമോ എന്നതും ഗവര്‍ണര്‍ ശ്രദ്ധിക്കും. എന്ന ചോദ്യം സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്.
ലോകായുക്തയുടെ അധികാരം കുറച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് പിണറായി സര്‍ക്കാരിന് അഴിമതിയില്‍ നിന്നു രക്ഷപ്പെടാനാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയത്. ലോകായുക്തയുടെ വിധി സര്‍ക്കാരിന് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്ന ഭേദഗതികളാണ് ഓര്‍ഡിനന്‍സില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ദുരിതാശ്വാസ നിധി വെട്ടിപ്പു കേസും വിസി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ഇടപെട്ട കേസും ലോകായുക്ത പരിഗണിക്കുന്ന ഘട്ടത്തിലുള്ള സര്‍ക്കാരിന്റെ നീക്കം ദുരൂഹമാണ്. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനു ശിപാര്‍ശ ചെയ്ത് മന്ത്രി ബിന്ദു ഗവര്‍ണര്‍ക്കു കത്തുകള്‍ നല്‍കിയത് സംബന്ധിച്ച് ലോകായുക്തയില്‍ നല്കിയ കേസില്‍ കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുണ്‍ ആര്. റഷീദ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: