കൊല്ലം: അഷ്ടമുടിക്കായല്‍ നിര്‍ബാധം കൈയേറുമ്പോള്‍ അധികൃതര്‍ നല്കുന്ന സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില. കൈയേറ്റക്കാര്‍ക്ക് ഉന്നത ബന്ധമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ അഷ്ടമുടിയെ രക്ഷിക്കാനായി ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി എന്ന മുദ്രാവാക്യമുയര്‍ത്തി കായല്‍യാത്ര നടത്തിയവരെല്ലാം ഒത്താശക്കാരാണെന്ന് തെളിയുകയാണ്.
അഷ്ടമുടിക്കായലില്‍ പനയം കണ്ടച്ചിറ ഭാഗം
അഷ്ടമുടിക്കായലിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ കൂറ്റന്മതിലാണ് കെട്ടിപ്പൊക്കിയത്. നിര്‍മാണം തുടങ്ങിയപ്പോള്‍തന്നെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയും പരാതി പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അധികൃതര്‍ എത്തി സ്റ്റോപ്പ് മെമ്മോ നല്കി. എന്നാല്‍ നിര്‍മാണം നണ്ടിര്ത്തിവയ്ക്കാന് കൂട്ടാക്കാതെ പഞ്ചായത്ത് അധികൃതരെ വെല്ലുവിളിച്ച് പണി പൂര്‍ത്തിയാക്കി. മതില്കെട്ടിനുള്ളില് ഏക്കര്‍ കണക്കിന് കായലും തണ്ണീര്‍ത്തടവുമെല്ലാം കൈയേറി. കായല്‍തീരത്ത് കുറ്റിയടിച്ച് വളച്ചുകെട്ടി ചെളി നിറച്ച് നികത്തി എടുക്കാനുള്ള നീക്കമാണ്. ഇങ്ങനെ നികത്തി എടുക്കുന്ന സ്ഥലത്ത് തെങ്ങിന് തൈക്കളും വൃക്ഷത്തൈക്കളും നട്ടുപിടിപ്പിച്ചു കരഭൂമിയാക്കി. കായലില്‍ ഏക്കര്‍കണക്കിന് ഭാഗം മത്സ്യകൃഷിക്ക് എന്ന പേരില്‍ കൈയേറി കെട്ടിത്തിരിച്ചു. എന്നാല്‍ പഞ്ചായത്ത് ഇതിനൊന്നും യാതൊരു അനുമതിയും നല്‍കിയിട്ടില്ല.
പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും
തീരദേശ പരിപാലന ചട്ടവും തണ്ണീര്‍ത്തട സംരക്ഷണവുമെല്ലാം ലംഘിച്ചുള്ള കണ്ടച്ചിറയിലെ നിര്‍മാണത്തിന് എതിരെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡോ. രാജശേഖരന്, വൈസ് പ്രസിഡന്റ് ജിജി രമേശ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് അനന്തകൃഷ്ണന്, ബിജെപണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് രതീഷ് പനയം, കോണ്‍ഗ്രസ്സ് അംഗങ്ങളായ വി.പണ്ടി വിധു, ജയശ്രീ മധുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സ്ഥലത്ത് എത്തുകയും ജില്ലാ കളക്ടറെ ബന്ധപ്പെട്ട് കായല്‍ കൈയേറ്റത്തിന് എതിരെ അടിയന്തിര നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതേതുടര്‍ന്ന് തഹസില്‍ദാര്‍ ഗോപാലകൃഷ്ണപിള്ള, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സജീവ്, ജോണ്സണ്, കൃഷി ഓഫീസര്‍ പ്രസീത, പഞ്ചായത്ത് സെക്രട്ടറി ജോസഫ് എന്നിവര്‍ സ്ഥലത്ത് എത്തി കൈയേറ്റം പരിശോധിച്ച് നടപടി എടുക്കാമെന്ന് ഉറപ്പുനല്‍കി. അഞ്ചാലുംമൂട് പോലീസും സംഭവസ്ഥത്ത് എത്തി.
മങ്ങാട് ഭാഗത്ത് നിര്‍മാണം തകൃതി
കൊല്ലം കോര്പ്പറേഷന് പരിധിയില്‍ മങ്ങാട് അപ്പൂപ്പന്‍നട ആപ്പുഴ കായല്‍ വാരത്ത് സ്വകാര്യ ഭൂമിയില്‍ തീരദേശ പരിപാലനചട്ടം ലംഘിച്ച് കൊണ്ട് നിര്‍മാണപ്രവര്‍ത്തനം നടത്തിയത്. റിസോര്‍ട്ട് മാതൃകയിലാണ് ഇവിടെ നിര്‍മാണം. ഇത് ശ്രദ്ധയില്‍പ്പെട്ട ഡിവിഷന് കൗണ്‍സിലര്‍ ടി.ജി. ഗിരീഷ് കോര്പറേഷന് അധികൃതരെ അറിയിച്ചതോടെ കിളികൊല്ലൂര്‍ സോണലിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്ഥലത്ത് എത്തി സ്റ്റോപ്പ് മെമ്മോ നല്കി. എന്നാല്‍ യാതൊരു കൂസലുമില്ലാത്തെ നിര്‍മാണം പിന്നെയും നടന്നു. രണ്ട് തവണ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉടമകള്‍ തയ്യാറായില്ല. കെട്ടിടനിര്‍മ്മാണം അവസാന ഘട്ടത്തിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: