Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എസ്‌ഐ സുരേഷ് കുമാറിന് കണ്ണീരോടെ വിട…

സൂരജ് തിരുമുല്ലവാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 10:31 am IST
inKollam

കൊല്ലം:  ഇരുമ്പുപാലത്തില്‍ ലോറി സ്‌കൂട്ടറിന് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ എ. സുരേഷ് കുമാറിന് കൊല്ലം നിവാസികള്‍ കണ്ണീരോടെ വിട നല്‍കി. രാവിലെ ഒന്‍പത് മണിയോടെ പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. ഒന്‍പതു മുപ്പതോടെ എആര്‍ ക്യാമ്പിലും പത്തു മണിയോടെ അഞ്ചു വര്‍ഷമായി ജോലി ചെയ്തിരുന്ന ഈസ്റ്റ് പോലീസ് സ്റ്റേഷനിലും പൊതുദര്‍ശത്തിന് വച്ചു.

പതിനൊന്നോടെ മൃതദേഹം വീട്ടില്‍ എത്തിച്ചതോടെ ദുഃഖം അണപൊട്ടി ഒഴുകി. പ്രിയതമന്റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ ഭാര്യ ബിനു ഹൃദയം പൊട്ടുന്ന വേദനയോടെ തളര്‍ന്നു വീണു. മക്കളായ ഗായത്രിയും പ്രണവും പ്രാണനായ അച്ഛന് യാത്രമൊഴി നല്‍കുന്നത് കണ്ടുനില്‍ക്കാനാവാതെ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ബന്ധുജനങ്ങളുടെയും കണ്ണുകളില്‍ ഈറനണിഞ്ഞു.

മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സാമൂഹ്യ-സാംസ്‌കാരിക-രാഷ്‌ട്രീയ മേഖലയിലുള്ള നൂറു കണക്കിന് പേര്‍ എത്തിച്ചേര്‍ന്നിരുന്നു. ഗായകനും വലിയ സുഹൃദ് വലയത്തിനുടമയായ സുരേഷ് കുമാറിന്റെ വിയോഗം ഒരു നാടിന്റെ മുഴുവന്‍ വിങ്ങലായി മാറുകയായിരുന്നു.  

പന്ത്രണ്ടരയോടെ വിലാപയാത്രയായി മൃതദേഹം മുളങ്കാടകം ശ്മശാനത്തില്‍ എത്തിച്ചു. തുടര്‍ന്ന് പോലീസ് ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ചടങ്ങുകള്‍ക്ക്  സിറ്റി പോലീസി കമ്മീഷണര്‍ ടി. നാരായണന്‍, എസിപി ജി.ഡി. വിജയകുമാര്‍, ഡിസിആര്‍ബി എസിപി എ. പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി. എ.ആര്‍. ക്യാമ്പില്‍ മന്ത്രിമാരായ ബാലഗോപാല്‍, ചിഞ്ചു റാണി, നൗഷാദ് എംഎല്‍എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കെ. മധു എന്നിവരും വീട്ടിലെത്തി മുകേഷ് എംഎല്‍എ, ബിന്ദുകൃഷ്ണ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു. 

ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്‌ഐയും കേരള പൊലീസ് അസോസിയേഷന്‍ ഗായക സംഘത്തിലെ പ്രധാന ഗായകനുമായ മുളങ്കാടകം നടയ്‌ക്കാ വീട് പ്രണവത്തില്‍ എ. സുരേഷ്‌കുമാര്‍ (52) വാഹനാപകടത്തില്‍ വെള്ളിയാഴ്ചയാണ് മരിച്ചത്. പകല്‍ പതിനൊന്നരയോടെ ഇരുമ്പു പാലത്തിനു സമീപത്തായിരുന്നു അപകടം.  

ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് സ്‌കൂട്ടറില്‍ പോകവേ പിന്നാലെ വന്ന  റെഡിമിക്‌സര്‍ ലോറി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ സുരേഷ്‌കുമാറിന്റെ ശരീരത്തിലൂടെ ചക്രങ്ങള്‍ കയറി ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.

അകലെ… അകലെ…വിങ്ങുന്നോരോര്‍മ്മയായി….

 ഏവരുടെയും മനസ്സില്‍ വിങ്ങുന്നോരോര്‍മ്മയായി പ്രിയ ഗായകന്‍ കൂടിയായ എസ്‌ഐ സുരേഷ് കുമാര്‍ എരിഞ്ഞടങ്ങി. രാവിലെ മുതല്‍ നൂറുക്കണക്കിന് പേരാണ് അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ എത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ സുഹൃത്തുകളും കലാകാരന്‍മാരും നാട്ടുകാരുമടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ മുളങ്കാടകം നടയ്‌ക്കാ വീട് പ്രണവത്തില്‍ എത്തിയത്.  

സ്‌നേഹവും താളവും കൊണ്ട് ഈണമിട്ട സൗഹൃദ ബന്ധങ്ങളുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു അന്ത്യയാത്രയിലെ കാഴ്‌ച്ച. വീട്ടില്‍ എത്തിയവര്‍ വിലാപയാത്രയായി മുളങ്കാടകം ശ്മശാനത്തില്‍ എത്തി പ്രിയപ്പെട്ടവന്റെ അവസായാത്രയിലും പങ്കുചേര്‍ന്ന് പിരിഞ്ഞു. സുരേഷിന്റെ അകലെ അകലെ നീലാകാശം എന്നാ ഗാനത്തിലെ വരികളിലെ അരികിലെന്റെ ഹൃദയാകാശം പോലെ അലതല്ലും രാഗതീര്‍ത്ഥമായി ഇനി പ്രിയപ്പെട്ടവരുടെ ഒര്‍മ്മയില്‍ അദ്ദേഹം നിറഞ്ഞുനില്‍ക്കും.

Tags: deathപോലീസ്A Suresh Kumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.