Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എംസിസി- നീറ്റ് യുജി 2021 കൗണ്‍സലിങ്: അഖിലേന്ത്യാ ക്വാട്ടയിലും എയിംസ്, ജിപ്‌മെറുകളിലും കുറഞ്ഞ ഫീസില്‍ പഠിക്കാം

കൗണ്‍സലിംഗ് അലോട്ട്‌മെന്റ് നടപടികളടങ്ങിയ നീറ്റ് യുജി 2021 പുതിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ www.mcc.nic.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും മറ്റും മനസിലാക്കിവേണം കൗണ്‍സിലില്‍ പങ്കെടുക്കേണ്ടത്.

Janmabhumi Online by Janmabhumi Online
Jan 21, 2022, 12:05 pm IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

അഖിലേന്ത്യാമെഡിക്കല്‍ ബിരുദകോഴ്‌സുകളിലേക്കുള്ള (എംബിബിഎസ്/ ബിഡിഎസ്/ ബിഎസ്‌സി നഴ്‌സിങ്) നീറ്റ് യൂജി 2021 കൗണ്‍സലിംഗ് രജിസ്‌ട്രേഷന്‍ ചോയിസ് ഫില്ലിംഗ് ആരംഭിച്ചു. നീറ്റ് യുജി 2021ല്‍ യോഗ്യത നേടിയവര്‍ക്ക് എന്‍ടിഎയുടെ വെബ്‌സൈറ്റില്‍ നിന്നും നീറ്റ് സ്‌കോര്‍കാര്‍ഡ്/റാങ്ക്‌ലറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് ഓണ്‍ലൈന്‍ കൗണ്‍സലിംഗില്‍ പങ്കെടുക്കാം. എംബിബിഎസ്/ ബിഡിഎസ് കോഴ്‌സുകള്‍ക്ക് നാല് ആണ്ടും ബിഎസ്‌സി നഴ്‌സിംഗിന് 5 റൗണ്ടും അലോട്ട്‌മെന്റുകളും ഉണ്ടാവും. ആദ്യ രണ്ടിലേക്കുള്ള രജിസ്‌ട്രേഷനും ചോയിസ് ഫില്ലിംഗും ജനുവരി 24 വരെ നടത്തും. അലോട്ട്‌മെന്റ് 29ന് പ്രഖ്യാപിക്കും.

രണ്ടാം റൗണ്ട് കൗണ്‍സലിംഗ് രജിസ്‌ട്രേഷനും ചോയിസ് ഫില്ലിംഗും ഫെബ്രുവരി 9-14 വരെ. അലോട്ട്‌മെന്റ് 19ന് മുന്നാമത്തത് ടോപ്അപ് റൗണ്ട്. രജിസ്‌ട്രേഷന്‍ ചോയിസ് ഫില്ലിംഗ് മാര്‍ച്ച് 2-7 വരെ. അലോട്ട്‌മെന്റ് മാര്‍ച്ച് 12ന്. നാലാമത്തേത് സ്‌ട്രേ വേക്കന്‍സി റൗണ്ട് അലോട്ട്‌മെന്റ് മാര്‍ച്ച് 22ന്.

രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപ, എസ്‌സി/ എസ്ടി/ ഒബിസി/ പിഎച്ച് വിഭാഗങ്ങള്‍ക്ക് 500 രൂപ. സെക്യൂരിറ്റി തുക. 10000 രൂപ. എസ്‌സി/ എസ്ടി/ ഒബിസി/ പിഎച്ച് വിഭാഗങ്ങള്‍ക്ക് 5000 രൂപ. കല്പിതസര്‍വ്വകലാശാലകളിലേക്ക് രജിസ്‌ട്രേഷന്‍ ഫീസ് 5000 രൂപ (എല്ലാ വിഭാഗങ്ങള്‍ക്കും ബാധകം). സെക്യൂരിറ്റി തുക രണ്ട് ലക്ഷം രൂപ. ഓണ്‍ലൈന്‍ കൗണ്‍സലിംഗ് രജിസ്‌ട്രേഷനോടൊപ്പം ഫീസ്‌പേയ്‌മെന്റ്, നടത്തണം. ഗവണ്‍മെന്റ് മെഡിക്കല്‍/ ഡന്റല്‍/ നഴ്‌സിംഗ് കോളേജുകളിലേക്കും കല്പിത സര്‍വ്വകലാശാലയിലേക്കും കൗണ്‍സലിംഗിലസ് പങ്കെടുക്കുന്നതിന് ഉയര്‍ന്ന ഫിസ് മാത്രം (5000+രണ്ട് ലക്ഷം) അടച്ചാല്‍ മതിയാകും. സെക്യൂരിറ്റി തുക എല്ലാ റൗണ്ട് അലോട്ട്‌മെന്റുകളും പൂര്‍ത്തിയായതിന് ശേഷം തിരികെ ലഭിക്കും. കൗണ്‍സലിംഗ് അലോട്ട്‌മെന്റ് നടപടികളടങ്ങിയ നീറ്റ് യുജി 2021 പുതിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ www.mcc.nic.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും മറ്റും മനസിലാക്കിവേണം കൗണ്‍സിലില്‍ പങ്കെടുക്കേണ്ടത്.  

എംസിസി കൗണ്‍സലിംഗ് വഴി 15 ശതമാനം ഓള്‍ ഇന്ത്യ കോട്ട സീറ്റുകളിലും കല്പിത/കേന്ദ്ര സര്‍വ്വകലാശാലകളിലെ (ദല്‍ഹി, ബനാറസ് ഹിന്ദു, അലിഗാര്‍ മുസ്ലിം ഉള്‍പ്പെടെ) ഇഎസ്‌ഐസി ആംഡ്‌ഫോഴ്‌സസ് മെഡിക്കല്‍ കോളേജുകള്‍, ഇന്ദ്രപ്രസ്ഥ വാഴ്‌സിറ്റി (സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍, രാംമനോഹര്‍ ലോഹിയ ഉള്‍പ്പെടെ) എയിംസുകള്‍, ജിപ്‌മെര്‍ മുതലായവയിലെ മുഴുവന്‍ സീറ്റുകളിലും എട്ട് കേന്ദ്ര സ്ഥാപനങ്ങളിലെ ബിഎസ്‌സി നഴ്‌സിങ് സീറ്റുകളിലും മെരിറ്റും ചോയിസും പരിഗണിച്ച് അലോട്ട്‌മെന്റ് ലഭിക്കും.

ദല്‍ഹി വാഴ്‌സിറ്റി സ്ഥാപനങ്ങളിലും ജാമിയ മില്ല്യയ ഇസ്ലാമിയ, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും  ഇഎസ്‌ഐസി ഡന്റല്‍ കോളജിലും 85% സ്റ്റേറ്റ് ക്വാട്ട/ഇന്റേണല്‍ സീറ്റുകളാണ്. അലിഗാര്‍ മുസ്ലിം വാഴ്‌സിറ്റിയില്‍ ഓപ്പണ്‍, ഇന്റേണല്‍, എന്‍ആര്‍ഐ സീറ്റുകളുമുണ്ട്. ഇവിടെ ഓപ്പണ്‍/ഇന്‍സ്റ്റിറ്റിയൂഷണല്‍ സീറ്റുകളില്‍ എഎംയുവില്‍ പഠിച്ചിറങ്ങിയവര്‍ക്കാണ് പ്രവേശനം.

ബനാറസ് ഹിന്ദു വാഴ്‌സിറ്റിയില്‍ മുഴുവന്‍ സീറ്റുകളും ഓപ്പണ്‍ വിഭാഗത്തിലാണ്. ദേശീയതലത്തിലാണ് അഡ്മിഷന്‍. ജിപ്‌മെറില്‍ ഓപ്പണ്‍, എന്‍ആര്‍ഐ, ഡൊമിസൈല്‍(പുതുച്ചേരി) സീറ്റുകള്‍ ലഭ്യമാണ്. കല്‍പിത സര്‍വകലാശാലകള്‍ ഒഴികെ മിക്കവാറുമെല്ലാ സ്ഥാപനങ്ങളിലും കുറഞ്ഞ ഫീസ് നിരക്കില്‍ കോഴ്‌സുകള്‍ പഠിക്കാം.

സര്‍ക്കാര്‍ മെഡിക്കല്‍/ഡന്റല്‍ കോളജുകളിലെ സീറ്റുകളാണ് 15% അഖിലേന്ത്യാ ക്വാട്ടയില്‍പ്പെടുന്നത്. ഏത് ദേശക്കാര്‍ക്കും കൗണ്‍സലിങ് വഴി പ്രവേശനം നേടാം. മിതമായ ഫീസ് നിരക്കില്‍ പഠിക്കാവുന്ന മികച്ച മെഡിക്കല്‍/ഡന്റല്‍ കോളജുകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

എയിംസുകള്‍, ജിപ്‌മെര്‍, സായുധസേനാ മെഡിക്കല്‍ കോളജ് എന്നിവ മികച്ച സൗകര്യങ്ങളുള്ള ദേശീയ സ്ഥാപനങ്ങളാണ്. എയിംസിലും ജിപ്‌മെറിലും ചുരുങ്ങിയ ഫീസില്‍ എംബിബിഎസ് പഠിക്കാം. എഎഫ്എംസിയില്‍ വിദ്യാഭ്യാസം സൗജന്യമായിരിക്കും. ഇവിടേയ്‌ക്കുള്ള പ്രവേശനത്തിന് എംസിസി കൗണ്‍സിലിങ്ങില്‍ ഓപ്ഷന്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ. തുടര്‍ പ്രവേശന നടപടികള്‍ എഎഫ്എംസി തന്നെ സ്വീകരിക്കും.

പാരിപ്പള്ളി (കൊല്ലം ജില്ല) ഉള്‍പ്പെടെയുള്ള 14 ഇഎസ്‌ഐ കോര്‍പ്പറേഷന്‍ മെഡിക്കല്‍ കോളജുകളിലും ഇഎസ്‌ഐസി ഇന്‍ഷ്വേര്‍ഡ് ക്വാട്ടാ സീറ്റുകളില്‍ പ്രവേശനമുണ്ട്. ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളരുടെ കുട്ടികള്‍ക്കാണ് സീറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ എംസിസി കൗണ്‍സലിങ് വഴി പ്രവേശനം.

15% ഓള്‍ ഇന്ത്യ ക്വാട്ടാ സീറ്റുകളില്‍ ഇനി പറയും പ്രകാരമാണ് സംവരണം:- എസ്‌സി-15, എസ്ടി-7.5, ഒബിസി നോണ്‍ ക്രീമിലെയര്‍ 27%, ഇഡബ്ല്യുഎസ്-10%, പിഡബ്ല്യുഡി (ഭിന്നശേഷിക്കാര്‍)-5%.

കല്‍പിത സര്‍വകലാശാലകളില്‍ ഒബിസി/എസ്‌സി/എസ്ടി/പിഡബ്ല്യുഡി/ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് സീറ്റുകളില്‍ സംവരണമില്ല. എന്നാല്‍ മുസ്ലിം, ജയിന്‍ മൈനോറിട്ടി വിഭാഗങ്ങള്‍ക്ക് ചില സ്ഥാപനങ്ങളില്‍ സംവരണം നല്‍കാറുണ്ട്. എന്‍ആര്‍ഐ ക്വാട്ടാ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് എംസിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കണം.

നഴ്‌സിങ്: ന്യൂദല്‍ഹിയിലെ അഹില്യഭായി, ഡോ. രാംമനോഹര്‍ ലോഹിയ, ഫ്‌ളോറന്‍സ് നൈറ്റിങ് ഗേള്‍, ലേഡി ഹാര്‍ഡിച്ച്, രാജ്കുമാരി അമൃതകൗര്‍, സഫ്ദര്‍ജംഗ് നഴ്‌സിങ് കോളജുകളിലും (എല്ലാ സീറ്റുകളും വനിതകള്‍ മാത്രം), വാരാണസിയിലെ ബിഎച്ച്‌യു നഴ്‌സിങ് കോളജ്, ഭോപാല്‍ നഴ്‌സിങ് കോളജ് (പുരുഷന്മാര്‍ക്കും വനിതകള്‍ക്കും)എന്നിവിടങ്ങളിലുമാണ് ബിഎസ്‌സി നഴ്‌സിങ് പ്രവേശനം. അഹില്യയിലും ഫ്‌ളോറന്‍സിലും 15 ശതമാനം സീറ്റുകളില്‍ ദേശീയതലത്തിലും 85 ശതമാനം ദല്‍ഹി ക്വാട്ടയിലുമാണ് പ്രവേശനം. മറ്റെല്ലാ സ്ഥാപനങ്ങളഇലും 100 ശതമാനം സീറ്റുകളിലും ദേശീതലത്തില്‍ അഡ്മിഷന്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.

Tags: educationനീറ്റ്ജിപ്മെര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എസ് എഫ് ഐ 9 വര്‍ഷമായി ഫ്രീസറില്‍: കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍

Kerala

വ്യാഴാഴ്ച എസ്എഫ്‌ഐയുടെ സംസ്ഥാന വ്യാപക പഠിപ്പുമുടക്ക്

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

Kerala

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

India

ബോംബെ ഐഐടിയില്‍ കടന്നു കയറിയ ബിലാല്‍ അറസ്റ്റില്‍; സ്റ്റഡി പ്രോഗ്രാമിന് വന്നയാള്‍ നിയമവിരുദ്ധമായി ലക്ചറുകളിലേക്ക് നുഴഞ്ഞു കയറി

പുതിയ വാര്‍ത്തകള്‍

കുഞ്ഞുമായി യുവതി ജീവനൊടുക്കിയ സംഭവം; വിപഞ്ചിക മണിയന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഓരോ നിലയിലും കയറിയിറങ്ങി, എല്ലാം ഉറപ്പുവരുത്തി അമിത് ഷാ

ക്ഷേത്രസംരക്ഷണസമിതി അരലക്ഷം വീടുകളില്‍ രാമായണ പാരായണം നടത്തും

ഡ്രോൺ വഴി ബോംബ് വിക്ഷേപിക്കാനുള്ള ശ്രമത്തിനിടെ സ്ഫോടനം ; തെഹ്രീക്-ഇ-താലിബാൻ കമാൻഡർ യാസിൻ കൊല്ലപ്പെട്ടു 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് സിപിഎം നിഴല്‍ യുദ്ധം നടത്തുന്നു: ബിജെപി

ദുബായില്‍ നടക്കുന്ന ആലുവ സര്‍വ്വമതസമ്മേളനശതാബ്ദി ആഘോഷത്തിന്റെ ബ്രോഷര്‍ സ്വാമി വീരേശ്വരാനന്ദയില്‍ നിന്നും ദുബായ് പോലീസ് മേധാവി മേജര്‍ ഡോ. ഒമര്‍ അല്‍ മസ്‌റൂക്കി ഏറ്റുവാങ്ങി പ്രകാശനം ചെയ്യുന്നു. അഹമ്മദ് മുഹമ്മദ് സലേ, ജാഫര്‍ അബൂബക്കര്‍ അഹ് മദി എന്നിവര്‍ സമീപം

ദുബായ്‌യില്‍ ആലുവ സര്‍വമതസമ്മേളനശതാബ്ദി ആഘോഷം

പാകിസ്ഥാനിൽ പെൺകുട്ടികളുടെ സ്കൂൾ ബോംബ് വച്ച് തകർത്ത് തീവ്രവാദികൾ ; ഗോത്രമേഖലകളിൽ ഇതുവരെ നശിപ്പിച്ചത് ആയിരത്തിലധികം സ്കൂളുകൾ

ബാലഗോകുലം ഉത്തര കേരളം  50ാം വാർഷിക സമ്മേളനം പ്രവർത്തകസമിതി ശിബിരം ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി മുൻ ഡി.ജി. പി  ശ്രീ ജേക്കബ് തോമസ് ഐ.പി. എസ്  ഉദ്ഘാടനം ചെയ്യുന്നു.

കലാലയങ്ങളിലെ രാഷ്‌ട്രീയാഭാസ സമരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശം

ബിജെപി സംസ്ഥാന കാര്യാലയം ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു

ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ ആക്രമണം നടത്തി റഷ്യ ; ആശുപത്രികളടക്കം തകർന്നു ; 9 പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies