കൊല്ലം : സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലെ ആള്‍ക്കൂട്ടം കൂടിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. മി(നി)സ്റ്റര്‍ മരുമകനെതിര കേസെടുക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്യണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ചവരാണ് ആഭ്യന്തര വകുപ്പ്.സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുമ്പോള്‍ കഴിഞ്ഞദിവസം എടപ്പാളില്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തിനായി വന്‍ ആള്‍ക്കൂട്ടമാണ് ഉണ്ടായത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം കൂടുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴാണ് ഇത്രയും ആളുകള്‍ മന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എത്തിയത്.
കിഫ്ബിയില്‍ 13.6 കോടി ചെലവഴിച്ച് ജില്ലയിലെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായുള്ള ആദ്യ മേല്‍പ്പാലമാണ് എടപ്പാളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളത്. കോഴിക്കോട് റോഡില്‍ റൈഹാന്‍ കോര്‍ണറില്‍ നിന്നാരംഭിച്ച് തൃശൂര്‍ റോഡില്‍ പഴയ എഇഒ ഓഫീസ് വരെയുള്ള 218 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: