Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല തറയുന്ന മുനയുള്ള ചോദ്യങ്ങള്‍; കുരുപൊട്ടിയ നിങ്ങളോടു കരുണ മാത്രം; സിപിഎം സൈബര്‍ ടീമിനെതിരെ തിരിച്ചടിച്ച് റഫീഖ് അഹമ്മദ്

കഴിഞ്ഞ ദിവസമാണ് കെ റെയിലിനെതിരെ ഫെയ്‌സ്ബുക്കില്‍ കവിത കുറിച്ചത്. 'ഹേ...കേ...' എന്ന തലക്കെട്ടിലായിരുന്നു കവിത. സിപിഎം കൊട്ടിഘോഷിച്ചു കൊണ്ടുവരുന്ന പദ്ധതിയെ ഒപ്പം നടന്നവര്‍ വിമര്‍ശിക്കുമ്പോള്‍ സിപിഎമ്മിന്റെ സാമൂഹ്യമാധ്യമ പടയാളികള്‍ എതിര്‍ക്കുന്നത് സ്വാഭാവികം, എങ്കിലും സത്യം വിളിച്ചുപറയുന്നതും ശരികേടിനെതിരെ പ്രതികരിക്കുന്നതും നിര്‍ത്തില്ലെന്ന നിലപാടിലാണ് കവി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 07:58 pm IST
inSocial Trend

”തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല തറയുന്ന

മുനയുള്ള ചോദ്യങ്ങളറിയാത്ത കൂട്ടരേ

കുരു പൊട്ടി നില്‍ക്കുന്ന നിങ്ങളോടുള്ളതു

കരുണ മാത്രം, വെറുപ്പില്ലൊരശേഷവും…”

കെ റെയില്‍ വന്നാല്‍ ഉണ്ടാകാവുന്ന പാരിസ്ഥിതിക വിപത്തുകള്‍ ചൂണ്ടിക്കാട്ടി കവിതയെഴുതിയതിന് ഇടതുപക്ഷ സഹയാത്രികനായ കവി റഫീഖ് അഹമ്മദിന് സാമൂഹ്യമാധ്യമത്തില്‍ നേരിടേണ്ടിവന്ന അവഹേളനത്തിനും കേള്‍ക്കേണ്ടിവന്ന തെറിവാക്കുകള്‍ക്കും മറുപടിയായി കവി പ്രതികരിച്ചതും നാലുവരിക്കവിതയിലൂടെ.  

കെ റെയിലിനെതിരെ കവിത കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കവിയെ അവഹേളിച്ചത് നിരവധിപേരാണ്. എല്ലാവരും സിപിഎം അനുഭാവികള്‍. സിപിഎമ്മിനൊപ്പം നില്‍ക്കുകയും പൗരത്വ  പ്രശ്‌നമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഏകപക്ഷീയ നിലപാടു സ്വീകരിക്കുകയും ചെയ്ത റഫീഖ് അഹമ്മദിന് ഇപ്പോള്‍ സിപിഎമ്മുകാരില്‍ നിന്നു തന്നെ എതിര്‍പ്പു നേരിടേണ്ടിവന്നു. ‘ഞങ്ങളോടൊപ്പം നിന്നാല്‍ ഞങ്ങളും ഒപ്പം, ഞങ്ങളെ എതിര്‍ത്താല്‍ നിങ്ങള്‍ക്കെതിരെ’ എന്ന സിപിഎം നിലപാട് ഇടതുപക്ഷക്കാരനായ കവിക്കും ബാധകമായി. സാമൂഹ്യമാധ്യമത്തിലെ അധിക്ഷേപം അസഹനീയമായപ്പോഴാണ് കവിക്ക് മറുപടിക്കവിത കുറിക്കേണ്ടിവന്നത്.

കഴിഞ്ഞ ദിവസമാണ് കെ റെയിലിനെതിരെ  ഫെയ്‌സ്ബുക്കില്‍ കവിത കുറിച്ചത്. ‘ഹേ…കേ…’ എന്ന തലക്കെട്ടിലായിരുന്നു കവിത. സിപിഎം കൊട്ടിഘോഷിച്ചു കൊണ്ടുവരുന്ന പദ്ധതിയെ ഒപ്പം നടന്നവര്‍ വിമര്‍ശിക്കുമ്പോള്‍ സിപിഎമ്മിന്റെ സാമൂഹ്യമാധ്യമ പടയാളികള്‍ എതിര്‍ക്കുന്നത് സ്വാഭാവികം, എങ്കിലും സത്യം വിളിച്ചുപറയുന്നതും ശരികേടിനെതിരെ പ്രതികരിക്കുന്നതും നിര്‍ത്തില്ലെന്ന നിലപാടിലാണ് കവി.  

ഹേ…കേ…

എങ്ങോട്ടു പോകുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍..

തണ്ണീര്‍ത്തടങ്ങളെ പിന്നിട്ട്

തെങ്ങിന്‍ നിരകളെപ്പിന്നിട്ട്

കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്

സഹ്യനെക്കുത്തി മറിച്ചിട്ട്

പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്

പൊട്ടിത്തെറിക്കാതിരിക്കാന്‍ ശ്രമിക്കുന്ന

മുല്ലപ്പെരിയാര്‍ ജലബോംബ് പിന്നിട്ട്

ദുര്‍ഗന്ധമാലിന്യ കേദാരമായ്‌ത്തീര്‍ന്ന

നല്ല നഗരത്തെരുവുകള്‍ പിന്നിട്ട്,

ശ്വാസത്തിനായിപ്പിടയും ഭയാകുല –

മാശുപത്രി കെട്ടിടങ്ങളെ  പിന്നിട്ട്,

ക്രുദ്ധ വികസനോല്‍ക്കര്‍ഷം കിടപ്പിടം

നഷ്ടപ്പെടുത്തിയ മൂലകള്‍ പിന്നിട്ട്

കുട്ടികള്‍ നിത്യം മരിയ്‌ക്കും വനവാസി

യൂരുകള്‍ തന്‍ ശപ്ത നേത്രങ്ങള്‍ പിന്നിട്ട്

മൂത്രമൊഴിക്കുവാന്‍ മുട്ടും വഴിയോര  

കാത്തിരിപ്പിന്‍ കൊച്ചു കേന്ദ്രങ്ങള്‍ പിന്നിട്ട്,

തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സര്‍വേ

ക്കല്ലുകള്‍, പദ്ധതിക്കല്ലുകള്‍ പിന്നിട്ട്,

എങ്ങോട്ടു പായുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍..

എന്തെടുക്കാ, നെന്തു കൊണ്ടുപോരാന്‍

ഹേ ..

കേ ..?

Tags: ഫെയ്സ്ബുക്ക്cpimK railRafeeq Ahamed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.