Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കൊടുംചൂട്: മലയോരം വരണ്ടു, മണിമലയാറും പുല്ലകയാറും ഒഴുക്ക് നിലയ്‌ക്കുന്ന അവസ്ഥയിൽ, കുടിവെള്ളക്ഷാമം രൂക്ഷം

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നാടിനെ പ്രളയത്തില്‍ മുക്കിയ ഈ രണ്ട് ആറ്റിലും ഒരടിപോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. പ്രളയത്തില്‍ മുണ്ടക്കയം മേഖലയിലെ പല ചെറുകിട കുടിവെള്ള പദ്ധതികളും തകര്‍ച്ച നേരിട്ടതാണ് കുടിവെള്ള ക്ഷാമത്തിന് പ്രധാന കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2022, 11:01 am IST
inKottayam
വറ്റിവരളുന്ന മണിമലയാര്‍. മുണ്ടക്കയം ബൈപാസില്‍ നിന്നുള്ള കാഴ്ച

വറ്റിവരളുന്ന മണിമലയാര്‍. മുണ്ടക്കയം ബൈപാസില്‍ നിന്നുള്ള കാഴ്ച

കോട്ടയം: വെയില്‍ കനത്തതോടെ ജില്ലയുടെ മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു തുടങ്ങി. മലയോരത്തെ പ്രധാന ജലസ്രോതസ്സുകളായ മണിമലയാറും പുല്ലകയാറും ഒഴുക്ക് നിലയ്‌ക്കുന്ന അവസ്ഥയിലാണ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നാടിനെ പ്രളയത്തില്‍ മുക്കിയ ഈ രണ്ട് ആറ്റിലും ഒരടിപോലും വെള്ളമില്ലാത്ത സ്ഥിതിയാണ്.  

പ്രളയത്തില്‍ മുണ്ടക്കയം മേഖലയിലെ പല ചെറുകിട കുടിവെള്ള പദ്ധതികളും തകര്‍ച്ച നേരിട്ടതാണ് കുടിവെള്ള ക്ഷാമത്തിന് പ്രധാന കാരണം. പ്രളയത്തില്‍ തകര്‍ന്ന കുടിവെള്ള പദ്ധതികള്‍ വേഗത്തില്‍ പുനഃ സ്ഥാപിക്കാന്‍ ജലസേചന വകുപ്പ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിപോയെങ്കിലും നടപടിയായിട്ടില്ല. ഇതോടെ മലയോര മേഖല കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാകുമെന്ന് ഉറപ്പായി.

ജില്ലയിലെ കുടിവെള്ള ക്ഷാമത്തിന് ഏറെക്കുറെ പരിഹാരം ലഭിക്കുന്ന ചെറുതും വലുതുമായ ധാരാളം കുടിവെള്ള പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍ ഇവയൊന്നും കാര്യക്ഷമമായി മുമ്പോട്ടുകൊണ്ടുപോകാന്‍ അധികൃതര്‍ താല്പര്യമെടുക്കാത്തതാണ് ക്ഷാമം രൂക്ഷമാകാന്‍ കാരണം. ആറുകളില്‍ ജലം നിലനിര്‍ത്തുന്നതിനായി പലയിടങ്ങളിലും ചെക്കുഡാമുകള്‍ സ്ഥാപിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പുണ്ടായ പ്രളയത്തില്‍ മാലിന്യങ്ങളും മണലും വന്നടിഞ്ഞ അവസ്ഥയാണ്.  

മുണ്ടക്കയം, പാറത്തോട്, കാഞ്ഞിരപ്പള്ളി, എരുമേലി, ചിറക്കടവ്, എലിക്കുളം തുടങ്ങിയ പഞ്ചായത്തുകളെല്ലാം കുടിവെള്ള പ്രശ്‌നം നേരിടുന്നുണ്ട്. കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളില്‍ കരിമ്പുകയം പദ്ധതിയില്‍ നിന്ന് കുടിവെള്ളം എത്തുന്നുണ്ട്. എന്നാല്‍ വരള്‍ച്ച ശക്തമായാല്‍ പമ്പിങ് സമയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സാധ്യതയുമുണ്ട്. നിലവില്‍ അത്തരത്തിലുള്ള അവസ്ഥയില്ലെന്നാണ് വാട്ടര്‍ അതോറിട്ടി അധികൃതര്‍ പറയുന്നത്.  

മണിമല, വെള്ളാവൂര്‍ പഞ്ചായത്തുകള്‍ക്ക് ഗുണകരമാകുന്ന വെള്ളാവൂര്‍ മേജര്‍ കുടിവെള്ള പദ്ധതി ഇപ്പോഴും പാതിവഴിയിലാണ്. പദ്ധതിക്കായി നിര്‍മിച്ച ഏറത്തുവടകരയിലെ കിണര്‍ കഴിഞ്ഞ പ്രളയത്തില്‍ ചെളിനിറഞ്ഞ അവസ്ഥയിലാണ്. പദ്ധതിക്കായി ലക്ഷങ്ങള്‍ പൊടിച്ചിട്ടും ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കാത്ത ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയാണിത്. ജില്ലയുടെ പടിഞ്ഞാറന്‍മേഖലയില്‍ നിലവില്‍ കുടിവെള്ള പ്രശ്‌നം കാര്യമായിട്ടില്ല. എന്നാല്‍ വേനല്‍ കടുത്താന്‍ ഈ പ്രദേശങ്ങളും കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാകും.മുണ്ടക്കയം: മലവെള്ളപ്പാച്ചിലില്‍ ജനജീവിതം തകര്‍ത്തെറിഞ്ഞ ജില്ലയുടെ മലയോര മേഖലയെ കാത്തിരിക്കുന്നത് കുടിവെള്ള ക്ഷാമം. വേനല്‍ചൂട് ശക്തമായതോടെ മണിമലയാറും പുല്ലകയാറും വറ്റി വരണ്ടു. രാവിലെയുള്ള മഞ്ഞും അത് കഴിഞ്ഞുള്ള ചൂടുമാണ് ജലനിരപ്പ് കുറയ്‌ക്കുന്നത്.

ആര്‍ത്തലച്ചെത്തിയ വെള്ളം സംഹാരതാണ്ഡവമാടിയ പുഴയിലിപ്പോള്‍ അരയടി പോലും വെള്ളമില്ല. നവംബര്‍ വരെ ശക്തമായ മഴ പെയ്‌തെങ്കിലും ചൂടു വര്‍ധിച്ചതോടെയാണ് മണിമലയാറ്റിലെ ജലനിരപ്പ് കുറഞ്ഞ് തുടങ്ങിയത്. ചൂട് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ മലയോര മേഖല കടുത്ത വരള്‍ച്ച നേരിടേണ്ടി വരും. ഇത് കൃഷിയേയും കാര്യമായി ബാധിക്കും.

മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മണലും കല്ലും നിറഞ്ഞ് പുഴയിലെ കയങ്ങളും കുഴികളും നികന്നത് ജലനിഴപ്പ് വേഗത്തില്‍ താഴാന്‍ കാരണമായി. പുഴയിലെ മണലുകള്‍ നീക്കം ചെയ്ത് ജല സ്രോതസുകള്‍ വീണ്ടെടുക്കണമെന്ന ആവശ്യവും ശക്തമാണ്. ചില സ്ഥലങ്ങളില്‍ മണല്‍ നീക്കം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ല.

മുണ്ടക്കയം പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ചെളിക്കുഴി, പാറയബലം ഭാഗങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിട്ടിരുന്നു. ജല്‍ ജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികളിലൂടെ ഇപ്പോള്‍ കുടിവെള്ളത്തിന് തടസമില്ലെങ്കിലും മണിമലയാറ്റിലെ കുടിവെള്ള സ്രോതസുകള്‍ വറ്റിയാല്‍ മലയോരത്തിന് കുടിവെള്ളമെന്നത് കിട്ടാക്കനിയാകും.

വേനല്‍ച്ചൂട്; കരുതല്‍ വേണം

പകല്‍ സമയത്തെ കനത്ത ചൂട് സൂര്യാഘാതം  ഉണ്ടാക്കുവാന്‍ സാധ്യതയുള്ളതിനാല്‍ വെയിലത്ത്  അധികനേരം നിന്നുള്ള ജോലികള്‍ ഒഴിവാക്കുക.

കണ്ണുകളെ സംരക്ഷിക്കുവാന്‍ യാത്രയില്‍ സണ്‍ ഗ്ലാസ് ഉപയോഗിക്കുക.

പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുക,

പച്ചവെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.

കൈത്തോടുകളിലെയും മറ്റ് ജലാശയങ്ങളിലെയും വെള്ളം മലിനപ്പെടാതെ നോക്കുക.

ടാങ്കറില്‍ എത്തുന്ന ജലത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുക.  

Tags: keralakottayamവരള്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.